
ബോളിവുഡിലെ പൊന്നും വിലയുള്ള താരമാണ് സൽമാൻ ഖാൻ. ഇപ്പോൾ ഒരു ഭിന്നശേഷിക്കാരിയായ സ്‍ത്രീയോട് താരം സംസാരിക്കുന്നതിന്റെ ഒരു ചെറു വീഡിയോ ആണ് വൈറലാകുന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‍ത് മടങ്ങുന്ന വീഡിയോയാണ് സൽമാൻ ഖാന്റേതായി വ്യാപകമായി പ്രചരിക്കുന്നത്. അതേസമയം, ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള 10 നായക നടന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സൽമാൻ ഉള്ളത്. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ആണ് അടുത്തിടെ ലിസ്റ്റ് പുറത്ത് വിട്ടത്.
ഷാരൂഖ് ഖാൻ ആണ് ഇപ്പോഴും ഒന്നാമത്. മാർച്ചിൽ രണ്ടാം സ്ഥാനത്ത് ഹൃത്വിക് റോഷൻ ആയിരുന്നെങ്കിൽ ഇപ്പോൾ ആ സ്ഥാനത്ത് അക്ഷയ് കുമാർ ആണ്. മാർച്ച് മാസത്തിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന സൽമാൻ ഖാൻ ആണ് ഏപ്രിലിൽ മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ഹൃത്വിക് റോഷനും അഞ്ചാം സ്ഥാനത്ത് രൺബീർ കപൂറുമുള്ള ലിസ്റ്റിൽ ആറാം സ്ഥാനത്ത് ഷാഹിദ് കപൂർ ആണ്. ഏഴാമത് അജയ് ദേവ്ഗണും എട്ടാമത് സിദ്ധാർഥ് മൽഹോത്രയും. ഒൻപതാം സ്ഥാനത്ത് ആമിർ ഖാൻ ഇടംപിടിച്ചിരിക്കുന്ന ലിസ്റ്റിൽ പത്താം സ്ഥാനത്തുള്ളത് രൺവീർ സിംഗ് ആണ്.











