
ദളപതി വിജയ് തന്റെ രാഷ്ട്രീയപ്രവേശനം വ്യക്തമാക്കിക്കൊണ്ട് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചത് ഈ അടുത്തിടക്കയിരുന്നു, ഇപ്പോഴിതാ വിജയുടെ രാഷ്ട്രീയ പ്രവേശം മറ്റു ചില ലക്ഷ്യങ്ങളോടെയാണ്ന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ് .മറ്റുള്ളവർ കരുതുന്ന പോലെ വിജയ് പെട്ടെന്ന് ഒരു പൊളിറ്റിക്കൽ പാർട്ടി രൂപികരിച്ചതായി തോന്നിയിട്ടില്ല. അദ്ദേഹം വലിയ രീതിയിൽ പ്രവർത്തിച്ചിട്ടാണ് ഇങ്ങനെയൊരു പാർട്ടി രൂപീകരണത്തിലേക്ക് എത്തുന്നത്. എന്നാൽ നടനെ മുന്നേ വിശാൽ, കമൽ ഹാസൻ, രജനികാന്ത് എന്നിവർ സ്വന്തമായി പാർട്ടി ഉണ്ടാക്കി തമിഴ് നാട് മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതൊന്നും നടന്നില്ല.

വിജയ് നേരത്തെ തന്നെ എല്ലാം പഠിച്ചതിനു ശേഷമാണ് ഈ ആശയത്തിലേക്ക് എത്തിയത്. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ കമൽഹാസനു പോലും സാധിക്കാത്ത കാര്യം വിജയ്ക്ക് സാധിക്കുമോ എന്നത് എല്ലാവരും ചോദിക്കുന്നു. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശത്തിലേക്ക് ചുവടു വെച്ചത്, വിജയ് വിജയ് മക്കൾ ഇയക്കം’ എന്ന പേരിൽ ഒരു ഫാൻസ് ക്ലബ് രൂപീകരിച്ചു.

2021ലെ ലോക്കൽ ബോഡി തിരഞ്ഞെടുപ്പിൽ ഈ ഫാൻസ് ക്ലബിലെ ആളുകളെ മത്സരിപ്പിച്ചു. ഏകദേശം 115 ഓളം സീറ്റിൽ ഇവർ ജയിച്ചു. വിജയ്ടെ പാർട്ടിയുടെ പേരിൽ വിജയിച്ചവരല്ല ഇതൊന്നും. എന്നാൽ ഫാൻസ് എന്ന ശക്തമായ ആയുധം ഉപയോഗിച്ച് ഒരു പാർട്ടിയുടെ പിൻബലവുമില്ലാതെ ജയിച്ചവരാണ് ഇവർ, അങ്ങനെ നിരവധി പഞ്ചായത്ത് മെമ്പർ മാരെ നടനെ ഉണ്ടാക്കാൻ സാധിച്ചു.വിജയ് ഒരു ടെസ്റ്റ് ഡോസ് പോലെയാണ് ഇതിനെ കാണുന്നത്. തനിക്ക് തമിഴ്നാട്ടിൽ ശക്തി ഉണ്ടാവുമോ എന്നറിയാൻ വേണ്ടിയായിരുന്നു ഇത്, ഒടുവിൽ 2024ൽ അദ്ദേഹത്തിന്റെ പാർട്ടി അനൗൺസ് ചെയ്തു. പാർലമെന്റ് ഇലക്ഷനിൽ അദ്ദേഹം നിന്നില്ല. കാരണം അദ്ദേഹത്തെ സംബന്ധിച്ച് നിയമസഭാ ഇലക്ഷനാണ് ലക്ഷ്യമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിനാൽ അടുത്ത ഇലക്ഷൻ ആവുമ്പോഴേക്കും വിജയ് മത്സരിക്കാൻ പാകത്തിലുള്ള വലിയ ശക്തിയായി മാറു൦സന്തോഷ് പണ്ഡിറ്റ് പറയുന്നു











