ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയ ചിത്രത്തിൽ നിന്നും തന്റെ സീനുകൾ ഒഴിവാക്കിയതിൽ വളരെ വിഷമം തോന്നി! തുറന്നു പറയുന്നു നടൻ റിയാസ് ഖാൻ

ഉണ്ണി മുകുന്ദനെ നായകനായി ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാര്‍ക്കോ 100 കോടിക്ക് മേല്‍ കളക്ഷനുമായി ബോക്‌സോഫീസില്‍ കുതിക്കുകയാണ്. ഹിന്ദി, തെലുങ്ക്, തമിഴ് അടക്കമുള്ള ഭാഷയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിൽ നിന്നും തന്റെ സീനുകൾ ഒഴിവാക്കിയതിൽ വിഷമം ഉണ്ടെന്നു തുറന്നുപറയുകയാണ് നടൻ റിയാസ് ഖാൻ. സീനുകള്‍ ഒഴിവാക്കിയതില്‍ വിഷമമുണ്ട്. എന്നാല്‍ അത് മനപ്പൂര്‍വം ചെയ്തതല്ല. മാര്‍ക്കോ ഷൂട്ടിംഗ് സമയത്ത് ഞാനും, ഉണ്ണിയും അടിച്ച് കേറി വാ എന്ന് റീലു പോലും ഉണ്ടാക്കിയിരുന്നു.

അത് സോഷ്യൽ മീഡിയിൽ റീച്ച് ആകുകയും ചെയ്യ്തിരുന്നു. മാർക്കോയിലെ ചില സീനുകൾ ഉണ്ടായിരുന്നു, എന്നെ ഹനീഫ വിളിച്ചു എന്നിട്ട് പറഞ്ഞു, ഇക്ക, മനപ്പൂര്‍വമല്ല എന്ന്. ഞാൻ പറഞ്ഞു ഒരു ആക്ടറെന്ന നിലയില്‍ എനിക്ക് വളരെ വിഷമമുണ്ടെന്ന്. പുതിയ നടനാണെങ്കിലും, പേരെടുത്ത നടനാണെങ്കിലും ,സൂപ്പര്‍താരമാണെങ്കിലും നമ്മളെ സില്‍വര്‍ സ്‌ക്രീനില്‍ കാണാനാണ് ആഗ്രഹിക്കുക. ഭയങ്കര ഹിറ്റായ പടത്തില്‍ നിന്നും സീനുകള്‍ മാറ്റുമ്പോഴുള്ള വിഷമമവും ഉണ്ട്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന പടത്തില്‍ ഞാനുണ്ട് പക്ഷെ ഇല്ല.

എന്നാൽ ആരും മനപ്പൂര്‍വം ചെയ്തതല്ല. ഉണ്ണിക്കും ആ സീൻ ഇഷ്ടമായിരുന്നു. ഉണ്ണിയാണ് എന്നെ അഭിനയിക്കാന്‍ വിളിച്ചത്. ഞങ്ങള്‍ രണ്ട് പേരും കട്ടയ്ക്ക് കട്ട നില്‍ക്കുന്ന ഫൈറ്റായിരുന്നു ആ സിനിമയില്‍ റിയാസ് ഖാന്‍ പറയുന്നു. അതേസമയം മാർക്കോയുടെ രണ്ടാം ഭാഗത്തിലും താൻ ഉണ്ടാകുമെന്നും നടൻ പറഞ്ഞു. ഹനീഫ് അദേനി രചനയും സംവിധാനവും നിർവ്വഹിക്കുകയും ക്യൂബ്സ് എൻ്റർടൈൻമെൻ്റിന് കീഴിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുകയും ചെയ്ത 2024 ലെ ഇന്ത്യൻ മലയാളം-ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് മാർക്കോ.