ബാബുരാജിന് പ്രമോട്ട് ചെയ്തതെന്തിനെന്ന് ചോദ്യം! ശരിക്കും വിഷമം തോന്നിയെന്ന് സാന്ദ്ര തോമസ് 

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്, ചിത്രത്തില്‍ നടൻ ബാബുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം കഴിഞ്ഞ ദിവസമാണ്  തീയറ്ററുകളിൽ റിലീസിനെത്തിയത്, അതേസമയം ചിത്രത്തിന്റെ  പ്രൊമോഷന്‍ പരിപാടികൾ നടക്കുമ്പോള്‍ എന്തിനാണ് ബാബുരാജിനെ പ്രൊമോട്ട് ചെയ്യുന്നതെന്ന ചോദ്യം നേരിടേണ്ടി വന്നു   നടിയും ചിത്രത്തിന്റെ നിര്‍മ്മാതാവും കൂടിയായ സാന്ദ്രാ തോമസ് പറയുന്നു. ചിത്രത്തിന്റെ പ്രമോഷൻ തുടങ്ങിയപ്പോൾ ചിലർ ഉപദേശിക്കാൻ തൻറെ അടുത്തുവന്നു

ബാബു രാജിന്റെ ഭാഗങ്ങള്‍ കുറച്ചു കൂടെ എന്നൊക്കെ അവർ  പറഞ്ഞു അപ്പോൾ  താന്‍ ചോദിച്ചു, ‘അതെന്തിനാണ്ന്നു ‘  പടം വിജയിക്കണമെങ്കില്‍ ഷെയ്‌നെയും മഹിമയെയും പ്രമോട്ട് ചെയ്യണം, ബാബുരാജിനെ പ്രമോട്ട് ചെയ്തിട്ട് കാര്യമില്ലെന്നാണ് അവരുടെ പക്ഷം. അതു കേട്ടപ്പോള്‍ തനിക്ക് വിഷമം തോന്നി എന്നാണ് സാന്ദ്ര  പറയുന്നത്.ആത്മാര്‍ത്ഥമായി കൂടെ നിന്ന് ജോലി ചെയ്യുന്ന ആളാണ് ബാബുരാജ് ,

എന്നാല്‍ താന്‍ സിനിമയുടെ കഥയിലാണ് വിശ്വസിക്കുന്നത് എന്നും അതുകൊണ്ടു തന്നെ സിനിമ കണ്ടിറങ്ങുന്നവര്‍ കൂടുതലും  സംസാരിക്കുക ബാബുരാജിനെക്കുറിച്ചായിരിക്കും എന്നും സാന്ദ്ര തോമസ് പറയുന്നു, പല പ്രായത്തിലുള്ള പ്രണയങ്ങളാണ് ലിറ്റില്‍ ഹാര്‍ട്‌സ് എന്ന സിനിമ ,ഷെയ്ൻ നിഗത്തിന്റെയും മഹിമ നമ്പ്യാരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയമാണ് ആദ്യത്തേത്. അതിനൊപ്പം ബാബുരാജും രമ്യ സുവിയും തമ്മിലുള്ള പ്രണയ കഥയും ചിത്രത്തിലൂടെ പറയുന്നു