തന്നെ ഒരു കമ്മ്യൂണിറ്റിയും കൈപിടിച്ച് കയറ്റിയിട്ടില്ല, സീമ വിനീത്

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ശ്രദ്ധേയായി മാറിയ താരമാണ് സീമ വിനീത്. ട്രാൻസ്ജെന്‍ഡറായ സീമ തന്റെ ജീവിതം പടുത്തുയര്‍ത്തിയത് ആര്‍ക്കും മാതൃകയാവുന്ന തരത്തിലായിരുന്നു. സ്വന്തമായി ജോലി ചെയ്ത് ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചും വിജയത്തിലേക്ക് ചുവടുറപ്പിക്കാന്‍ സീമയ്ക്ക് സാധിച്ചു. എന്നാല്‍ മാറിയിരുന്ന് തന്നെ പറ്റി കുറ്റം പറയുന്നവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരമിപ്പോള്‍. തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സീമ തുറന്നടിച്ചത്. സീമയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്, പലപ്പോഴായി താന്‍ പലരോടും പറഞ്ഞതും പല സ്ഥലത്തും ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറയുന്നതും എനിക്ക് പറയാന്‍ ഞാന്‍ മാത്രമേ ഉള്ളു. വേറെ ആരും എനിക്ക് വേണ്ടി എവിടെയും സംസാരിച്ചതായി കേട്ടതും ഇല്ല. എവിടെ നിന്നും നമുക്ക് പരിഗണന കിട്ടാന്‍ സാധ്യത ഉണ്ടോ അതൊക്കെയും തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളവരുടെ കണക്കുകള്‍ മാത്രമേ എനിക്ക് അറിയുകയുള്ളു. എനിക്ക് ഒരു കമ്മ്യൂണിറ്റിയും വഴിവെട്ടിതന്നിട്ടില്ല, ഒരാളും കൈപിടിച്ചു കയറ്റിയിട്ടില്ല. ഒരാളും നല്ലത് പറഞ്ഞു തന്നിട്ടില്ല. പലപ്പോഴും കൂടുതല്‍ ചെളിയിലേക്ക് തള്ളിയിടാന്‍ നോക്കിയിട്ടേ ഉള്ളു. പല അവസരങ്ങളിലും കുറ്റം പറയാന്‍ കിട്ടുന്ന അവസങ്ങള്‍ വിനിയോഗിച്ചിട്ടേ ഉള്ളു. അതുകൊണ്ട് തന്നെ ആരും എന്റെ ഗോഡ്ഫാദര്‍ അല്ല. ഞാന്‍ സ്വന്തമായി വഴിവെട്ടി വന്നൊരാളാണ്. എന്നെ സ്വീകരിച്ചിട്ടുള്ളതും പരിഗണിച്ചിട്ടുള്ളതും കമ്മ്യൂണിറ്റിയല്ല. ഇവിടത്തെ സാധാരണ ജനങ്ങളാണ്.

എനിക്ക് അവരോടാണ് കടപ്പാട്. നോട്ട് ദി പോയിന്റ്: എനിക്ക് സംസ്ഥാനസര്‍ക്കാരിന്റെ മികച്ച സ്വയംതൊഴില്‍ സംരംഭകക്കുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ പോലും ഈ പറയുന്ന ഞാന്‍ അടങ്ങുന്ന കമ്മ്യൂണിറ്റി എന്ന് പറയുന്നവര്‍ കൂടിയിരുന്നു അന്തി ചര്‍ച്ച നടത്തി. ഗ്രൂപ്പുകളില്‍ കൂട്ടം കൂടി ചര്‍ച്ച നടത്തി, സീമ വിനീതിനു എന്ത് യോഗ്യത? നിങ്ങളുടെ സെര്‍ട്ടിഫിക്കേറ്റ് എനിക്ക് ആവശ്യമില്ല. എനിക്ക് ഞാന്‍ കൊടുക്കുന്ന യോഗ്യത ഉണ്ട് എന്ന്. അതുതന്നെ ധാരാളം. പിന്നെ എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എന്റെ തുടക്കം മുതല്‍ ഒപ്പം കൂടിയ ഒരുപാട് സുഹൃത്തുക്കള്‍ ഇവിടെ ഉണ്ട്. ഈ മുഖപുസ്തകത്തില്‍ എന്റെ മാറ്റം എന്റെ വളര്‍ച്ച ഒക്കെ എന്നോടൊപ്പം നിന്നു കണ്ടവര്‍… എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം സീമ വിനീതിനോട് എന്നും സ്‌നേഹവും ആരാധനയുമാണ് തോന്നിയിട്ടുള്ളതെന്ന് പറയുകയാണ് ആരാധകര്‍. താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ‘ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ ഏറ്റവും മാന്യത ഉള്ള വ്യക്തി. ആഗ്രഹിച്ചു നേടിയ പെണ്‍ സ്വത്തത്തിനോട് 100%നീതി പുലര്‍ത്തി ജീവിക്കുന്ന വ്യക്തി. സ്വന്തം ചേച്ചി ആയി തന്നെ തോന്നുന്നു. ഏറെ ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ളൊരു വ്യക്തിയാണ് സീമ, ഏതൊരു വിഷയത്തിലും ജന്‍ഡര്‍ കാര്‍ഡ് ഇറക്കാതെ, സ്വന്തം നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്, വളരെ മാന്യമായി പ്രതികരിക്കുന്നു, വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും പറ്റും, പ്രതിസന്ധികളില്‍ നിന്നും വിജയിച്ച് കയറാനാണ് പാട്, സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ കാണുമ്പോള്‍ ഒരു തരം അസുഖം ഉള്ള ആള്‍ക്കാര്‍ ഉണ്ട്.

seema vineeth about comedy programme
seema vineeth about comedy programme

നമ്മുടെ വളര്‍ച്ച നല്ല രീതിയില്‍ അലോസരപ്പെടുത്തും അവരെ. കഷ്ടപ്പെടുന്നവന്റെ കൂടെ ദൈവം ഉണ്ടെന്ന് അവര്‍ മനസിലാക്കില്ല. സീമ ചേച്ചിയോട് എന്നും ബഹുമാനം മാത്രം. ചേച്ചി ടോക്‌സിക് ആയിട്ട് കമ്മ്യൂണിറ്റിയുടെ എന്ന് പറയപ്പെടുന്ന ഒരു ആശയങ്ങളും ജനങ്ങളിലേക്ക് അടിച്ചേല്‍പിക്കാന്‍ നോക്കിയിട്ടില്ല. എല്ലാവരോടും ഒത്തു ജീവിക്കുന്നു. എല്ലാ സ്ത്രീകള്‍ക്കും മാതൃകയാകുന്നു. അസൂയ ഉള്ളവരെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത് എന്നിങ്ങനെ പോകുന്നു സീമയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. അതേസമയം മികച്ച തൊഴിൽ സംരംഭകയ്ക്കുള്ള 2024 ലെ റെഡ് ശക്തി പുരസ്ക്കാരം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുന്നേ സീമ വിനീത് സ്വന്തമാക്കിയിരുന്നു. ഗായിക കെ സ് ചിത്രയിൽ നിന്നുമാണ് സീമ പുരസ്ക്കാരം എട്ടു വാങ്ങിയത്. അതേക്കുറിച്ച് ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും സീമ വിനീത് പങ്കുവച്ചിരുന്നു.