എനിക്ക് കിട്ടിയ സ്റ്റാർ ഇതാണ്!എന്റെ സ്ഥാനം ദിലീഷ് ഏറ്റെടുത്തന്നറിഞ്ഞപ്പോൾ സന്തോഷമായി;സന്തോഷ് കീഴാറ്റൂർ 

ചക്രം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് സന്തോഷ് കീഴാറ്റൂർ, താരം അഭിനയിച്ച മിക്ക സിനിമകളിലും താരം മരിക്കുന്ന ഒരു സീൻ ഉണ്ടാകും അതിനാൽ നടനെ ഡെത്ത് സ്റ്റാർ എന്നൊരു പേരും ആളുകൾ നൽകിയിരുന്നു, പലപ്പോഴും ഡെത്ത് സ്റ്റാർ എന്ന പേരിൽ ഡ്രോളുകൾ താരത്തിനെതിരെ എത്തിയിട്ടുണ്ട്, ഇപ്പോൾ താരം തനിക്ക് ലഭിച്ച ഈ ട്രോളുകളെ കുറിച്ചും നടൻ ദിലീഷ് പോത്തനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

തനിക്ക് എതിരെ എത്തുന്ന ട്രോളുകൾ കണ്ടു താൻ ഒരുപാട് ചിരിച്ചിട്ടുണ്ട്, ഈ അടുത്ത് ഒരു ട്രോൾ കണ്ടു ഞാൻ ഒരുപാട് ചിരിച്ചു, അവസാനം അഭനയിച്ച മൂന്ന്  സിനിമകളിൽ ദിലീഷ് പോത്തൻ മരിക്കുന്നതാണ്. അതിനാൽ എന്റെ ഡെത്ത് സ്റ്റാർ എന്നുള്ള പേര് ദിലീഷ് ഏറ്റെടുത്തു, എന്റെ   ആ സ്ഥാനം ദിലീഷ് ഏറ്റെടുത്തു എന്നറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി, ആ ഒരു രീതിയിലാണ് ആ ട്രോൾ എത്തിയതും

ഇപ്പോൾ ഡെത്ത് സ്റ്റാർ എന്ന എനിക്ക് ലഭിച്ച സ്ഥാനം ദിലീഷിന് ലഭിച്ചതിന് സന്തോഷമേ ഉള്ളൂ. എല്ലാര്ക്കും സ്റ്റാർ ആകാൻ ആണല്ലോ ആഗ്രഹം, എനിക്ക് ലഭിച്ച സ്റ്റാർ അതാണ് ഡെത്ത് സ്റ്റാർ സന്തോഷ് കീഴാറ്റൂർ പറയുന്നു,