ഒരിക്കലും ഞങ്ങൾ പരസ്പ്പരം ഞങ്ങളുടെ അഭിപ്രായങ്ങളിൽ ഇടപെട്ടിട്ടില്ല, രഞ്ജു രഞ്ജിമാർ

മലയാള സിനിമാ ലോകത്തിനപ്പുറവും നിരവധി സൗഹൃദങ്ങളുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മംമ്ത മോഹൻദാസ്, ഭാവന, പ്രിയാമണി, മഞ്ജു വാര്യർ, തുടങ്ങിയ താരങ്ങൾക്ക് രഞ്ജു നൽകിയ മേക്കോവർ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളാണ് പ്രിയാമണി, ഭാവന, മംമ്ത മോ​ഹൻദാസ് എന്നിവർ. ഇവർ മൂന്നുപേരെയും കുറിച്ച് സംസാരിക്കുകയാണിപ്പോൾ രഞ്ജു രഞ്ജിമാർ. തനിക്ക് പ്രിയപ്പെട്ട മൂന്ന് നടിമാർക്ക് ഒപ്പമുള്ള അനുഭവങ്ങളാണ് രെഞ്ചു പങ്കുവെക്കുന്നത് . അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞത് കാരണം അവസരങ്ങൾ നഷ്ടപ്പെട്ട താൻ മരണത്തെ മുന്നിൽ കണ്ട സമയത്താണ് മംമ്ത മോഹൻദാസ് തന്നെ വർക്കിന് വിളിക്കുന്നത്. അതുകൊണ്ട് തന്നെ അതൊരു കച്ചിത്തുരുമ്പായിരുന്നുവെന്നും രെഞ്ചു തുറന്നു പറയുന്നു. രുദ്രം​ഗി എന്ന തെലുങ്ക് സിനിമയിൽ മേക്കപ്പ് ചെയ്യാനാണ് മംമ്ത മോഹൻദാസ് രഞ്ജുവിനെ വിളിക്കുന്നത്. തനിക്ക് പറ്റുന്ന ഡേറ്റ് നോക്കിയാണ് സിനിമയിൽ മംമ്തയു‌ടെ സീനുകൾ എടുത്തതെന്ന് രഞ്ജു പറയുന്നു. അത്രയും ഫ്രീഡം തന്ന ആർട്ടിസ്റ്റാണ് മംമ്ത. അപ്പോൾ എങ്ങനെ മംമ്തയെ മറക്കാൻ പറ്റുവെന്നും രെഞ്ചു പറയുന്നു.

താൻ മംമ്തയുടെയോ മംമ്ത തന്റെയോ അഭിപ്രായങ്ങളിൽ ഇടപെട്ടിട്ടില്ല. മംമ്തയു‌ടെ കൂടെ ചേർന്നത് കാെണ്ട് തന്നെ പല ആർട്ടിസ്റ്റുകളും തന്നെ ഒഴിവാക്കിയിട്ടുണ്ട്. താൻ മംമ്തയുടെ ആളാണെന്ന് പറയും. ചിലർ ഭാവനയുടെ ആളാണെന്ന് പറയും. ഇവർ രണ്ട് പേരുടെയും ഇടയിൽ നിന്നത് കൊണ്ട് ലക്ഷങ്ങൾ നഷ്ടമായെന്നല്ല താൻ പറയുന്നത് എന്നും പക്ഷെ തന്റെ പ്രൊഫഷൻ നഷ്ടമായിട്ടുണ്ടെന്നും രെഞ്ചു കൂട്ടിച്ചേർത്തു. താൻ സ്വയം ആർജിച്ചെ‌ടുത്ത സ്കിൽ ആണ് ഇതെന്നും. തന്റെ റോൾ മോഡൽ താൻ തന്നെയാണ്. എങ്ങനെയൊക്കെയോ ഇല്ലാണ്ടാക്കാൻ ശ്രമിച്ചപ്പോഴും താൻ എങ്ങനെയോ മുന്നോട്ട് വന്നെന്നും രഞ്ജു രഞ്ജുമാർ വ്യക്തമാക്കി. നടി പ്രിയാമണിയെക്കുറിച്ചും രഞ്ജു രഞ്ജിമാർ സംസാരിച്ചു. വളരെ ഫ്രീഡം ലഭിക്കുന്ന ആർട്ടിസ്റ്റാണ്. ​വിശേഷങ്ങൾ പറയും. ​ഗോസിപ്പുകളോ സിനിമാ രം​ഗത്തെ കാര്യങ്ങളോ അല്ല. ഞങ്ങളുടെ കാര്യങ്ങൾ പറയും. കളിയും ചിരിയും ബഹളവുമാണ്. ചില സെലിബ്രിറ്റികൾ ലൊക്കേഷനിൽ വന്നാൽ നീണ്ട ലിസ്റ്റ് കൊടുക്കും. പക്ഷെ പ്രിയാമണി ഒരു ​ഗ്ലാസ് വെള്ളം പോലും ചോദിക്കില്ല എന്നും അവിടെ എന്താണോ തരുന്നത്, അത് മതിയെന്നാണ് പ്രിയാമണി പറയുന്നഹ് . അതുകൊണ്ടൊക്കെ പ്രിയാമണിയെ തനിക്ക് വളരെ ഇഷ്ടമാണ് എന്നാണ് റേഞ്ചുവിന്റെ വാക്കുകൾ.

