
മഞ്ജു വാര്യരെക്കുറിച്ച് തുടരെ ഫേസ്ബുക്ക് പോസ്റ്റുകളിട്ട് വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടു. ഒന്നിന് പിറകെ ഒന്നായി മഞ്ജുവിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളുമിടുന്നുണ്ട്. പുറത്ത് വിട്ട ശബ്ദരേഖയിൽ സംസാരിക്കുന്ന സ്ത്രീ മഞ്ജു വാര്യർ അല്ലെന്ന് ഏവരും പറയുന്നു. നടിയെ മനപ്പൂർവം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമിക്കുന്നതെന്നും വാദമുണ്ട്. മഞ്ജു വാര്യരോട് തനിക്ക് പ്രണയാണെന്ന് സനൽകുമാർ പറയുന്നുണ്ട്.വർഷങ്ങളായി നടിയെ വിടാതെ ശല്യപ്പെടുത്തുന്നത് എന്തിനാണെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യമുണ്ട്. ഇതിനിടെ സംവിധായകന്റെ സ്വകാര്യ ജീവിതവും ജനശ്രദ്ധയിലേക്ക് വരുന്നു. വിവാഹമോചിതനാണ് സനൽകുമാർ.
ബന്ധം പിരിയുന്ന കാര്യം സനൽകുമാർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും. പിന്നീടുള്ള ഇരുപത് വർഷങ്ങൾ പുസ്തകങ്ങൾ എഴുതാവുന്നത്ര കയ്പ്പും മധുരവും നിറഞ്ഞതായിരുന്നു. വിവാഹശേഷമുണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യ ജീവിതത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട് എന്ന് സനൽകുമാർ പറഞ്ഞു. കൂടാതെ ഇതിനിടയിൽ രണ്ട് കുട്ടികളുള്ള കുടുംബം എനിക്കങ്ങനെ ഉണ്ടായെന്നും ഇതുവരെ എങ്ങനെ നിലനിന്നെന്നും വിശദീകരിക്കലാണ് പ്രയാസമെന്നും വിവാഹമോചന സമയത്ത് പങ്കുവെച്ച കുറിപ്പിൽ സനൽകുമാർ ശശിധരൻ പറഞ്ഞിരുന്നു.
മുന്‍പ് നടി മഞ്ജു വാര്യരുമായി പ്രണയത്തിലാണെന്നും ചിലര്‍ നടിയുടെ ജീവന്‍ അപഹരിക്കാന്‍ നോക്കുകയാണെന്നും ഇയാൾ ആരോപിച്ചിരുന്നു. ഈയടുത്തായി മഞ്ജു വാര്യർ എന്ത് കൊണ്ട് ആണ് തങ്ങളുടെ പ്രണയം പരസ്യമായി പറയാത്തതെന്നും അവരുടെ മകളുടെ ജീവന് ഭീഷണിയാണെന്ന് കരുതി തന്നോട് ഇപ്പോൾ സംസാരിക്കുന്നില്ലെന്നും ഒക്കെ പറഞ്ഞ് ഇയാൾ രംഗത്ത് വന്നിരുന്നു.. എന്നാല്‍ ഈ പരിപാടി നിര്‍ത്താനാണ് സംവിധായകനോട് ആരാധകര്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ സിനിമയില്‍ അഭിനയിച്ച ഒരു നടിയോട് താങ്കള്‍ക്ക് പ്രണയം തോന്നിയിരിക്കാം. പക്ഷെ അവര്‍ക്ക് അങ്ങനെ ഒന്നും തന്നെയില്ലെയെന്ന് താങ്കള്‍ക്കും അറിവുള്ളതല്ലേ, അതിന്റെ തെളിവല്ലേ താങ്കള്‍ക്കെതിരെ അവര്‍ കൊടുത്ത കേസ്. താങ്കള്‍ ഇപ്പോള്‍ അമേരിക്കയില്‍ ഇരുന്നാണ് അവര്‍ക്കെതിരെ തണ്ട് കളിക്കുന്നതെന്ന് മനസിലാക്കുന്നു.

അവരുടെ അല്ലാത്ത ഒരു വോയിസ് ക്ലിപ് അവരുടേതെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഇട്ട് വീണ്ടും നടപടികള്‍ വിളിച്ച് വരുത്തരുത്. പണ്ട് കേസ് ഉണ്ടായപ്പോള്‍ താങ്കള്‍ ഇന്ത്യയില്‍ ആയിരുന്നു എന്ന് സമാധാനിക്കാം. ഇപ്പോള്‍ നിങ്ങള്‍ ഉള്ളത് ലോക ഭ്രാന്തനായ ഒരുത്തന്‍ അവിടുത്തെ പ്രസിഡന്റ് ആയിരിക്കുന്ന നാട്ടിലാണ്. അതുകൊണ്ട് അരഭ്രാന്തിന് പ്രത്യേകിച്ചും ഇളവുകള്‍ ഒന്നും ലഭിക്കില്ല. താങ്കളുടെ ഈ പ്രവര്‍ത്തി കൊണ്ട് സ്വയം കുഴിതോണ്ടാതിരിക്കുക. താങ്കളെ നേരില്‍ പരിചയപ്പെട്ട ഒരാള്‍ എന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ബൂഷണമല്ല എന്ന് ഓര്‍മിപ്പിക്കെട്ടെ. അവരെ അവരുടെ വഴിക്ക് വിടുക്കുക താങ്കള്‍ അറിയാവുന്ന പണി തുടര്‍ന്നും ചെയ്യാന്‍ ശ്രമിക്കുക. ഇതിനുള്ള മറുപടിയുമായി സംവിധായകന്‍ എത്തി. ‘നിങ്ങള്‍ ഇവിടെ കമെന്റ് ഇട്ടതുകൊണ്ട് രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നു. 1. നിങ്ങള്‍ ഇതെക്കുറിച്ചു മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ടോ? 2. സംസാരിച്ചു, മഞ്ജു ഞാന്‍ പുറത്തുവിട്ട ശബ്ദരേഖ നിഷേധിച്ചു എങ്കില്‍, ഒരു പരസ്യപ്രസ്താവന നടത്താന്‍ നിങ്ങള്‍ ആവശ്യപ്പെട്ടോ? ഇത് രണ്ടും ചെയ്തില്ല എങ്കില്‍ എന്ത് കാര്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആധികാരികതയോടെ എന്ന ഭാവേന നിങ്ങള്‍ ഈ കമെന്റ് ഇടുന്നത് എന്നും സംവിധായകന്‍ ചോദിക്കുന്നു. അതേസമയം സംവിധായകൻ
ചിലർ നല്ലൊരു സൈക്കോളജിസ്റ്റിനെ കണ്ട് ചികിത്സ തേടാനും കമന്റിലൂടെ സനലിനെ ഉപദേശിക്കുന്നതായും കാണാം. ഒരു കമന്റ് ഇങ്ങനെയായിരുന്നു… ചിലപ്പോൾ നിങ്ങളിലെ കലാകാരനെ വിശ്വസിച്ചു. സ്വന്തം പ്രശസ്തി പോലും മറന്ന് യാതൊരു ടെക്നിക്കൽ ക്വാളിറ്റിയും ഇല്ലാത്ത ഒരു സിനിമ ചെയ്തെന്ന ഒരു അബദ്ധം പറ്റിയെന്ന് കരുതി ഇത്രക്കയൊക്കെ പറയാൻ മാത്രം എന്താണ് അവർ ചെയ്തത് എന്ന് മനസിലാവുന്നില്ല. ഏതോ അന്യഭാഷക്കാരിയുടെ പറ്റിക്കൽ വോയിസ് ഇട്ട് അവരരാണെന്ന് വിശ്വസിക്കുന്ന നിങ്ങൾക്ക് അവരുടെ ശബ്ദം പോലും തിരിച്ചറിയാൻ പറ്റാത്ത അത്ര മനോനിലയാണോ ഉള്ളത്. പിന്നെ നിങ്ങൾ പറയും പോലെ ഫേക്ക് പ്രൊഫൈലിൽ മിമിക്രി കാണിച്ച് നിങ്ങളോട് കുറേകാലം മിണ്ടി കൊണ്ടിരിക്കാൻ അത്രക്കും പണിയൊന്നും ഇല്ലാതിരിക്കുകയാണോ അവർ. ഒന്നോർത്താൽ നന്ന്… ഇത്രയൊക്കെ നിങ്ങൾ പറഞ്ഞിട്ടും എല്ലാ കേസും കൊട്ടി ആഘോഷിക്കുന്ന സോഷ്യൽ മീഡിയ നിങ്ങളുടെ ജല്പനങ്ങൾ ഒന്ന് മണത്തുപോലും നോക്കിയിട്ടില്ല. ഇനിയെങ്കിലും ഒരു നല്ല സൈക്കോളജിസ്റ്റിനെ കൺസൽട്ട് ചെയ്യൂ എന്നായിരുന്നു പലരും കുറിച്ചത്.












