
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് സാനിയ ഇയ്യപ്പൻ. മലയാളത്തിലെ ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ് തുറന്നത്. തന്നെ താനാക്കിയ ഡാന്‍സിനെക്കുറിച്ചും സാനിയ ഇയ്യപ്പൻ ഈയൊരു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പ് താൻ തന്റെ ജീവിതത്തിൽ നടപ്പിലാക്കിയ മികച്ചൊരു തീരുമാനമുണ്ട്. ബര്‍ത്ത് ഡേയ്ക്കും ന്യൂ ഇയറിനും താൻ വര്‍ക്ക് എടുക്കില്ല. നമ്മുടെ കുടുംബത്തിനൊപ്പവും സുഹൃത്തുക്കളുടെ കൂടേയും ആഘോഷിക്കാനുള്ള സമയമാണത്. കെനിയയിലെ സോളോ ട്രിപ്പിനിടെയാണ് 21-ാം ജന്മദിനം താൻ ആഘോഷിച്ചത് എന്നും സാനിയ പറയുകയാണ്. രാത്രി കേക്ക് മുറിക്കുമ്പോള്‍ താൻ കരഞ്ഞു പോയി. കൂട്ടുകാരാരും കൂടെയില്ലല്ലോ എന്നാണ് താനപ്പോൾ ഓർത്തത് എന്നും സാനിയ പറയുന്നു. അതുപോലെ തന്നെ യാത്രാപ്രേമി കൂടിയാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ യാത്രകളില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒക്കെ വൈറലായി മാറാറുമുണ്ട്. തന്റെ അച്ഛന്റെ കഴിഞ്ഞ ജന്മദിനം തങ്ങള്‍ ആഘോഷിച്ചത് മലേഷ്യയിലെ മുരുകന് ക്ഷേത്രത്തിലാണ്.

70 വയസ്സുള്ള അമ്മൂമ്മ സൗമിനിയാണ് കൂട്ടത്തിലെ ഹീറോ എന്നും ഇന്ത്യയില്‍ അമ്മൂമ്മ കാണാത്ത അമ്പലങ്ങളില്ല എന്നുമൊക്കെ സാനിയ പറയുന്നു. കേദാര്‍നാഥും ബദരീനാഥും മണാലിയുമൊക്കെ കറങ്ങിയിട്ടുണ്ട്. തായ്ലന്‍ഡിലേക്കും മലേഷ്യയിലേക്കുമൊക്കെ അമ്മൂമ്മ തങ്ങള്‍ക്കൊപ്പം ട്രിപ് വന്നുവെന്നും സാനിയ പറയുന്നു. അതുപോലെ തന്നെ നൃത്തത്തെപ്പറ്റിയും സാനിയ സംസാരിക്കുന്നുണ്ട്. നൃത്തം തനിക്ക് തെറാപ്പിയാണെന്നാണ് സാനിയ പറയുന്നത്. ”താനും ചേച്ചിയും ഒന്നിച്ചാണ് ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചു തുടങ്ങിയത്. പിന്നീട് ചേച്ചി പഠനത്തില്‍ ശ്രദ്ധയൂന്നി. സൈക്കോളജിയില്‍ ബിരുദം കഴിഞ്ഞ ചേച്ചി ഇപ്പോള്‍ ഓസ്ട്രേലിയയിലാണ് എന്നും സാനിയ പറയുന്നു. പക്ഷെ തന്റെ തെറാപ്പി നൃത്തമാണ്. സ്ട്രെസ് തോന്നിയാലുടന്‍ സ്പീക്കറില്‍ പാട്ടുവച്ച് താൻ ഡാന്‍സ് ചെയ്യും. അപ്പോള്‍ ഉള്ളിലുള്ള സംഘര്‍ഷങ്ങളെല്ലാം അലിഞ്ഞ് ഇല്ലാതാകും. ജീവിതത്തില്‍ അത്ര പ്രധാനമാണ് നൃത്തം. ഡാന്‍സ് ചെയ്യാന്‍ കിട്ടുന്ന ഒരവസരവും ചെറുതല്ല” എന്നാണ് സാനിയ ഇയ്യപ്പൻ പറയുന്നത്. ടാറ്റുവിനോടുള്ള തന്റെ പ്രിയത്തെക്കുറിച്ചും സാനിയ ഇയ്യപ്പൻ ഈയൊരു അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. തന്റെയൊരു ജന്മദിനത്തിന് ആഘോഷമൊക്കെ കഴിഞ്ഞ് പിരിയുന്നതിന് തൊട്ടു മുന്‍പാണ് ടാറ്റു ചെയ്താലോ എന്ന ഐഡിയ തന്റെ മനസ്സിൽ മിന്നിയത്. കേട്ടപ്പോള്‍ കൂട്ടുകാർക്കും എല്ലാവര്ക്കും സമ്മതം.

