ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം എന്നത് കൊണ്ട് തന്നെ റിലീസിന് മുൻപ് വലിയ ഹൈപ്പും ലഭിച്ച ചിത്രമായിരുന്നു നടികർ. സിനിമയ്ക്ക് ഉള്ളിലെ സിനിമാ കഥ പറഞ്ഞ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. മെയ് മൂന്നിന് ആയിരുന്നു നടികർ റിലീസ് ചെയ്തത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവരികയാണ്. റിലീസ് ചെയ്ത് ഒരാഴ്ചത്തെ കണക്കാണിത്. ഇന്ത്യയിൽ ഉടനീളം ഇതുവരെ നടികർ നേടിയത് 4.96 കോടി രൂപയാണെന്ന് സാക്നിൽകിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏഴാം ദിവസമായി മെയ് 9ന് ഇന്ത്യിൽ നിന്നും 23 ലക്ഷം രൂപയാണ് കളക്ട് ചെയ്തത്. ആഗോള തലത്തിൽ മൊത്തം അഞ്ച് കോടിയിൽ താഴെയാണ് നടികർ നേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്. ഉച്ച നേരത്ത് പോയാൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടും എന്നതൊഴിച്ചാൽ. ….വേറൊന്നും ഇതിൽ നിന്ന് കിട്ടാനില്ല എന്നാണ് ആർ ജെ സജിൻ മൂവീ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം
ഉച്ച നേരത്ത് പോയാൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടും എന്നത് ഒഴിച്ചാൽ. ….വേറൊന്നും ഇതിൽനിന്ന് നിങ്ങക്ക് കിട്ടാൻ പോണില്ല….നിങ്ങളെ അത്രേം ദ്രോഹിച്ച ശത്രുക്കൾക്ക് റെഫർ ചെയ്യാൻ പറ്റുന്ന ഉത്തമ പക പോക്കൽ ആയിട്ടും ഈ സിനിമയെ പരിഗണിക്കാവുന്നതാണ്. …????
നായകന്റെ ഒരു വിഷമവും പ്രേക്ഷകന് ഒരു ഫീലും ഉണ്ടാക്കുന്നില്ല. …ഇടയ്ക്ക് ഒന്ന് രണ്ട് സീനുകൾ കൊള്ളാമെന്നതിൽ ഉപരി ഒരു തരത്തിലും കണക്ട് ആകാതെ പോയൊരു സിൽമാ ????അഭിപ്രായം വ്യക്തിപരം.












