
ഒരു സമയത്തു ബോളിവുഡിലെ ഹിറ്റ് നടന്മാരിൽ ഒരാൾ ആയിരുന്നു ഋഷി കപൂർ,2020 ഏപ്രിൽ 30നായിരുന്നു ഋഷി കപൂര്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ട്വീറ്റുകള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ് സോഷ്യൽ മീഡിയിൽ. നടിമാരായ ആലിയ ഭട്ടിനേയും, സൊനാക്ഷി സിന്‍ഹയേയും കുറിച്ച് പറഞ്ഞൊരു തമാശ . ഇരുവരും ഒന്നിച്ചഭിനയിച്ച കപൂര്‍ ആന്റ് സണ്‍സിന്റെ ചിത്രീകരണത്തിനിടെയായിരു. സൊനാക്ഷിക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തുന്ന, ആലിയ ഭട്ടിന്റെ ബുദ്ധിയെ പരിഹസിക്കുന്നൊരു തമാശക്കഥ പങ്കു വെക്കുകയായിരുന്നു നടൻ

ആലിയ ഭട്ട് പത്രം വായിക്കുന്നു. പോലീസ് 80 കിലോയുടെ ഹെറോയിന്‍ പിടിച്ചെടുത്തു; ആലിയ: ഷിറ്റ് യാര്, സൊനാക്ഷിയെ എന്തിനാണ് പിടിച്ചത്. ഇതായിരുന്നു നടൻ പങ്കുവച്ച ട്വീറ്റിലെ തമാശ, കൂടാതെ ഒരിക്കൽ നടി ട്വിങ്കിള്‍ ഖന്നയെക്കുറിച്ചും നടൻ അശ്ലീല ചുവയുള്ള തമാശ പറഞ്ഞിരുന്നു. ട്വിങ്കിൾ ഖന്നയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടുള്ള ഒരു ട്വീറ്റിലായിരുന്നു ഋഷി കപൂറിന്റെ മോശം പരാമര്‍ശം.

ജന്മദിനാശംസകള് പ്രിയപ്പെട്ട കുഞ്ഞേ.1973ല്‍ ബോബി എന്ന ചിത്രത്തിലെ അക്സര്‍ കോയി ലഡ്ക്ക എന്ന ഗാനത്തില്‍ നിന്റെ അമ്മയുമായി ഞാന്‍ സല്ലപിക്കുമ്പോള്‍ നീ അവരുടെ വയറ്റിലുണ്ടായിരുന്നു എന്നായിരുന്നു ഋഷി കപൂറിന്റെ ട്വീറ്റ്.രാജേഷ് ഖന്നയുടേയും, ഡിംപിൾ കബാഡിയയുടെയുംമകൾ ആണ് ട്വിങ്കിൾ, ഋഷി കപൂറിന്റെ ഇത്തരം തമാശകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും അന്ന് ഉയര്‍ന്ന് വന്നിട്ടുണ്ട്.ഇപ്പോൾ അദ്ദേഹത്തിന്റെ ഈ അശീലത നിറഞ്ഞ ട്വീറ്റുകൾ വീണ്ടും ശ്രെദ്ധ ആകുകയാണ്












