വിവാദങ്ങളെ പൂർണ്ണമായും താൻ തള്ളി കളയുന്നില്ല; ജിഷിനുമായുള്ള അടുപ്പത്തെക്കുറിച്ച് അമേയ നായർ

കുറച്ച് ദിവസം മുമ്പ് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ ഒന്നാണ് സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും അമേയ നായരുടെയും കപ്പിൾ റീൽ വീഡിയോയും ഫോട്ടോസും. ഇരുവരും പ്രണയത്തിൽ ആണെന്നുള്ള കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

കാരണം ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു എന്നാണ് അമേയ നായർക്കൊപ്പമുള്ള റീൽ‌ വീഡിയോ പങ്കിട്ട് കൊണ്ട് ജിഷിൻ മോഹൻ കുറിച്ചത്. ഇപ്പോൾ ഇതിനൊരു പ്രതികരണവുമായി അമേയ നായർ രംഗത്ത് വന്നിരിക്കുകയാണ്.

മലയാളത്തിലെ ഒരു ഓൺലൈൻ‌ എന്റർടെയ്ൻ‌മെന്റ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിഷിനുമായി ചേർത്ത് വന്ന വിവാദങ്ങളോട് അമേയ നായർ പ്രതികരിച്ചത്. ‘സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ജിഷിനോട് ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകുമെന്നുമാണ്’ അമേയ നായർ പറഞ്ഞത്.

“വിവാദങ്ങളെ പൂർണ്ണമായും താൻ തള്ളി കളയുന്നില്ല. എന്നാൽ പക്ഷെ സോഷ്യൽ മീഡിയയിലൂടെ കേട്ട വിവാദങ്ങൾ എല്ലാം ശരിയുമല്ല . ജിഷിനെ തനിക്ക് അറിയില്ല, തന്റെ ഫ്രണ്ടാണ് എന്ന് ഒക്കെ പറഞ്ഞാൽ അത് കള്ളമാകും . കള്ളം പറയുന്നതിനോട് തനിക്ക് യോജിപ്പില്ല. താൻ വളരെ സ്ട്രെയ്റ്റ് ഫോർവേഡാണ് . ഒരു വർഷമായി തങ്ങൾ പരിചയപ്പെട്ടിട്ട് .

കന്യാദാനം’ സീരിയലിലാണ് താൻ ജിഷിൻ ചേട്ടനൊപ്പം ആദ്യമായി വർക്ക് ചെയ്യുന്നത് എന്നും അമേയ പറയുന്നു. ഇതിന് മുമ്പ് പൂക്കാലം വരവായി സീരിയലിന്റെ സെറ്റിൽ വെച്ച് ജിഷിനെ കണ്ടിട്ടുണ്ട്. പക്ഷെ അന്നൊന്നും  സംസാരിച്ചിരുന്നില്ല. അന്നൊക്കെ പുള്ളിയെ കുറിച്ച് മോശം കാര്യങ്ങളാണ് താൻ കൂടുതൽ കേട്ടത് .

പുള്ളി എല്ലാവരോടും പെട്ടന്ന് ഫ്രണ്ട്ലിയാകും എന്നും നടി പറയുന്നു.  തങ്ങളുടേത് പ്രണയമാണെന്ന് താൻ ഒരിക്കലും പറയില്ല. വിവാഹം കഴിക്കാനും തങ്ങൾ  തീരുമാനിച്ചിട്ടില്ല. ഇതൊക്കെ സോഷ്യൽമീഡിയ ഉണ്ടാക്കിയതാണ് എന്നും അമേയ പറയുന്നു.

സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും തങ്ങൾക്കിടയിലുണ്ട്. പക്ഷെ വിവാഹം, ദാമ്പത്യം എന്നതിലേക്ക് എത്തിയിട്ടില്ല. തങ്ങൾ ടീനേജിലല്ല. തനിക്കും അദ്ദേഹത്തിനും ജീവിതത്തിൽ ഡ്രോ ബാക്സ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ചാടിക്കേറി വിവാഹം കഴിക്കാവുന്ന അവസ്ഥയി‌ലല്ല തങ്ങൾ.

