പെട്ടന്ന് ഒരാളുമായി ഞാൻ അടുക്കാറില്ല! എന്റെ ജീവിതത്തിൽ എല്ലാം നേടിത്തന്നത് ഉമയാണ്; റിയാസ് ഖാൻ 

വില്ലനായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് റിയാസ് ഖാന്‍, ഇപ്പോൾ താരം തന്റെ ഭാര്യ ഉമ യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞങ്ങളുടെ പ്രണയ വിവാഹമായിരുന്നു, മ എന്റെ സഹോദരിയുടെ ക്ലാസ്‌മേറ്റ് ആണ്. അങ്ങനെ അറിയാമായിരുന്നു. പക്ഷേ ഞാന്‍ വിദേശത്ത് പോയി ജോലി ചെയ്തതിനുശേഷം സിനിമയിലേക്ക് തിരിച്ചു വന്നപ്പോഴാണ് ഉമയും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് അനിയത്തി പറയുന്നത്. ജനുവരി പത്തിന് മരിച്ചത് എന്റെ അമ്മയാണ്. എല്ലാവരും വിചാരിച്ചിരിക്കുന്നത് ഉമയുടെ അമ്മയും നടിയുമായ കമല കമേഷ് ആണെന്നാണ് റിയാസ് ഖാൻ പറയുന്നു.

രണ്ട് അമ്മമാരും ഞങ്ങളുടെ കൂടെയാണ് താമസിക്കുന്നത്. കല്യാണ കഴിഞ്ഞതു മുതല്‍ അങ്ങനെയാണ്, രണ്ടുപേരെയും വേര്‍പിരിച്ചിട്ടില്ല. ഒരേ വീട്ടില്‍ തന്നെ താമസിക്കുന്നത്. ഭാര്യ ഉമയെ കുറിച്ച് പറയുകയാണെങ്കില്‍ എനിക്ക് ആകെയുള്ള ഒരേയൊരു ഫ്രണ്ട് അവളാണ്. പെട്ടെന്ന് ഒരാളുമായി അടുക്കാന്‍ എനിക്ക് സാധിക്കില്ല. ക്യാരക്ടര്‍ അങ്ങനെയാണ്. എന്നെ നേരില്‍ കാണുമ്പോള്‍ തല ഉള്ള ആളാണ് മിണ്ടാന്‍ പറ്റില്ല എന്നൊക്കെ ആളുകള്‍ വിചാരിക്കും നടൻ പറയുന്നു.

എനിക്ക് ഒരു സിനിമയില്ലാത്തപ്പോഴും എന്റെ കൂടെ നിന്നത് അവളാണ്. എനിക്കെന്തെങ്കിലും തെറ്റ് പറ്റിയാലും അത് തെറ്റാണെന്ന് അവള്‍ പറഞ്ഞു തരും. എന്റെ ജീവിതത്തില്‍ എല്ലാം നേടി തന്നത് അവളാണ്. പുറത്തു പോവുകയാണെങ്കിലും ബാറില്‍ പോയി ഒരു ഡ്രിങ്ക് കഴിക്കണമെങ്കിലും ഞാന്‍ ഉമയുടെ കൂടെയാണ് പോവുക റിയാസ് ഖാൻ പറയുന്നു.