
നടി എന്നതിലുപരിയായി നർത്തകിയായതു കൊണ്ട് തന്നെ നടി റിമ കല്ലിങ്കലിന് മഞ്ജുവാര്യരോട് പ്രേത്യക ഒരു സ്നേഹവും അടുപ്പവുമൊക്കെയുണ്ട്. സിനിമാ മേഖലയിൽ നിന്നും മഞ്ജു വാര്യർക്ക് ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളുമാണ് റിമ കല്ലിങ്കൽ.
മഞ്ജു വാര്യർ ഡാൻസ് പെർഫോം ചെയ്ത സ്റ്റേജിൽ ഉണ്ടായ ഒരു കൂട്ടക്കരച്ചിലിനെക്കുറിച്ച് റിമ കല്ലിങ്കൽ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിയെടുക്കുന്നത്.
ഏറെകാലം സിനിമ ലോകത്ത് നിന്നും മഞ്ജു വാര്യർ വിട്ട് നില്കുകയായിരുന്നു. രണ്ടാം വരവിന്റെ സമയത്ത് ഫൈൻ ആർട്സ് ഹാളിൽ മഞ്ജു വാര്യർ നൃത്തം അവതരിപ്പിച്ചപ്പോൾ അത് ആസ്വദിക്കാനെത്തിയവരുടെ കൂട്ടത്തിൽ റിമ കല്ലിങ്കലും ഉണ്ടായിരുന്നു. അന്ന് മഞ്ജു വാര്യരോട് സംസാരിച്ചപ്പോഴുള്ള അനുഭവം റിമ കല്ലിങ്കൽ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

അന്ന് മഞ്ജു വാര്യരെ കണ്ടപ്പോൾ താൻ കരഞ്ഞുവെന്ന് റിമ കല്ലിങ്കൽ പറയുന്നു . മഞ്ജു ചേച്ചി ഗുരുവായൂരിൽ പെർഫോം ചെയ്തപ്പോൾ തനിക്ക് പോകാൻ പറ്റിയിരുന്നില്ല. പക്ഷെ അത് കഴിഞ്ഞ് ചേച്ചി ഫൈൻ ആർട്സ് ഹാളിൽ പെർഫോം ചെയ്തിരുന്നു. അന്ന് തങ്ങളുടെ ഒരു കോമൺ ഫ്രണ്ടുണ്ട്… നാരായണി. അവൾ പറഞ്ഞു മഞ്ജു ചേച്ചിയുടെ പെർഫോമൻസുണ്ടെന്ന്. അങ്ങനെ തങ്ങൾ പോയി പെർഫോമൻസ് കണ്ടു.
ചേച്ചി ദുർഗയായും രാധയായും മാറി മാറി പെർഫോം ചെയ്യുന്നതും പല ഭാവങ്ങൾ ചെയ്യുന്നതുമെല്ലാം കണ്ടു. ചേച്ചിയുടെ ടീച്ചർ അന്ന് വന്നിരുന്നു. ഒരിക്കലും ഡാൻസ് നിർത്തരുതെന്ന് ചേച്ചിയോട് ടീച്ചർ പറഞ്ഞിരുന്നു. അപ്പോഴേക്കും മഞ്ജു ചേച്ചി കരയുന്നു താൻ കരയുന്നു ഗീതു ചേച്ചി കരയുന്നു… സ്റ്റേജിൽ കൂട്ടകരച്ചിലായി എന്നാണ് റിമ കല്ലിങ്കൽ പറയുന്നത്. തങ്ങൾക്ക് അതൊരു ഇമോഷണൽ മൊമന്റായി എന്നാണ് റിമ കല്ലിങ്കൽ അന്ന് പറഞ്ഞത്.
സത്യം പറഞ്ഞാൽ അന്ന് തനിക്ക് മഞ്ജു ചേച്ചിയെ പേഴ്സണലി ഒരു പരിചയവുമില്ലായിരുന്നു. ആർട്ടിസ്റ്റെന്ന രീതിയിൽ മാത്രമെ അന്ന് മഞ്ജു ചേച്ചിയെ തനിക്ക് അറിയു എന്നും റിമ കല്ലിങ്കൽ കൂട്ടിച്ചേർത്തു.
