ബാലയുടെ നാടകമാണിതെല്ലാം ; ആദ്യം ഭീഷണി ഉണ്ടെന്നു പറയുന്നു , പിന്നെ വിവാഹം കഴിക്കുമെന്ന് പറയുന്നു ,ഇപ്പൊ വിവാഹവും ; സായി കൃഷ്ണ

നടൻ ബാലയുടെ നാലാം വിവാഹം എല്ലാം നേരത്തേ തന്നെ ആസൂത്രണം ചെയ്തതാണെന്നും ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവിത്തതിൽ ഇടപെടാതിരിക്കാൻ നടൻ ശ്രദ്ധിക്കണമെന്നും പറയുകയാണ് യൂട്യൂബറും ബിഗ്ഗ്‌ബോസ് താരവുമായ സായി കൃഷ്‌ണ.

ഇന്നലെ ബാലയുടെ വിവാഹ ദിവസമാണ് സായി തന്റെ യൂട്യൂബിൽ ഇതേക്കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ്. എന്ത് പറയാനാണ് ഇങ്ങേരെ പറ്റി. എന്റെ വീടിന് മുൻപിൽ ഒരു സ്ത്രീയും കുട്ടിയും വന്ന് നിൽക്കുന്നുവെന്ന് പറഞ്ഞ് ചെയ്ത വീഡിയോ നാടകത്തിന് തിരശീല വീഴുക ഇങ്ങനെയായിരിക്കും എന്നത് ഏകദേശം എല്ലാ മലയാളികൾക്കും മനസിലായതാണ്. ഈ സംഭവത്തെ കുറിച്ച് പറയാൻ മാധ്യമങ്ങളെ വിളിച്ച് ചേർത്തപ്പോഴാണ് വീണ്ടും കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞത്. ബാലയുടേത് അട്രോഷ്യസ് ആയിട്ടുള്ള കളിയാണ്.

സ്ത്രീയും കുട്ടിയും വീടിന് മുൻപിൽ വന്നുവെന്നൊക്കെ പറഞ്ഞ സംഭവത്തിൽ കേസ് കൊടുത്തിട്ടുണ്ടെന്നൊക്കെയാണ് ബാല പറയുന്നത്. ഇത്രയും കൃത്യമായ സിസിടിവി ദൃശ്യം ഉണ്ടായിട്ടും ഇന്നേ വരെ അവരെ പോലീസ് പൊക്കിയിട്ടില്ല. അല്ലെങ്കിൽ അതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും ബാല കളിച്ചൊരു നാടകമാണ് അതെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നാണ് സായി കൃഷ്ണ പറയുന്നത്.

കോകില എന്ന പേര് ചിലപ്പോൾ നിങ്ങൾ കേട്ട് കാണാൻ സാധ്യതയുണ്ടാകുമെന്നും കുറച്ച് ദിവസങ്ങൾ മുൻപ് വരെ നിന്ന അമൃത ബാല വിഷയത്തിൽ കുക്കു എന്ന് പറയുന്ന യുവതിയുടെ വിഡിയോയിൽ കോകില എന്ന പേര് നിങ്ങൾ കേട്ട് കാണുമെന്നും കുക്കു നേരത്തെ ഇത് പറഞ്ഞിട്ടുണ്ടെന്നും സായി കൃഷ്ണ പറയുന്നു. ശേഷം കുക്കുവിന്റെ ഒരു വിഡിയോയും സായി കാണിക്കുന്നുണ്ട്.