Renju rejimar4

ഭാവനയുടെ കൂടെ പോകുമ്പോൾ കുറേ പൊട്ടത്തരങ്ങൾ പറഞ്ഞ് ചിരിക്കാറുണ്ട്. വർഷത്തിൽ ഒരു വർക്കെങ്കിലും താനും ഭാവനയും ചെയ്യും. സമയം കിട്ടാത്തത് കൊണ്ട് അധികം വർക്കുകൾ ചെയ്യാറില്ല. പക്ഷെ വർഷത്തിൽ ഒന്നോ രണ്ടോ വർക്ക് ചെയ്യും. ആ ദിവസം മെമ്മറിബിൾ ആയിരിക്കും. ശ്വേത മേനോനോടൊപ്പം പോകുമ്പോൾ ലോകകാര്യങ്ങൾ സംസാരിക്കും. മിസ് ഇന്ത്യ, മിസ് വേൾഡ‍് സമയത്തെ കാര്യങ്ങൾ സംസാരിക്കുമെന്നും മംമ്ത മോഹൻദാസിന്റെ കൂടെയാണെങ്കിൽ മമത തനിക്ക് യൂറോപ്യൻ കൾച്ചർ പറഞ്ഞ് തരും. തന്റെ ഭാഷ നന്നാകാൻ സഹായിച്ചിട്ടുള്ള ആളാണ് മംമ്തയെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. അതേസമയം മംമ്ത അനുഭവിച്ച വേദനകൾ നേരിട്ട് കണ്ട് കൂടെ കരഞ്ഞ ആളാണ് താനെന്നും രെഞ്ചു പറയുന്നു. മമതയുടെ കണ്ണീർ കണ്ട് അത്രയ്ക്ക് താൻ ദൈവങ്ങളെ ശപിച്ചിട്ടുണ്ട്. മംമ്ത തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മാനസികമായും സാമ്പത്തികമായുമെല്ലാം. ലോക്ഡൗണിന്റെയും വെള്ളപ്പൊക്കത്തിന്റെയും സമയത്ത് ഭക്ഷണത്തിന് വേണ്ടി ട്രാൻസ് കമ്മ്യൂണിറ്റികൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ആ സമയത്ത് ഭാവനയ്ക്ക് മെസേജ് അയച്ചപ്പോൾ ഭാവന സാമ്പത്തികമായി സഹായിച്ചിരുന്നു. മഞ്ജു വാര്യരും ജയസൂര്യയും ഉണ്ണി മുകുന്ദനുമെല്ലാം പൈസ അയച്ച് തന്നു. അവരെയൊന്നും ഒരിക്കലും തനിക്ക് മായ്ച്ച് കളയാൻ പറ്റില്ല എന്നും രഞ്ജി രെന്ജിമാർ പറയുന്നു