ബീച്ചും ചന്ദ്രനും ആണ് അന്ന് എല്ലാവരും ഒരുപോലെ ചെയ്ത ടാറ്റൂ. എട്ട് ടാറ്റൂവുണ്ട് തന്റെ ദേഹത്ത് എന്നും എല്ലാത്തിനും പിന്നില്‍ ഇങ്ങനെ ഒരോ കഥകളും ഉണ്ടെന്നും സാനിയ പറയുന്നു. ചില ടാറ്റു ചെയ്തു കുറച്ചുകാലം കഴിഞ്ഞ് മായ്ക്കണമെന്നും തോന്നാറുണ്ടെന്നും സാനിയ പറയുന്നു. അതേസമയം മലയാളത്തിലെ മുന്‍നിര യുവനടിയാണ് സാനിയ ഇയ്യപ്പന്‍. മലയാളവും കടന്ന് തമിഴിലും തന്റെ സാന്നിധ്യം അറിയിക്കാൻ സാനിയ ഇയ്യപ്പന്‍ കഴിഞ്ഞു. അഭിനേത്രിയാകുന്നതിന് മുമ്പ് തന്നെ മലയാളികള്‍ക്ക് സാനിയ ഇയ്യപ്പന്‍ അറിയാം. ഡാന്‍സര്‍ ആയിട്ടാണ് സാനിയ ഇയ്യപ്പൻ കടന്നു വരുന്നത്. ജനപ്രീയ ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലെ മത്സരാര്‍ത്ഥിയായിരുന്നു സാനിയ ഇയ്യപ്പൻ. ഇതിനിടെയാണ് താരം ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേയ്ക്കെത്തുന്നത്. ചിത്രത്തിൽ നായിക സുഹ്റ ആയെത്തിയത് ഇഷാ തൽവാർ ആയിരുന്നു. സുഹറയുടെ ബാല്യകാലമാണ് സാനിയ ഇയ്യപ്പൻ ഈ ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് ക്വീന്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പൻ നായികയാകുന്നത്. ക്വീനില്‍ അഭിനയിക്കുമ്പോള്‍ സാനിയ ഇയ്യപ്പൻ ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഈയൊരു സിനിമ മികച്ച വിജയം നേടിയതോടെ സാനിയ ഇയ്യപ്പനും താരമായി മാറി. പിന്നാലെ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിൽ മഞ്ജു വാരിയറിന്റെ കഥാപാത്രമായ പ്രിയദർശിനിയുടെ മകൾ ജാൻവി എന്ന കഥാപാത്രമായെത്തിയും സാനിയ ഇയ്യപ്പൻ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു. ചെറിയ സമയത്തിനുള്ളില്‍ തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയ വലിയ താരങ്ങളുടെ സിനിമകളുടെ ഭാഗമാകാന്‍ സാനിയ ഇയ്യപ്പന്‍ സാധിച്ചു.











