ഇന്ത്യയിലെ ഏറ്റവും മികച്ച നടന് കണ്ടു ഞാൻ അത്ഭുതപ്പെട്ടു! ‘തുടരും’ ഗംഭീരം, ഇങ്ങനൊരു അഭിനയം മോഹൻലാലിനെക്കൊണ്ട് മാത്രമേ സാധിക്കൂ; സെൽവരാഘവൻ

വിസ്മയ നടൻ മോഹൻലാലിൻറെ തുടരും പ്രേക്ഷകർ ചർച്ചചെയ്യപ്പെട്ട ഒരു സൂപ്പർഹിറ്റ് സിനിമയായിരുന്നു, ഇപ്പോൾ സിനിമയെയും, നടൻ മോഹൻലാലിനെയും കുറിച്ച് പ്രശസ്ത തമിഴ് സംവിധായകൻ സെൽവരാഘവൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘തുടരും’ ഗംഭീര സിനിമയാണ്. ആ സിനിമ മോഹൻലാലിനെക്കൊണ്ട് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ. ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി എന്നും സെൽവരാഘവൻ തന്റെ സോഷ്യൽ മീഡിയ പേജായ എക്‌സിൽ കുറിച്ചു.

‘തുടരും’ ഗംഭീര സിനിമയാണ്. മോഹൻലാൽ സാറിന് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയൂ. എന്തൊരു നടനാണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി’ എന്നാണ് സെൽവരാഘവൻ കുറിച്ചത്. അതേസമയം തുടരും സിനിമ കണ്ടു കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകൻ സഞ്ജയ് ​ഗുപ്തയും സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

‘എന്തൊരു സിനിമ, ‘ ദൃശ്യ’ത്തിന് മുകളിൽ പോയിട്ടില്ലെങ്കിലും, അതിനൊത്തുള്ളത് ഉണ്ട്. വേറെ ലെവലാണ് മോഹൻലാൽ സാർ. മസ്റ്റ് മസ്റ്റ് വാച്ച്, എന്നാണ് സഞ്ജയ് ​ഗുപ്ത സോഷ്യൽ മീഡിയിൽ കുറിച്ചത്. ഏപ്രിൽ 25ന് തിയേറ്ററുകളിലെത്തിയ തുടരും കേരളാ ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ്. ഇപ്പോൾ ഒടിടിയിൽ എത്തിയതിന് ശേഷവും തുടരുമിന് തിയേറ്ററിൽ മികച്ച ബുക്കിങ് ലഭിക്കുന്നു എന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നത്.