
സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ്. 2012–ൽ ബെംഗളൂരുവിൽ വച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞ യുവാവ് അദ്ദേഹം തന്നെ വിവസ്ത്രനാക്കിയതിന് ശേഷം തന്റെ ചിത്രങ്ങൾ എടുത്ത് നടി രേവതിക്ക് അയച്ചു എന്നാണ് ആരോപിക്കുന്നത്. താൻ റൂമിൽ എത്തിയപ്പോൾ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തന്റെ ഫോട്ടോ എടുത്തിട്ട് ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോൾ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് രഞ്ജിത്ത് പറയുകയും ചെയ്യ്തു എന്നാണ് യുവാവ് പറയുന്നത്.

രഞ്ജിത്ത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ച് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് യുവാവ്. രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് തന്റെ ഫോട്ടോ എടുത്തിട്ട് അവർക്ക് അയച്ചുകൊടുത്തുവെന്നും ആർക്കാണ് അയക്കുന്നത് എന്ന് താൻ ചോദിച്ചപ്പോൾ രേവതിക്കാണ് അയച്ചതെന്ന് രഞ്ജിത്ത് പറഞ്ഞുവെന്നും നിന്റെ ഫോട്ടോ കണ്ടിട്ട് രേവതിക്ക് ഇഷ്ടമായി എന്നും അദ്ദേഹം പറഞ്ഞുവെന്നും യുവാവ് പറയുന്നു.

അന്ന് ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ലോക്കേഷൻ പാക്കപ്പ് നടക്കുന്ന സമയമാണ്. അതിന്റെ ഒഡിയോ ലോഞ്ചോ മറ്റോ ആയി ബന്ധപ്പെട്ടാണ് ആള് അന്ന് അവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് പീഡിപ്പിച്ചുവെന്ന ആരോപിച്ച് യുവാവ രംഗത്തെത്തിയത്. പ്ലസ് ടുവില്‍ പഠിക്കുന്ന താന്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ കാണുന്നത്. അവസരം ചോദിച്ചെത്തിയ തനിക്ക് രഞ്ജിത്ത് ഹോട്ടലലില്‍ വച്ച് ടിഷ്യു പേപ്പറില്‍ നമ്പര്‍ എഴുതി നല്‍കി. തുടര്‍ന്ന് തന്നോട് രണ്ട് ദിവസത്തിനകം ബാംഗ്ലൂരിലെത്താന്‍ പറഞ്ഞു. തുടര്‍ന്ന് ബാംഗ്ലൂരില്‍ രാത്രി പത്ത് പണിയോടെ എത്തിയ തന്നോട് ഹോട്ടലിന്റെ പിന്‍വശത്തെ മുറിയിലൂടെ അകത്തേക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും അകത്തെത്തിയ ശേഷം രഞ്ജിത്ത് തനിക്ക് മദ്യം തരികയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു, മദ്യ ലഹരിയിലായ തന്നെ വിവസ്ത്രനാക്കുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് യുവാവിന്റെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയ യുവാവ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.