പരസ്പരം നന്നായി മനസിലാക്കുന്നുണ്ടെന്ന് മനസിലായപ്പോൾ തങ്ങൾക്കിടയിൽ കൂടുതൽ ഫ്രണ്ട്ഷിപ്പായി. തങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് പോകാറുണ്ട്. ഒന്നും ആരുടെ മുന്നിലും തങ്ങൾ ഒളിപ്പിക്കുന്നില്ല. പിന്നെ ഫ്യൂച്ചർ ആർക്കും പ്രഡിക്ട് ചെയ്യാൻ പറ്റില്ലല്ലോ. ഇത് എവിടെ പോകും എവിടെ അവസാനിക്കും എന്നത് തന്റെ കയ്യിലല്ല. ഇതിനെ കുറിച്ച് ഒരു കള്ളം പറയാൻ താൻ ആ​ഗ്രഹിക്കുന്നില്ല. നിലവിൽ‌ തങ്ങൾ റിലേഷൻഷിപ്പിലല്ല. പ്രണയമുണ്ടെന്നും പറയാൻ പറ്റില്ല.

പക്ഷെ സൗഹൃദത്തിനും മുകളിൽ ഒരു അണ്ടർസ്റ്റാന്റിങുണ്ട് എന്നാണ് ജിഷിൻ മോഹനുമായുള്ള സൗഹൃദത്തെപ്പറ്റി അമേയ നായർ പറയുന്നത്. തങ്ങൾ വേദനിക്കപ്പെട്ടിട്ടുള്ള മനുഷ്യരാണ്. തനിക്ക് ജിഷിനെ മനസിലാക്കാൻ പറ്റുന്നുണ്ട്. ജിഷിനെ ചില സമയത്ത് ടോക്സിക്ക് ക്യാരക്ടറായി തോന്നും.

പെട്ടന്ന് ദേഷ്യപ്പെടും. നെ​ഗറ്റീവ്സ് എല്ലാവർക്കും ഉള്ളതുപോലെ ജിഷിനുമുണ്ട്. നല്ല ടാലന്റഡാണ് പുള്ളി. നല്ല വിവരമുണ്ട്. പക്ഷെ പുള്ളിയെ പലരും മണ്ടനെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ പക്ഷെ തന്റെ സഹോദരി ജിഷിനെ പരിചയപ്പെട്ടപ്പോഴും നല്ല പോസിറ്റീവ് പേഴ്സണാലിറ്റിയാണല്ലോ എന്നാണ് തന്നോട് പറഞ്ഞത്. പിന്നെ ഒരിക്കലും നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളും ജിഷിനിലുമുണ്ട് എന്നാണ് അമേയ പറഞ്ഞത്.

മുമ്പും അമേയയുടെ കൂടെയുള്ള ഫോട്ടോസും വീഡിയോസുമൊക്കെ ജിഷിൻ മോഹൻ പങ്കുവെച്ചിട്ടുണ്ട്. അതേസമയം അമേയയ്‌ക്കൊപ്പം മാത്രമല്ല മുൻപ് സഹ അഭിനേത്രി ആയ ഐശ്വര്യക്കൊപ്പവും റീല് വീഡിയോ പങ്കു വെച്ചപ്പോൾ ഇരുവരെയും പാട്ടി ഇത്തരത്തിൽ ചില ഗോസിപ്പുകൾ കേട്ടതാണ്.

എന്നാൽ ജിഷിന് മോഹൻ നേരത്തെ വിവാഹിതൻ ആയിരുന്നു. ടെലിവിഷന്‍ താരങ്ങള്‍ക്കിടയിലെ ജനപ്രീയ ജോഡിയായിരുന്നു ജിഷിന്‍ മോഹനും വരദയും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവര്‍. സോഷ്യല്‍ മീഡിയയിലും ഇരുവരും താരങ്ങളായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും കുറച്ച് നാള്‍ മുമ്പ് പിരിയുകയായിരുന്നു. വരദ ഇപ്പോള്‍ മകനൊപ്പമാണ് താമസിക്കുന്നത്.