ആരോപണം തെറ്റ്; എന്നെ അറസ്റ്റ് ചെയ്തിട്ടില്ല; മാനന‌ഷ്ടത്തിന് നോട്ടീസ് അയച്ച് റിമ കല്ലിങ്കൽ 

തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ.  റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണ് നടപടി. സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് റിമ കല്ലിങ്കൽ പരാതി നൽകി. ഒപ്പം മാനന‌ഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. സംഭവത്തെക്കുറിച്ച് തന്റെ ഇൻസ്റ്റാഗ്രാമിൽ റിമ കല്ലിങ്ങൽ ഒരു പോസ്റ്റും പങ്കുവച്ചിട്ടുണ്ട്, വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യുസിസിയോടൊപ്പവും, ഉയര്‍ത്തുന്ന ന്യായത്തോടൊപ്പവും നിലയുറപ്പിച്ചിട്ടുണ്ട്. ആ വിശ്വാസവും പിന്തുണയും ആണ് തന്നെ കൊണ്ട് ഇപ്പോള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നത്

ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ട് നിരവധി മാധ്യമ സ്ഥാപനങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. അര മണിക്കൂര്‍ അഭിമുഖത്തില്‍ 2017ലെ ലൈംഗികാക്രമണ കേസിലെ അതിജീവിതയെ അപമാനിക്കുക മാത്രമല്ല ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഹേമ കമ്മിറ്റിയെ ഉപയോഗിച്ച് ഫഹദിനെ പോലെ പോലെയുള്ള താരങ്ങളുടെ ഭാവി തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നു. നമുക്കെല്ലാവര്‍ക്കും അറിയാം ഏത് സാഹചര്യത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്ന്. മേല്‍പറഞ്ഞതൊന്നും മുഖ്യധാര മാധ്യമങ്ങളില്‍ വന്നില്ല. എന്നെ കുറിച്ച് പറഞ്ഞ വാസ്തവ വിരുദ്ധമായ കാര്യം വന്നു. വലിയ ശ്രദ്ധയും നേടി. അത് കൊണ്ട് തനിക്ക് അത്തരം ഒരു കാര്യം നടന്നിട്ടില്ലെന്ന് വ്യക്തമാക്കേണ്ടതുണ്ട്. നടപടി സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി. മാനനഷ്ടക്കേസ് നോട്ടീസും നല്‍കി. എല്ലാവരും നല്‍കുന്ന പിന്തുണക്ക് നന്ദിഎന്നാണ് റിമാകല്ലിങ്കലിന്റെ ഏറ്റവും പുതിയ പോസ്റ്റ്.

അതേസമയം ഹേമ കമ്മിറ്റി തുടർ പ്രശ്നങ്ങളും നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസമാണ് നടി റിമാ കല്ലിങ്കലിനും സംവിധായകന്‍ ആഷിക് അബുവിനും എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി ഗായിക സുചിത്ര എത്തിയത്. ഇവരുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടക്കാറുണ്ടെന്നും പെണ്‍കുട്ടികള്‍ ലൈംഗികമായി അവിടെ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു.