ശരീരം കാണാൻ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകളെ തൃപ്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല ; സായി പല്ലവി

സിനിമയിൽ അഭിനയിക്കുമ്പോൾ സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ഒരുപാട് സംശയങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ പ്രേമം സിനിമ തിയേറ്ററിൽ കണ്ടപ്പോഴാണ് തനിക്ക് കോൺഫിഡൻസ് ഉണ്ടായതെന്ന് പറയുകയാണ് നടി സായ് പല്ലവി.

ഒരു തമിഴ് മാധ്യമത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ഇവിടെയുള്ള ബ്യൂട്ടി സ്റ്റാൻഡേർഡിനു ചേർന്ന വ്യക്തിയാണ് താൻ എന്ന് എനിക്ക് ആദ്യം തോന്നിയിരുന്നില്ല. നീ സുന്ദരിയാണെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അമ്മ ആയതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നതാണെന്ന് താനും കരുതും. എന്നാൽ സ്‌കൂളിൽ ആരെങ്കിലും സുന്ദരിയാണെന്ന് പറയുമോ എന്ന് നോക്കിയിട്ടുണ്ട് .

അച്ഛൻ വളരെ സ്ട്രിക്ടായിരുന്നു. അതുകൊണ്ട് ആരും അടുത്ത് വന്നു മിണ്ടില്ലായിരുന്നുവെന്നും സായി പല്ലവി പറയുന്നു. ചെറുപ്പത്തിൽ ബന്ധുക്കൾ ആരെങ്കിലും നിന്റെ മുഖത്തെന്താ ഇത്രയും കുരുക്കൾ എന്നൊക്കെ ചോദിക്കുമ്പോൾ അതിങ്ങനെ മനസില്‍ കിടക്കും. പക്ഷെ ഇതെല്ലാം നടക്കുമ്പോഴും നീ സുന്ദരിയാണെന്ന് പറയുന്ന അമ്മയുടെ ശബ്ദമാണ് മനസ്സിൽ വരികയെന്നും ചുറ്റും ഉള്ളവർ ഞാൻ സുന്ദരിയാണെന്ന് പറഞ്ഞാലും അമ്മ അങ്ങനെ പറയുന്നതാണ് എപ്പോഴും മനസ്സിൽ ഉണ്ടാവാറുള്ളതെന്നും സായി പല്ലവി പറയുന്നു.

പ്രേമം സിനിമയുടെ റിലീസാണ് എനിക്ക് ആ കാര്യത്തിൽ ധൈര്യം തന്നത്. തീയേറ്ററിൽ സിനിമ കാണാൻ പോയപ്പോൾ മലർ വരുമ്പോഴും ഡാൻസ് ചെയ്യുമ്പോഴും എല്ലാം ആളുകൾ വലിയ ആവേശത്തിലായിരുന്നു. അപ്പോൾ ഞാൻ അമ്മയുടെ കൈ പിടിച്ചു ഞെരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആരെങ്കിലും കൂവി പുറത്തു പോയാലോ എന്നെല്ലാം ഭയമുണ്ടായിരുന്നു. അന്ന് അംഗീകരിക്കുന്നത് കണ്ടപ്പോൾ കുറെ ചിന്തകൾ വന്നു.

നമ്മൾ ശാരീരികമായി മാത്രമാണ് ഭംഗിയെ നോക്കിക്കാണുന്നത് എന്ന് തോന്നി. എന്നാൽ കുറെ ചെറുപ്പക്കാർ മലർ എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു അന്ന്. അത്രയും ഭംഗിയൊന്നും ഇല്ലെങ്കിലും മലർ എന്ന കഥാപാത്രത്തിന് ഒരു ഭംഗിയുണ്ട്. അതുകൊണ്ടാണ് എല്ലാവർക്കും മലരിനെ ഇഷ്ടമായതെന്നും അതുകൊണ്ട് നിങ്ങളുടെ സ്വഭാവം നല്ലതാണെങ്കിൽ അത് തന്നെയാണ് ഭംഗി എന്ന് മനസ്സിലായി എന്നും സായ് പല്ലവി പറഞ്ഞു.

സിനിമയിലേക്ക് പ്രവേശിക്കും മുന്‍പ് ഒരു ടാംഗോ നൃത്തപ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. അത് പക്ഷേ, സായ് പല്ലവി വിചാരിച്ച വിധത്തിലായിരുന്നില്ല പ്രേക്ഷകര്‍ ഏറ്റെടുത്തത്. അതോടെ ചെറുവസ്ത്രങ്ങള്‍ സിനിമകളില്‍ ധരിക്കരുതെന്ന തിരിച്ചറിവിലേക്ക് എത്തി.

