
മലയാള സിനിമക്ക് ഒരു സമയത്ത് ഒട്ടനവധി മികച്ച സിനിമകള്‍ സമ്മാനിച്ച കോംബോ ആയിരുന്നു സത്യന് അന്തിക്കാട്, മോഹന്‍ലാല്‍, ശ്രീനിവാസന് എന്നിവരുടേത്. എന്നാല്‍ ഏറെ കാലത്തെ സൗഹൃദത്തിനിനൊടുവില്‍ മോഹന്‍ലാലും ,സത്യന് അന്തിക്കാടും പിരിഞ്ഞിരുന്നു. ഇതേ കുറിച്ച് ഇപ്പോള്‍ സംസാരിക്കുകയാണ് സംവിധായകൻ സത്യന് അന്തിക്കാട്. ഞാന്‍ വിളിക്കുന്ന സമയത്ത് ലാല്‍ വരണം എന്ന് നിര്‍ബന്ധം പിടിക്കരുതായിരുന്നു, എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. വിട്ടുപിരിയാന്‍ പറ്റാത്തത്ര ഞാൻ ലാലുമായി അടുത്തുപോയിരുന്നു. അയാള്‍ മാഞ്ഞുപോയപ്പോള്‍ എന്റെ മുന്നില്‍ സിനിമയുടെ ലോകം ശൂന്യമായ ഒരു വെള്ളത്താൾ പോലെയായി.

പുതിയൊരു ലോകം കെട്ടിപ്പടുക്കേണ്ടതുണ്ട് എന്ന കടുത്ത യാഥാര്‍ഥ്യത്തിന് മുഖാമുഖം നില്‍ക്കുകയായിരുന്നു ഞാന്‍. എന്നാൽ ജന്മസിദ്ധമായ ആ വാശിയില്ലെങ്കില്‍ അന്ന് ഞാന്‍ തളര്‍ന്നുപോവുമായിരുന്നു. കാരണം, അഭിനേതാക്കളാണ് സംവിധായകന്റെ കരു. എന്റെ കരു , ലാൽ അന്ന് നഷ്ടപ്പെട്ടുപോയിരുന്നു. എന്നാല്‍, അപ്പോഴൊന്നും ഞാന്‍ ലാലിനെ ശപിച്ചിരുന്നില്ല. അയാളെ ഓര്‍ത്ത് ഞാന്‍ മനസില്‍ കരഞ്ഞിരുന്നു, സത്യന് അന്തിക്കാട് പറയുന്നു.
അതേസമയം ഇപ്പോൾ വീണ്ടും ആ സൗഹൃദ൦ ഉടലെടുത്തിരിക്കുകയാണ്, ഇപ്പോൾ സത്യന് അന്തിക്കാട് ചിത്രം ഹൃദയപൂര്‍വത്തിലാണ് നിലവില്‍ മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്, ഒരു കാലത്ത് ശ്രീനിവാസന് ,സത്യൻ അന്തിക്കാടും , മോഹന്‍ലാലിനുമൊപ്പം ചേര്‍ന്നപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും കുറെ സൂപ്പര്‍ ഹിറ്റുകള്‍ പിറന്നു വീണിരുന്നു. നാടോടിക്കാറ്റ്, ടി.പി. ബാലഗോപാലന് എം.എ, സന്മനസ്സുള്ളവര്ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ് തുടങ്ങിയവയെല്ലാം അതിനുദാഹരണങ്ങളാണ്.