ആദ്യം ബാല വിവാഹം കഴിക്കുന്നത് ചന്ദന എന്ന് പറയുന്ന പെണ്ണിനെയാണെന്നും അതിനു ശേഷം അമൃത, എലിസബത്ത്, കോകില. ഇങ്ങനെ ബാലക്കൊരു ലിസ്റ്റ് ഉണ്ട് എന്നാണ് വിഡിയോയിൽ കുക്കു പറയുന്നത്. ബാലയോട് പറയാനുള്ളത് ഇതുമാത്രമാണ് എന്നും സായി പറയുന്നു .  ‘ഏതായാലും പുതിയ ജീവിതത്തിലെങ്കിലും ഇനി ബാല സെറ്റിലായി പോകണം . മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇനി വലിഞ്ഞ് കയറി പോകരുതെന്ന സാമാന്യ മര്യാദ ബാല കാണിക്കണം. വിവാഹം കഴിച്ച സ്ത്രീയെ കുറച്ചുകാലമായി ബാലയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു. എന്തായാലും ആകട്ടെ മറ്റുള്ള ജീവിതത്തിൽ ഇടപെടാതിരുന്നാൽ മതിയെന്നും  പക്ഷെ ഇയാൾ പഴയ ഭാര്യ കുട്ടി എന്നീ വിഷയങ്ങളെ കുറിച്ച് വീണ്ടും പറയും. പറഞ്ഞാൽ നാട്ടുകാര് ഇനി വെറുതെ വിടില്ലയെന്നുമാണ് സായി കൃഷ്ണ പറയുന്നത്.

കല്ല്യാണം സെറ്റാക്കിയതിന് ശേഷമാണ് ബാല വിവാഹം കഴിക്കുമെന്ന് വീണ്ടും വന്ന് പറഞ്ഞത്. വിവാഹം കഴിച്ചതിൽ സന്തോഷമാണെന്നാണ് അയാൾ പറയുന്നത്. എന്തായാലും സന്തോഷമായി അയാൾ പോകട്ടെ, മറ്റുള്ളവരുടെ സന്തോഷം കെടുത്താതിരിക്കട്ടെ. മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്ന് ഒന്നും കാണിക്കാതിരിക്കട്ടെ. അങ്ങനെ ചെയ്താൽ സ്വന്തം സമാധാനവും സന്തോഷവും പോകും.

അമൃത മറ്റൊരു വിവാഹം കഴിച്ചപ്പോൾ പലരും അവരെ വിമർശിച്ചു. അതൊക്കെ അവരുടെ വ്യക്തിപരമായ താത്പര്യമാണ്. ഇവിടെ ബാല വിവാഹം കഴിച്ചത് നാല് പേരെയാണ്. പുരുഷൻ എന്ന നിലയിലുള്ള പ്രിവിലേജൊക്കെ അയാൾ നന്നായി ഉപയോഗിച്ചിട്ടുണ്ട് എന്നും ഓരോ വിഷയത്തിലും എങ്ങനെ മാധ്യമങ്ങൾക്ക് മുൻപിൽപ്രതികരിക്കണമെന്നൊക്കെ അയാൾക്കറിയാം. എന്തായാലും എല്ലാം സെറ്റാക്കി വെച്ചാണ് ബാല മുന്നേ മാധ്യമങ്ങൾക്ക് മുൻപിൽ വന്നതെന്നും സായ് കൃഷ്ണ വ്യക്തമാക്കി.

സായിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ബാലെ വിമര്ശിച്ചുകൊണ്ടും ട്രോളിയും കമന്റുമായി എത്തുന്നത്. എന്നാൽ ഈ വിവാഹത്തിൽ ബാലയുടെ അമ്മയോ സഹോദരനൊ ഒന്നും എത്തിയിരുന്നില്ല. സിനിമാ മേഖലയിൽ നിന്നും ബാലയുടെ ഉറ്റ സുഹൃത്ത് മുന്ന മാത്രമാണ് പങ്കെടുത്തത്. ബാലയെ താൻ ചെറുപ്പം മുതൽ സ്നേഹിക്കുന്നുണ്ടെന്നാണ് വിവാ​ഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കോകില പറഞ്ഞത്. കുട്ടിക്കാലം മുതൽ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത് എന്നുമാണ് കോകില പറഞ്ഞത് .