ദേഷ്യം വന്നാല്‍ നായ തന്നെ പോലെ!!! എട്ടിന്റെ പണി കിട്ടിയെന്ന് രഞ്ജിനി ഹരിദാസ്, മതിയായില്ലേ എന്ന് ആരാധകര്‍

ദേഷ്യം വന്നാല്‍ നായ തന്നെ പോലെ!!! എട്ടിന്റെ പണി കിട്ടിയെന്ന് രഞ്ജിനി ഹരിദാസ്, മതിയായില്ലേ എന്ന് ആരാധകര്‍

ആരാധകരേറെയുള്ള അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി സുപരിചിതയായി മാറിയത്. പലപ്പോഴും ട്രോളുകളിലും താര നിറയാറുണ്ട്. താരത്തിന്റെ മംഗ്ലീഷ് പ്രയോഗം ഏറെ പ്രശസ്തമാണ്. അതേസമയം, താരമായിരിക്കുമ്പോഴും ഏറെ വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട് രഞ്ജിനി. വിമര്‍ശനങ്ങള്‍ പലപ്പോഴും നായ സ്‌നേഹത്താലാണ്. തെരുവുനായകളുടെ സരക്ഷണത്തിനുമെല്ലാം താരം പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

സ്വന്തമായും ഒരുപാട് നായകളെ വളര്‍ത്തുന്നുണ്ട് താരം. അതേസമയം അമിതമായ നായ സ്‌നേഹം നല്‍കിയ എട്ടിന്റെ പണിയാണ് താരം ഇപ്പോള്‍ പങ്കുവച്ചിട്ടുള്ളത്. രഞ്ജിനിയുടെ അമ്മയായ സുജാതയെ നായ മാന്തി മുറിവേല്‍പ്പിച്ചതാണ് താരം പങ്കുവച്ചത്.

നായ മാന്തിയതാണ് അമ്മയുടെ കയ്യില്‍ എന്ന് പറഞ്ഞാണ് രഞ്ജിനി ചിത്രം പങ്കുവച്ചത്. ഒപ്പം ഒരു ഉപദേശവുമുണ്ട്, സംഭവം വളര്‍ത്ത് നായ ആണെങ്കിലും അവരുടെ ഫൈറ്റിനിടയില്‍ നമ്മള്‍ പോയി ഇടപെടരുത് എന്നും രഞ്ജിനി പറയുന്നു.

നായകളുടെ ഫൈറ്റിനിടയില്‍ അമ്മ സുജാത ഇടപെട്ടതാണ് പരിക്കിന് കാരണമെന്ന്
താരം പറയുന്നു. ദേഷ്യം വന്നാല്‍ ഒരു നായ തന്നെ പോലെയാണ് എന്നും രഞ്ജിനി പറയുന്നുണ്ട്. അവന്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല എന്നാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ രഞ്ജിനി കുറിച്ചത്.

അതേസമയം, അമ്മ ഇപ്പോള്‍ ഓക്കേ ആണ് എന്നും രഞ്ജിനി പറയുന്നു. തന്റെ ശരീരത്തിലും വേദനയുണ്ട് എന്നും രഞ്ജിനി പറയുന്നു. അവര്‍ക്കിടയില്‍ രഞ്ജിനിയും ഇടപെട്ടിട്ടുണ്ടെന്നാണ് പോസ്റ്റ് വ്യക്തമാക്കുന്നത്.

എന്നാല്‍ രഞ്ജിനിയെ രൂക്ഷമായി വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. ഇപ്പോള്‍ മനസ്സിലായില്ലേ ഇവയെയൊക്കെ തലയിലേക്ക് ഏറ്റി നടന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്, ഇനിയും നായകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ താല്പര്യം ഉണ്ടോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്.