
വിക്ക് മൂലം നേരിടേണ്ടി വന്ന മാനസികസമ്മര്‍ദ്ദത്തെക്കുറിച്ച് നടി സമീറ റെഡ്ഡി. വര്‍ഷങ്ങളുടെ തെറാപ്പിയിലൂടെയാണ് താന്‍ ആത്മവിശ്വാസം നേടിയെടുത്തതെന്നും സമീറ പറയുന്നു. തനിക്ക് കുട്ടിക്കാലത്ത് വിക്കുണ്ടായിരുന്നു. അതിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിട്ടു. വര്‍ഷങ്ങളുടെ തെറാപ്പി വേണ്ടി വന്നു ആത്മവിശ്വാസം നേടിയെടുക്കാന്‍. ഇന്നും താന്‍ വിക്കുമ്പോള്‍ ആരെങ്കിലും റിയാക്ട് ചെയ്താല്‍ തന്നെ അത് ബാധിക്കും. അത്രയും ആഴത്തിലാണ് കുട്ടിക്കാലത്തെ പേരുകള്‍ നമ്മളെ ബാധിക്കുക എന്നാണ് താരം പറയുന്നത്.
ഒരു കുട്ടിയ്ക്ക് നന്നായി ചെയ്യാനാകുന്നത് മറ്റൊരു കുട്ടിയ്ക്ക് സാധിച്ചെന്ന് വരില്ല. തന്റെ മകന് സാധിക്കുന്നതെല്ലാം ആറ് വയസുള്ള മകള്‍ക്ക് സാധിച്ചെന്ന് വരില്ല. നിരന്തരമുള്ള താരതമ്യം ചെയ്യലുകളും മത്സരവുമെല്ലാം അവരെ ബാധിക്കും. സമൂഹത്തിന്റെ സമ്മര്‍ദ്ദമല്ല, നമ്മുടെ കുട്ടികള്‍ക്ക് എന്താണ് വേണ്ടെതെന്നാണ് മനസിലാക്കേണ്ടതെന്നും സമീറ റെഡ്ഡി പറയുന്നു. പേരുകള്‍, സാധാരണമായ പോലും, ഒരു കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. ദുര്‍ബലരാണെന്നോ ബുദ്ധികുറവാണെന്നോ കേള്‍ക്കുന്നത് ആന്തരികമായൊരു സംശയം ജനിപ്പിക്കും. അതിനാല്‍ കുട്ടികള്‍ പഠനത്തിലും സമൂഹിക ഇടപെടലുകളിലും റിസ്‌ക് എടുക്കാന്‍ തയ്യാറാകാത്തവരാകും.
ഒരു കുട്ടിയെ മന്ദബുദ്ധിയെന്നും ദുര്‍ബലനെന്നും തുടര്‍ച്ചയായി വിളിച്ചാല്‍ അവരും അത് വിശ്വസിക്കാന്‍ തുടങ്ങും. അത് അവരുടെ വ്യക്തിത്വരൂപീകരണത്തെ സ്വാധീനിക്കും. അവര്‍ ശ്രമിക്കുന്നത് പോലും ഇല്ലാതാകും. അങ്ങനെ ഒരു പേര് പ്രവചനമായി മാറും” താരം പറയുന്നു.











