
രവി മോഹൻ നായകനായ ‘കാതലിക്കാ നേരമില്ലൈ’എന്ന ചിത്രം തീയറ്ററുകളിൽ വലിയ നിരാശ ആയിരുന്നു നൽകിയിരുന്നത്. എന്നാലിപ്പോൾ സിനിമ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഒടിടിയില്‍ ലഭിക്കുന്നത്. രവി മോഹന്റെ കാതിലിക്കാ നേരമില്ലയുടെ സംവിധാനം നിര്‍വഹിച്ചത് കിരുത്തിഗ ഉദയനിധി ആണ്. നിത്യ മേനനാണ് നായികയായി എത്തിയത്. എ ആര്‍ റഹ്‍മാനാണ് സംഗീതം. നടൻ ജയം രവി അടുത്തിടെയാണ് തന്റെ പേര് രവി മോഹനെന്നാക്കിയത്.

ബ്രദർ ആയിരുന്നു എന്നാൽ രവി മോഹന്റെ കാതലിക്കൈ നേരമില്ലൈ എന്ന ചിത്രത്തിന് മുൻപ് എത്തിയിരുന്നത്. ബ്രദറിന്റെ പ്രധാന പ്രമേയം സഹോദരി- സഹോദര ബന്ധമാണെന്ന് രവി മോഹൻ വെളിപ്പെടുത്തിയിരുന്നു. സഹോദരിയായി ഭൂമികയാണ് ബ്രദറില്‍ ഉണ്ടാകുക. സഹോദരിയായ റോജയോടുള്ള ബന്ധമാണ് ചിത്രത്തില്‍ തനിക്ക് ഭൂമികയോട് അനുഭവപ്പെട്ടത്, എന്ന് നടൻ പറഞ്ഞിരുന്നു.
സംവിധായകൻ എം രാജേഷ് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്,കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്നും രവി മോഹൻ പറഞ്ഞു. പ്രിയങ്ക മോഹൻ നായികയായി വന്ന ഈ ചിത്രം തീയറ്ററുകളിൽ വമ്പൻ പരാചയമായയിരുന്നു സൃഷ്ട്ടിച്ചത്.