പക്ഷെ ആ ഒരു വേദിയിൽ വെച്ച് തങ്ങൾ എല്ലാവരും തമ്മിലുള്ള സൗഹൃദത്തിന് തുടക്കമായി. പിന്നീട് മാമാങ്കം’ എന്ന തന്റെ ഡാൻസ് സ്കൂളിന്റെ ലോഞ്ചിന് മഞ്ജു ചേച്ചി വന്നിരുന്നു. എന്തോ ഒരു ബോണ്ട് തങ്ങൾക്കിടയിൽ പണ്ട് മുതലുണ്ട്. എന്താണെന്ന് ചോദിച്ചാൽ അത് തനിക്ക് അറിയില്ല എന്നും റിമ കല്ലിങ്കൽ പറയുന്നു. അതുകൊണ്ട് തന്നെ ‘റാണി പത്മിനി’ സിനിമ ആഷിക് അബു ആലോചിച്ച് തുടങ്ങിയപ്പോൾ തന്നെ സീനിയറായിട്ടുള്ള ആ റോൾ ചെയ്യാൻ പറ്റുന്ന ഒരാളെ ആലോചിച്ചപ്പോൾ മഞ്ജു ചേച്ചി അല്ലാതെ വേറൊരു സെക്കന്റ് തോട്ട് തങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്നും റിമ കല്ലിങ്കൽ ചൂണ്ടികാണിക്കുന്നു.
മഞ്ജു ചേച്ചി ഇല്ലായിരുന്നുവെങ്കിൽ ആ കഥയാവില്ല തങ്ങൾ ചെയ്യുക. മഞ്ജു ചേച്ചിയെ റീപ്ലേസ് ചെയ്യാൻ ആരാണുള്ളത്..? ആരുമില്ല എന്നാണ് റിമ കല്ലിങ്കൽ അന്ന് പറഞ്ഞത്.

അതേസമയം പതിനെട്ട് വയസ് മുതൽ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് നടി മഞ്ജു വാര്യരുടേത്. ചെറിയ പ്രായത്തിൽ തന്നെ തുടക്ക കാലത്തിൽ ശക്തമായതും പ്രായത്തേക്കാൾ പക്വത നിറഞ്ഞതുമായ സ്ത്രീ കഥാപാത്രങ്ങളെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചിരുന്നത്. അഭിനയത്തിന് പുറമെ നൃത്തത്തിലും ശോഭിച്ച മഞ്ജു വാര്യരെ നായികയാക്കി സിനിമ ചെയ്യാൻ അക്കാലത്ത് എല്ലാ സംവിധായകരും ആഗ്രഹിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു വാര്യർ രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകമായിരുന്നു.
1995ൽ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജു വാര്യരുടെ അരങ്ങേറ്റം. ഗൗതമിയും സുരേഷ് ഗോപിയും നായിക നായകന്മാർ ആയെത്തിയ ഈ ചിത്രത്തിൽ സ്മിത എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്. പിന്നീട് തൊട്ടടുത്ത വർഷം തന്നെ 1996ൽ 18-മത്തെ വയസ്സിൽ സുന്ദർ ദാസ് സംവിധാനം ചെയ്‌ത ദിലീപ് ചിത്രം സല്ലാപത്തിലാണ് മഞ്ജു വാര്യർ ആദ്യം നായികയായത്. ഈ ചിത്രത്തിലെ രാധ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികൾക്കിടയിൽ മഞ്ജു വാര്യർ ശ്രദ്ധേയയായി.
മഞ്ജു വാര്യരുടേതായി ഇനി പുറത്തിറങ്ങാൻ ഉള്ള സിനിമ പൃഥ്‌വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകൻ ആയെത്തുന്ന എമ്പുരാൻ ആണ്. 2019ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫറിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബിയുടെ ഭാര്യ പ്രിയദർശിനി രാംദാസിനെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്.











