ഇപ്പോൾ രണ്ടാമതും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് രേഖ

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു രേഖ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ് രേഖ. ഈയ്യടുത്തിറങ്ങിയ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ രേഖ അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെ മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഇപ്പോൾ രേഖ. ഇപ്പോള്‍ രണ്ടാം യാമം എന്ന സിനിമ ചെയ്യുന്നുണ്ട് എന്നും. ചാനല്‍ ഷോകളില്‍ നിന്ന് വിളി വരുന്നുണ്ട്. എല്ലാത്തിലും നിറഞ്ഞിരിക്കണം. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ. എന്നാലേ നമ്മളെ ഓര്‍മ്മ വരൂ. വിഷാദ നായിക വേഷങ്ങള്‍ ഒരുപാട് ചെയ്തു. ഇനി നല്ല കോമഡി കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്സിലെ അമ്മ വേഷം പോലെയുള്ളവയൊക്കെ ചെയ്യാന്‍ ഇഷ്ടമാണ്. മമ്മൂക്കയുടെ കൂടെ ഒരു ഹിറ്റ് സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. അതേയുള്ളൂ ഒരു സങ്കടം എന്നും രേഖ പറയുകയാണ്. റാംജി റാവു സ്പീക്കിംഗിലൂടെ അരങ്ങേറിയ രേഖ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമായിരുന്നു.

വിവാഹത്തോടെയാണ് രേഖ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം രേഖ സിനിമയിലേക്ക് തിരികെ വന്നു. കുഞ്ഞിനെ വളര്‍ത്തുന്നതിനായാണ് താന്‍ സിനിമ വിട്ടതെന്നും രേഖ പറയുന്നു. അതുപോലെ തന്നെ നാലഞ്ചു കൊല്ലം ഗ്യാപ്പ് വന്നതു കൊണ്ടാണ് തനിക്ക് സിനിമ നഷ്ടപ്പെട്ടത് എന്നും തിരിച്ചു ഫീൽഡിലേക്ക് വന്നപ്പോഴേക്കും സിനിമയിലെ എല്ലാ തിയറിയും മാറി മറിഞ്ഞെന്നും ചെറുപ്പക്കാരുടെ പുതിയൊരു ലോകമായിരുന്നു പിന്നീട് കണ്ട സിനിമ ലോകമെന്നും രേഖ ഓർക്കുന്നു. താന്‍ അഭിനയിക്കുന്നതിനോട് തന്റെ കുടുംബത്തിലാര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല എന്നാണ് രേഖ പറയുന്നത്. എറണാകുളമാണ് തന്റെ സ്വദേശം. വീട്ടുകാര്‍ തന്നെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ആരും എതിര്‍പ്പൊന്നും പറഞ്ഞില്ല എന്നും രേഖ പറയുന്നു. തന്റെ നിര്‍മ്മാതാക്കളും സംവിധായകരും സഹപ്രവര്‍ത്തകരുമാണ് ഓരോ സിനിമയിലും തന്നെ തള്ളി വിട്ടതെന്നാണ് രേഖ പറയുന്നത്. അവരെല്ലാം തന്റെ കഴിവ് മനസിലാക്കി തന്റെ കൂടെ നിന്നു. അമ്മയ്ക്കൊപ്പമാണ് താൻ ലൊക്കേഷനിലേക്ക് പോകാറുള്ളതെന്നും രേഖ പറയുന്നു. അപ്പോഴൊക്കെ കുട്ടിക്കളിയായിരുന്നു തനിക്കെന്നും രേഖ പറയുന്നു.

പിന്നീട് വിവാഹ ശേഷം ഒരു കുഞ്ഞുണ്ടായപ്പോഴാണ് തനിക്ക് പക്വത വന്നതെന്നും രേഖ പറയുകയാണ്. അമ്മയും അച്ഛനും ഗുരുക്കന്മാരുമൊക്കെ തന്റെ ജീവിതത്തില്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും രേഖ പറയുന്നു. അച്ഛന്‍ മരിച്ച ശേഷം തന്റെ ജീവിതം തന്നെ പോയി എന്ന് കരുതിയതാണ് എന്നും രേഖ ഓർക്കുന്നു. തന്റെ അമ്മ സഹോദരനൊപ്പമായിരുന്നു താമസം. മകളെ വളര്‍ത്താനൊക്കെ താൻ തനിയെ പഠിച്ചു എന്നും രേഖ പറയുന്നു. സെല്‍ഫ് മോട്ടിവേഷനിലായിരുന്നു കുറേക്കാലം താൻ എന്നും രേഖ പറയുകയാണ്. തന്നെ പുഷ് ചെയ്യാന്‍ താനല്ലാതെ മറ്റാരുമുണ്ടാവില്ല. കണ്ണാടിയുടെ മുന്നില്‍ വന്നു നിന്നിട്ട് എന്തെങ്കിലും ചെയ്യെന്ന് താന്‍ തന്നോടു തന്നെ പറയുമായിരുന്നുവെന്നും രേഖ പറയുന്നു. അന്ധവിശ്വാസിയല്ല താനെന്നും നമ്മളെ മുന്നോട്ട് നയിക്കുന്ന ശക്തിയിലും കര്‍മയിലും താൻ വിശ്വസിക്കുന്നു എന്നും രേഖ പറയുന്നു. പതിയെപ്പതിയെ ഓരോ സിനിമകള്‍ ചെയ്തു ചെയ്തു താന്‍ തന്നെത്തന്നെ ഉയര്‍ത്തി കൊണ്ടു വന്നു. മറ്റുള്ളവരെക്കുറിച്ച് സംസാരിക്കാനോ ചിന്തിക്കാനോ തനിക്ക് നേരമില്ലയെന്നും രേഖ പറയുകയാണ്. തന്റെ ജീവിത രീതികളെപ്പറ്റിയും രേഖ വെളിപ്പെടുത്തുന്നു. പ്രായത്തെ വെറുമൊരു നമ്പറായിട്ട് മാത്രമേ താന്‍ കാണുന്നുള്ളൂ. ഇഷ്ടമുള്ള വേഷം ധരിച്ചും ഭക്ഷണം കഴിച്ചും താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്തും അങ്ങനെ പോകുന്നു തന്റെ ജീവിതമെന്നും രേഖ പറയുന്നു. വ്യായാമവും യോഗയും ചെയ്ത് ആരോഗ്യം ശ്രദ്ധിക്കാറുണ്ട്. മുടി കൊഴിയുന്നു, സൗന്ദര്യമില്ല, കറുപ്പ്-വെളുപ്പ് എന്നീ ചിന്തകളൊന്നുമില്ലാതെ ഞാനാണ് ബെസ്റ്റ് എന്ന് ആലോചിച്ച് സന്തോഷം കണ്ടെത്താറുണ്ട്. നല്ല സൗഹൃദങ്ങളുമുണ്ട്. പുതിയ തലമുറയിലെ കുട്ടികള്‍ക്കൊപ്പമിരുന്ന് പുതിയ ലോകം കാണണമെന്നും രേഖ പറയുന്നു. ലോകം ചുറ്റിക്കാണണം എന്നൊക്കെ തനിക്ക് ആഗ്രഹങ്ങളുണ്ട്. അതെല്ലാം തനിക്ക് സാധിക്കണം. ആത്മവിശ്വാസത്തോടെ താൻ ജീവിക്കുന്നു എന്നാണ് രേഖ പറയുന്നത്.