ശാരീരിക വേദനയേക്കാൾ പലപ്പോഴും തളർത്തിയത് മാനസിക വേദനകൾ! എല്ലാം ചിരിച്ചു കൊണ്ട് നേരിട്ട് സാമന്ത 

ആർക്കും അത്ര പെട്ടന്ന് മറികടക്കാൻ കഴിയാത്ത സാഹചര്യങ്ങളെ ചിരിച്ചുകൊണ്ട് നേരിട്ട നടിയാണ് സാമന്ത. അഭിനയിക്കണം എന്ന ആഗ്രഹവുമായി മുട്ടാത്ത വാതിലുകളില്ല. പല സിനിമകളുടെയും ഓഡിഷന് പങ്കെടുത്തു. ക്രേസി ഗോപാലന്‍ എന്ന ദിലീപ് ചിത്രത്തില്‍ നിന്നുവരെ പുറത്താക്കപ്പെട്ട നടിയാണ് സമാന്ത. പക്ഷെ തോറ്റുകൊടുത്തില്ല. ചെറിയ റോളുകളിലൂടെ ബിഗ് സ്‌ക്രീനിലെത്തി.നായികയായി തുടക്കം കുറിച്ചതിന് ശേഷവും അവഗണനകള്‍ പതിവായിരുന്നു. അവസാന നിമിഷം പറഞ്ഞുവച്ച റോളുകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

ചില ഭാഗ്യങ്ങൾ ആയിരുന്നു പിന്നീട് സാമന്തയുടെ സിനിമ ജീവിതം തന്നെ ഉയർത്തിയത് ,ഈഗ എന്ന ചിത്രത്തിന് ശേഷമാണ് നടിക് ഒരു കരിയര്‍ ബ്രേക്ക് കിട്ടിയത്. തമിഴിലും,തെലുങ്കിലും മാറി മാറി സിനിമകള്‍ ചെയ്തസാമന്ത  സൂര്യ, വിജയ്, ധനുഷ്, നാഗാര്‍ജുന, നാനി എന്നിങ്ങനെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും വേഷമിട്ടു.ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നാഗ ചൈതന്യയുമായുള്ള വിവാഹം,

എന്നാൽ ആ വിവാഹ ജീവിതം അധിക നാൾ ഇരുവരും കൊണ്ടുപോയില്ല, ഏഴ് വര്‍ഷത്തെ പ്രണയവും, നാല് വര്‍ഷത്തെ ദാമ്പത്യവും പെട്ടന്ന് അവസാനിച്ചപ്പോള്‍ സമാന്തയ്ക്ക് അത് താങ്ങാന്‍ പറ്റുന്നതിലും അധികമുള്ള വേദനയായിരുന്നു. മാനസികമായി ഒരുപാട് തകര്‍ന്ന അവസ്ഥയില്‍ യാത്രകളിലൂടെ നടി തന്നെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തി. അപൂര്‍വ്വമായ ഒരു രോഗംമാനസിക വേദനകളില്‍ നിന്ന് പുറത്തു കടക്കുമ്പോഴേക്കും സാമന്തക്ക് ഉണ്ടായി  മയോസൈറ്റിസ് എന്നായിരുന്നു അസുഖം. ശരിക്കും പറഞ്ഞാൽ ശാരീരിക വേദനയേക്കാൾ പലപ്പോഴും തളർത്തിയത് മാനസിക വേദനകൾ ആയിരുന്നു എന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്,

അതിനിടയിലാണ് ഇപ്പോള്‍ തെലങ്കാന മന്ത്രി കൊണ്ട സുരേഖ ഇല്ലാത്ത ഒരു കാര്യം പറഞ്ഞ്സാമന്തയുടെ  പേരില്‍ വീണ്ടും വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. രാഷ്ട്രീയത്തോടെ താത്പര്യമില്ലാത്ത എന്നെ നിങ്ങളുടെ രാഷ്ട്രീയ പകപോക്കലിന് ഇരയാക്കരുത് എന്ന് നടി  പറഞ്ഞത്