നട്ടാൽ കുരുക്കാത്ത നുണ പറയുന്ന ഈ സ്ത്രീക്ക് എവിടുന്ന് കിട്ടി ഇങ്ങനൊരു ബന്ധം, മീന ഗണേഷുമായുള്ള മരണത്തെ ബന്ധപ്പെടുത്തി എത്തിയ കമെന്റിന് മറുപടി പറഞ്ഞു സീമ ജി നായർ

മരണപ്പെട്ട പ്രശസ്ത നടി മീനാ ഗണേഷിന്റെ ആങ്ങളയുടെ മകൾ ആണ് ഞാൻ എന്നും, അവർക്കു വയ്യാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയില്ലെന്നും,സീമ ജി നായർ പറയുന്നു

അന്തരിച്ച നടി മീന ഗണേഷുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വ്യാജ ആരോപണങ്ങളിൽ പ്രതികരണവുമായി നടി സീമ ജി നായർ, മീന ഗണേഷിന്റെ ആങ്ങളയുടെ മകളാണ് സീമ ജി. നായരെന്നും അവർക്കു വയ്യാതായപ്പോൾ സീമ തിരിഞ്ഞു നോക്കിയില്ലെന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു, സീമയുടെ പോസ്റ്റിനു താഴെയാണ് ശിൽപ എന്ന യുവതി ഇങ്ങനെയൊരു കമന്റ് പോസ്റ്റ് ചെയ്തത്. താൻ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോക്ക് താഴെയാണ് ഇങ്ങനൊരു കമെന്റ് ആ സ്ത്രീ പങ്കുവെച്ചത്.

മരണപ്പെട്ട പ്രശസ്ത നടി മീനാ ഗണേഷിന്റെ ആങ്ങളയുടെ മകൾ ആണ് ഞാൻ എന്നും, അവർക്കു വയ്യാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയില്ലെന്നും, സത്യത്തിൽ എനിക്കദ്ഭുതം തോന്നി. എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല, മീനമ്മയ്ക്കു അങ്ങനെ ഒരു ആങ്ങളയുമില്ല. എങ്ങനെ ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണ എഴുതി വിടുന്നു. ഈ സ്ത്രീക്ക് എവിടുന്നു കിട്ടി, ഇങ്ങനെ ഒരു ബന്ധം.

കേട്ടുകേൾവിയില്ലാത്ത കഥകൾ ആണ് പറയുന്നത്. കുറച്ചു പേരെങ്കിലും അത് വിശ്വസിക്കും, എന്റെ അച്ഛനും, മീനയമ്മയും  മരിച്ചുപോയ സ്ഥിതിക്ക് ഇവർ എഴുതിയ പോലെയൊരു ബന്ധം ഉണ്ടാക്കാൻ പറ്റില്ല. സീമ ജി നായർ പറയുന്നു, കൂടാതെ ഇങ്ങനെയാണ് ഓരോ കഥകളും ഉണ്ടാവുന്നത്, ഉണ്ടാക്കുന്നത്. എനിക്കൊരു സംശയം ഇല്ലാതില്ല, എന്തായാലും ശില്പ പ്രതീഷ് കുമാറിന് അഭിനന്ദനങൾ എന്നാണ് സീമ പറയുന്നത്.