
മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മനിച്ച ഒരു കോംബോ ആണ് സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ട്. ഇരുവരു൦ ഒന്നിച്ച സിനിമകളിൽ പ്രധാന പെട്ട സിനിമകളായിരുന്നു ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ സിനിമകളെല്ലാം ,ആ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവ തന്നെയാണ്. ഇത്രയേറെ സിനിമകളിൽ മോഹൻലാലിനൊപ്പം വർക്ക് ചെയ്തിട്ടും അദ്ദേഹത്തിന്റെ അഭിനയം കണ്ട് തനിക്ക് കൊതി തീർന്നിട്ടില്ലെന്നും നിലനില്പിനെ പറ്റി ഒരു പേടിയുമില്ലാത്ത ആളാണ് മോഹൻലാലെന്നും തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട്.

ഒരു സിനിമ വളരെ നന്നായെന്ന് പറഞ്ഞാലും അത് മോശമായെന്ന് പറഞ്ഞാലും വളരെ സിമ്പിളായാണ് മോഹൻലാൽ പ്രതികരിക്കുന്നത്. ടി.പി. ബാലഗോപാലനും, ഗോപാലകൃഷ്ണ പണിക്കരും മുരളിയും ഗൂർഖയും നാടോടിക്കാറ്റിലെ ദാസനും മുതൽ കഴിഞ്ഞ സിനിമയിലെ വിനീതൻ പിള്ള വരെ എന്നോടൊപ്പമുണ്ടായിട്ടും ലാലിൻ്റെ അഭിനയം കണ്ട് എനിക്ക് കൊതിതീർന്നിട്ടില്ല.
ആകാശം ഇടിഞ്ഞുവീണാലും വീഴട്ടെ- നമുക്കു നോക്കാം എന്ന ഭാവം ആണ് ലാലിന്, നിലനില്പിനെ പറ്റി ഒരു പേടിയുമില്ലാത്ത ആളാണ് ലാലെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. നാളെ അഭിനയരംഗത്തുനിന്ന് ഔട്ടായല്ലോ? എന്തിന് നാളെയാക്കുന്നു എന്ന് പറഞ്ഞ നടനാണ് മോഹൻലാൽ. ലാലിന് മനസിലാക്കിയവർക്ക് മനസിലാകും ആ വാക്കുകൾ. അഭിനയിച്ച ഒരു സിനിമ നന്നായില്ലെന്ന് ലാലിനോട് പറഞ്ഞു നോക്കൂ. ഒരു ഭാവവ്യത്യാസവുമില്ലാതെ പറയും ,എന്തുചെയ്യാം, നന്നാകരുതെന്ന് വിചാരിച്ചിട്ടല്ലല്ലോ അത് ചെയ്‌തത്’, എന്നാൽ സിനിമ ഗംഭീരമായെന്നു പറഞ്ഞാലും അയാളുടെ ഭാവത്തിനു ഒരു മാറ്റമൊന്നു മില്ല. ആണോ നല്ലകാര്യം, യെന്നായിരിക്കും മറുപടി, അതാണ് മോഹൻലാൽ, സത്യൻ അന്തിക്കാട് പറയുന്നു.












