മറവി എന്നത് ദൈവം മനുഷ്യനെ നൽകിയ വരദാനം! തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാജഡിയെ കുറിച്ച്, സൈജു കുറുപ്പ് 

‘ജയ് മഹേന്ദ്രൻ’ എന്ന സീരീസിന്റെ പ്രമോഷൻ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ  നടൻ  സൈജു കുറുപ്പ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാജഡി അച്ഛന്റെ മരണമാണ് നടൻ പറയുന്നു. ഒരു അക്സിടെന്റിലാണ് അച്ഛൻ എനിക്ക് നഷ്ട്ടപെടുന്നത്. അത് എന്റെ ജീവിതത്തിലെ ഒരു വലിയ ട്രാജഡി ആയിരുന്നു അല്ലതെ സിനിമകൾ പരാചയപെടുന്നത് എന്റെ ട്രാജഡി അല്ലായിരുന്നു സൈജു കുറുപ്പ് പറയുന്നു.

മറവി എന്നത് ദൈവമായിട്ട് മനുഷ്യന് തന്നൊരു കാര്യമാണ്,എന്റെ വീടിന്റെ ടെറസിൽ പോയിട്ട് അച്ഛന്റെ മൃതദേഹം ദഹിപ്പിച്ച സ്ഥലം രാത്രിയിൽ ഒരു മണിക്കൂറും രണ്ട് മണിക്കൂറും ഞാൻ  ഇങ്ങനെ നോക്കിനിൽക്കും.ഇതിൽ നിന്നും എങ്ങനെ ഞാൻ തിരിച്ചുവരും എന്നായിരുന്നു എന്റെ ചിന്ത. ആ വിഷമത്തിൽ നിന്നും എനിക്ക് തിരിച്ച് വരാൻ പറ്റില്ല. ഞാൻ എന്തിന് വേണ്ടിയാണ് ഈ സിനിമകളൊക്കെ ചെയ്യുന്നത്.

ആരെ കാണിക്കാൻ വേണ്ടിയാണ്. എനിക്ക് സിനിമകൾ ഉള്ളതുകൊണ്ട് ആരാണ് സന്തോഷിക്കാൻ പോകുന്നത്. എന്നൊക്കെയായി ചിന്തകൾ. പക്ഷെ അതെല്ലാം ഞാൻ മറക്കാൻ തടുങ്ങി, അതാണ് ഞാൻ പറഞ്ഞത് മറവി ദൈവം നൽകുന്ന ഒരു വരദാനമാണ് എന്ന്. അതുപോലെ പരാജയങ്ങളും ട്രാജിക് ആണല്ലോ. ‘ഭരതനാട്യ’ത്തിന്റെ തിയറ്ററിലെ പരാജയം. ആ സമയത്ത് പത്ത് പതിനഞ്ച് ദിവസം എനിക്ക് ഭയങ്കര പ്രയാസമായിരുന്നു, പക്ഷെ ചിത്രം  ഒടിടിയിൽ വന്നപ്പോൾ നല്ല പ്രതികരണം ആയതുകൊണ്ട് തന്നെ പെട്ടെന്ന് എനിക്ക് റിക്കവറാകാൻ പറ്റി നടൻ  പറഞ്ഞു.