തിലകൻ പറഞ്ഞതെല്ലാം സത്യമാകുകയാണ്, WCC യും ഇതുവരെ പ്രതികരിച്ചിട്ടില്ല ; രഞ്ജിനി  

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസി എന്ത് നടപടിയെടുക്കുമെന്നാണ് താൻ ഉറ്റുനോക്കുന്നതെന്ന് പറയുകയാണ് നടി രഞ്ജിനി. ഡബ്ല്യുസിസി നല്ല കാര്യം തന്നെയാണ് ചെയ്യുന്നതെന്നും സംഘടനയിൽ താൻ തുടരുക തന്നെ ചെയ്യുമെന്നും  എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ വനിതാ കമ്മീഷൻ അടക്കം മൗനം പാലിക്കുന്നതെന്നും രഞ്ജിനി തുറന്നടിച്ചു.

താൻ കോടതിയിൽ പോയപ്പോൾ എന്തുകൊണ്ട് ഞങ്ങളെ അറിയിച്ചില്ലെന്ന് ഡബ്ല്യുസിസി തന്നോട് ചോദിച്ചെന്നും രഞ്ജിനി പറഞ്ഞു. പാർവതി തിരുവോത്ത്, അഞ്ജലി മേനോൻ, റിമ കല്ലിങ്കൽ, പത്മപ്രിയ, രേവതി ഇവരൊക്കെയാണ് ഡബ്ല്യുസിസിയിലെ പ്രധാന ആളുകൾ.

താൻ ഡബ്ല്യുസിസിയിലെ ഒരു അംഗം മാത്രമാണ് എന്നും ഞാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ കോടതിയിൽ പോയപ്പോൾ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ഡബ്ല്യസിസി ചോദിച്ചുവെന്നും എന്നാൽ താൻ എന്തിന് അവരോട് പറയണമെന്നും രഞ്ജിനി ചോദിക്കുന്നു. താൻ മൊഴി കൊടുത്തത് രഞ്ജിനി എന്ന നടിയായിട്ടാണ്. അല്ലാതെ ഡബ്ല്യുസിസി ആയിട്ടല്ലയെന്നും അതുകൊണ്ട് തന്നെ ഞാൻ കോടതിയിൽ പോയത് ചോദ്യം ചെയ്യാൻ അവർക്ക് സാധിക്കില്ലയെന്നും നടി പറയുന്നു.

ഹേമ കമ്മിറ്റിയിലെ നിർദ്ദേശം നടപ്പാക്കാൻ ആരും ശ്രമിക്കാത്തത് എന്താണ്. നിർദ്ദേശത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ല. പണ്ടൊക്കെ ഒരു സിനിമ കമ്മിറ്റ് ചെയ്താൽ നിർമ്മാതാവിനേയും സംവിധായകനേയും മറ്റ് ടെക്നീഷ്യൻമാരേയുമൊക്കെ നമ്മുക്ക് അറിയാമെന്നും എന്നാൽ ഇന്ന് അങ്ങനെയല്ല, നിർമ്മാതാക്കൾ തന്നെ 25 പേരൊക്കെയാണ്. ഇവരുടെയൊക്കെ ബാഗ്രൗണ്ടിനെ കുറിച്ച് നമ്മുക്ക് അറിയുക പോലുമില്ലയെന്നും എല്ലാവരുടേയും ബാഗ്രൗണ്ട് ചെക്ക് നടത്തണമെന്നും  ടെക്നീഷ്യൻസിന്റെ വിവരങ്ങൾ എല്ലാ അസോസിയേഷനുകൾക്കും പങ്കുവെയ്ക്കണമെന്നും പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇതൊക്കെ നടത്തണമെന്നും രഞ്ജിനി പറയുന്നു.

നമ്മൾ അനുഭവിച്ച കാര്യങ്ങൾ മൊഴി കൊടുക്കുമ്പോൾ അതിൽ തങ്ങൾക്ക് സംരക്ഷണം വേണ്ടേയെന്നും റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് ലീക്കായെന്ന് ഇപ്പോൾ കേൾക്കുന്നുണ്ട് എന്നും അപ്പോൾ മൊഴി നൽകിയവരെ കുറിച്ച് എല്ലാവരും അറിഞ്ഞ് കാണുമല്ലോയെന്നും അങ്ങനെയെങ്കിൽ എവിടെയാണ് സംരക്ഷണമെന്നും  കൺസന്റും കോൺഫിഡൻഷ്യാലിയും നിർബന്ധമാണ് എന്നും മൊഴി കൊടുത്തവരുടെ അനുവാദമില്ലാതെ റിപ്പോർട്ട് പുറത്തുവിടരുതെന്നും മൊഴിയിൽ പറഞ്ഞിരിക്കുന്നതെല്ലാം സെൻസിറ്റീവ് കാര്യങ്ങളാണ് എന്നും രഞ്ജിനി പറയുന്നു.

തെറ്റ് ചെയ്തവരെ കുറിച്ച് എസ്ഐടി അന്വേഷിക്കുന്നുണ്ട്. അവർക്കെതിരെ നടപടിയുണ്ടാകണം. കുറ്റകൃത്യം ചെയ്തവർ പുറത്തുവരണമെന്നും മൊഴി കൊടുത്തവരോട് കേസിന് പോകാൻ താത്പര്യമുണ്ടോയെന്ന് ചോദിക്കണം. നടി ആക്രമിക്കപ്പെട്ട കേസിൽ ഇതുവരേയും വിധി വന്നിട്ടില്ലയെന്നും ഇപ്പോൾ മൊഴി കൊടുത്തവർ ആ നടിയെ പോലെ ഒരുപാട് കാലം കാത്തിരിക്കണോയെന്നും  ഇത്തരം സംഭവങ്ങൾക്ക് ഒരു ഫാസ്റ്റ് ട്രയൽ വേണമെന്നും രഞ്ജിനി പറയുന്നു.

ഹേമ കമ്മിറ്റിയിലെ നിർദ്ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് താൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ട്രൈബ്യൂണൽ വരുന്നത് വരെ ഞാൻ കോടതിയിൽ പോകുമെന്നും ‘ചിത്രം’ സിനിമയ്ക്ക് ശേഷം എനിക്ക് മലയാളത്തിൽ സിനിമ ലഭിച്ചില്ല. എന്നാൽ തമിഴിലും തെലുങ്കിലും എനിക്ക് അവസരങ്ങൾ ഉണ്ടായിരുന്നുവെന്നും അന്ന് തന്നെ ‘പവർഗ്രൂപ്പ്’ ഒതുക്കിയതാണോ, അങ്ങനെയൊരു ഗ്രൂപ്പുണ്ടോ എന്നൊന്നും തനിക്ക് അറിയില്ലയെന്നും പക്ഷെ ഇപ്പോൾ പവർ ഗ്രൂപ്പ് ഉണ്ട് എന്നത് സത്യമാണ് . കാരണം ചിലർക്ക് പണം ഉണ്ട്, സ്വാധീനം ഉണ്ട്. സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് തിലകൻ പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും സിനിമയിൽ പവർ ഗ്രൂപ്പുണ്ടാകുമെന്നും തിലകൻ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമാകുകയാണ് എന്നും താരം വ്യകത്മാക്കി.