
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രേഖ, ഇപ്പോൾ താരം ഭര്‍ത്താവിന് സംഭവിച്ച അപടകത്തെ കുറിച്ച് തുറന്നു പറയുന്ന ഒരു വീഡിയോ ആണ് ശ്രദ്ധ ആകുന്നത്, ദയവ് ചെയ്ത് എനിക്കായി പ്രാര്‍ത്ഥിക്കണം, ഏത് നേരത്തും എന്ത് വേണമെങ്കിലും സംഭവിക്കാം’ എന്ന തംപ്‌നെയിലോടെ പങ്കിട്ട വീഡിയോയിലൂടെയാണ് നടിയുടെ അഭ്യർത്ഥന. വളരെ അധികം വേദനയോടെയാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. ഒരാഴ്ച മുന്‍പ് എന്റെ ഭര്‍ത്താവിന് ഒരു അപകടം സംഭവിച്ചു.

അദ്ദേഹം ലാന്റ് സര്‍വെയ്ക്ക് വേണ്ടി കൊടൈക്കനാലിന് പോയതാണ് , തീര്‍ത്തും അശ്രദ്ധയോടെ, ഒരു ഹവായി ചപ്പല്‍ ആണ് ധരിച്ചിരുന്നത്. കാല്‍ വഴുതി വീണ് അദ്ദേഹത്തിന്റെ തോള്‍ എല്ല് ഒടിഞ്ഞു. അവിടെ നന്നായി നീര് വച്ചിരുന്നു. അത് ഞങ്ങളില്‍ നിന്ന് മറച്ചുവച്ച്, നേരെ വത്തലഗുണ്ടില്‍ ഉഴിഞ്ഞ് കെട്ടാനായി പോയി. എന്നാൽ ഇത് വലിയ അപകടമാണ്, ഉഴിഞ്ഞു കെട്ടിയതുകൊണ്ട് കാര്യമില്ല, സ്‌കാന്‍ ചെയ്യണം എന്ന് പറഞ്ഞപ്പോള്‍, അവിടെ അടുത്തുള്ള ആശുപത്രിയില്‍ പോയി സ്‌കാന്‍ ചെയ്തു.
പ്പോഴാണ് ഞങ്ങളെ വിവരം അറിയിച്ചത്. അപകടം സീരീയസ് ആയിരുന്നു. അവിടെ നിന്ന് മധുരൈ, മധുരൈ ടു ചെന്നൈ വന്ന് ട്രീറ്റ്‌മെന്റ് എടുത്തു. അദ്ദേഹത്തിന് നാല് മണിക്കൂര്‍ നീണ്ട മേജര്‍ സര്‍ജറിയാണ് നടന്നത്. വളരെ വലിയൊരു മോശം അവസ്ഥയെ അനുഭവിച്ച് വന്ന് നില്‍ക്കുകയാണ്, എല്ലാവരുടെയും പ്രാര്‍ത്ഥന വേണം, എങ്ങനെ ഈ അവസ്ഥ ഞാന്‍ കടന്നു വന്നു എന്നെനിക്ക് അറിയില്ല. സപ്പോര്‍ട്ട് ചെയതവര്‍ക്കും കൂടെ നിന്നവര്‍ക്കും എല്ലാം നന്ദി.