“തന്റെ രൂപത്തേക്കാള്‍, കഴിവിന് പ്രാധാന്യം ലഭിക്കണമെന്നാണ് സായ് പല്ലവി ആഗ്രഹിക്കുന്നത്. ‘ജനങ്ങള്‍ എന്നെ ഗ്ലാമറിനായി കാണരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പൊതുജനങ്ങള്‍ എന്നെ കഴിവിന്റെ പേരില്‍ കാണണം. ശരീരം കാണാന്‍ ആഗ്രഹിക്കുന്ന മറ്റൊരുകൂട്ടം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലയെന്നും അത്തരം കണ്ണുകള്‍ എന്നിലേക്ക് വരുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ലയെന്നും സായി പല്ലവി പറയുന്നു”.

ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്നുവെച്ചതിന്റെ പേരില്‍ കരിയറില്‍ വീഴ്ചയുണ്ടായോ എന്നായിരുന്നു അഭിമുഖത്തിലെ തുടര്‍ന്നുള്ള ചോദ്യം. ലഭിക്കുന്ന വേഷങ്ങളില്‍ സന്തുഷ്ടയാണെന്നും പ്രത്യേക ഗ്ലാമര്‍ ആവശ്യപ്പെടുന്ന വേഷം നഷ്ടപ്പെടുത്തുന്നതില്‍ ഒരു സുഖമുണ്ടെന്നും സായ് മറുപടി നല്‍കി. നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നത് കരിയറില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിക്കുമെന്നും സായി പല്ലവി വ്യക്തമാക്കി.

സായ് പല്ലവിയുടെ പുതിയതായി ഇറങ്ങാനിരിക്കുന്ന ‘അമരന്‍’ എന്ന  ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിൽ പഴയ നാളുകളെ താരം ഓര്‍ത്തെടുക്കുകയും ചെയ്യുന്നുണ്ട്.

പ്രേമത്തിലേക്ക് ‘അന്ന് അല്‍ഫോന്‍സ് പുത്രന്‍ വിളിച്ചു. എനിക്കത് വിശ്വസിക്കാനായില്ല. അതൊരു തട്ടിപ്പ് കോളാണെന്നാണ് ഞാന്‍ വിചാരിച്ചതെന്നും സിനിമയില്‍നിന്ന് ഒരാള്‍ എന്നിലേക്ക് എത്തുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ലയെന്നും സായ് പല്ലവി പറഞ്ഞു. ആദ്യത്തെ വിളി വരുമ്പോള്‍ ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. കോള്‍ ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് അഭിനയിക്കാൻ തീരുമാനിച്ചുവെന്നും സായി പല്ലവി പറ‍ഞ്ഞു.

അതേസമയം പ്രേമം എന്ന അരങ്ങേറ്റ സിനിമയിലൂടെത്തന്നെ ചലച്ചിത്രരംഗത്ത് മുദ്രപതിപ്പിച്ച നടിയാണ് സായ് പല്ലവി. നിവിന്‍ പോളി നായകനായി, 2015-ല്‍ ഇറങ്ങിയ ചിത്രത്തില്‍ നായികാ കഥാപാത്രമായി എത്തിയ സായ് പല്ലവി, പിന്നീടങ്ങോട്ട് തെന്നിന്ത്യന്‍ ചലച്ചിത്രരംഗത്തെ തിരക്കുപിടിച്ച നടിയായി മാറി. അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ ‘മലര്‍’ എന്ന അധ്യാപികയായെത്തി വലിയ കൈയടി നേടിയ താരം അസാമാന്യ പ്രതിഭയുള്ള നര്‍ത്തകികൂടിയാണ്. കേരളത്തിൽ 175 ദിവസവും തമ്മിൽഴ്നാട്ടിൽ 300 ദിവസവും ചിത്രം ഓടി .

അവതരിപ്പിക്കുന്ന ഏത് കഥാപാത്രത്തിനും ആത്മാവും മനോഹാരിതയും നിറയ്ക്കാന്‍ കഴിയുന്നു എന്നത് സായ് പല്ലവിയുടെ പ്രത്യേകതയാണ്. തമിഴിലും തെലുങ്കിലും തിരക്കേറിയ സായി പല്ലവിക്ക് ഇന്ന് ഒരു ആരാധക വൃന്ദം തന്നെയുണ്ട്.

ശിവകാർത്തികേയൻ നായകനാകുന്ന അമരൻ ആണ് സായ് പല്ലവിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഒക്ടോബര്‍ 31-ന് ദീപാവലിക്ക് ചിത്രം തിയേറ്ററുകളിൽ എത്തും. കമൽ ഹാസനാണ് അമരന്‍ നിർമിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം രാജ്‌കുമാർ പെരിയസാമിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സായിപല്ലവിയുടെ ഇൻട്രോ സോങ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട് .