
മമ്മൂട്ടിയോട് കഥ പറയാൻ അധികം സമയം വേണ്ട എന്നും ഒരിക്കൽ കൊഴിതങ്കച്ചൻ എന്ന സിനിമയുടെ കഥ പറയാനായി പോയപ്പോൾ മമ്മൂട്ടി എഴുന്നേറ്റ് പോയെന്നും പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സേതു. “മമ്മൂക്കയെ വിളിച്ച് അദ്ദേഹത്തെ കാണാൻ പോയത് കഥ പറയാനാണ് എന്നും ‘കോഴിത്തങ്കച്ചൻ’ എന്നായിരുന്നു കഥയുടെ പേരെന്നും സേതു പറയുന്നു. അത് എഴുതാൻ മാത്രമായിരുന്നു മനസിൽ ഉണ്ടായിരുന്നത്. ഇത് ഒരു സംവിധായകരോട് ചോദിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യാൻ തയ്യാറായതാണ്. അദ്ദേഹം ചെയ്യുമെന്ന് ഉറപ്പ് തന്നുവെന്നും അദ്ദേഹത്തിനു വേണ്ടിയാണ് താൻ ആ സ്ക്രിപ്റ്റ് മുഴുവനായി എഴുതി തീർത്തത്. എന്നാൽ ജീത്തു ജോസഫിന് ഉടനെ സിനിമ ചെയ്യാൻ പറ്റുന്ന സാഹചര്യം അപ്പോൾ ഇല്ലായിരുന്നുവെന്നും അങ്ങനെ ജീത്തുവിൽ നിന്ന് മാറി ദിലീഷ് പോത്തനിലേക്ക് എത്തിഎന്നും സേതു പറയുന്നു. അന്ന് ബിജു മേനോൻ ആയിരുന്നു നായകനായി മനസിൽ ഉണ്ടായിരുന്നത്. അങ്ങനെ ഒരുപാട് പേരോടായി സംസാരിച്ചപ്പോഴാണ്തന്റെ സ്ക്രിപ്റ്റ് എന്തുകൊണ്ട് തനിക്ക് ചെയ്തുകൂട എന്ന് ചിന്തിച്ചത് എന്നും . അവസാനം മമ്മൂക്കയെ കഥ കേൾപ്പിക്കാം എന്ന് തീരുമാനിച്ച് പോകുന്നുവെന്നും ആ സമയത്ത് നല്ല ടെൻഷനുണ്ടായിരുന്നു.

അങ്ങനെ അദ്ദേഹത്തെ കാണാൻ കോട്ടയത്തേക്ക് പോയി എന്നും സേതു ഓർക്കുന്നു. അവിടെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. മമ്മൂക്കയെ കണ്ടു, കഥ പറയാൻ വന്നതെന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി എഴുന്നേറ്റു പോയി എന്നും മമ്മൂട്ടി ബാക്കി സീൻ ഷൂട്ട് ചെയ്യാനായി പോയതായിരുന്നുവെന്നും എന്നാൽ സേതുവിന് അത് വല്ലാത്ത വിഷമം ഉണ്ടാക്കിഎന്നും അദ്ദേഹം പറയുന്നുണ്ട്. മമ്മൂട്ടി ഷോട്ട് കഴിഞ്ഞ് നേരെ കാരവാനിലേക്ക് പോവുകയും ചെയ്തു. പക്ഷേ വിഷമം കാരണം താൻ രാവിലെ ഇരുന്ന അതേ ഇരിപ്പ് ഇരുന്നു പോയെന്ന് സേതു പറഞ്ഞു. അന്ന് മറ്റൊരു ഫങ്ഷൻ ഉണ്ടായിരുന്നു, അതിൽ മമ്മൂട്ടിക്ക് പങ്കെടുക്കാൻ ഉണ്ടായിരുന്നു. അതിനാൽ കഥ പറയാൻ സാധിക്കില്ലെന്ന വിഷമത്തിൽ ഇരുന്നപ്പോഴാണ് പെട്ടെന്ന് മമ്മൂട്ടി തന്നെ കാരവാനിലേക്ക് വിളിക്കുന്നത്. താൻ ചെന്നപ്പോൾ മമ്മൂക്ക ചോദിച്ചു എന്താണ് കഥ എന്ന്. മടിച്ച് മടിച്ച് താൻ കഥപറയാനായി ഇരുന്നുവെന്നും കാരണം അത്രയും തിരക്കായിരുന്നു മമ്മൂക്കഎന്നും സേതു പറയുന്നു. അങ്ങനെ വൺ ലൈൻ പറയൂ, ബാക്കി പിന്നെ മതിയെന്ന് മാമൂട്ടി പറഞ്ഞു. എല്ലാ പുരുഷൻമാരും കോഴിയല്ല, തങ്കച്ചനും എന്നായിരുന്നു കഥയുടെ ഒരു ലോഗ്. അത് കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി, ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ ഉടനെ പറ്റില്ലെന്നും മമ്മൂട്ടി പറഞ്ഞു. അത്രേം സമയം മതി മമ്മൂക്കക്ക് ഒരു സിനിമയുടെ കഥ കേൾക്കാൻ എന്നന്വ സേതു പറയുന്നത്. പുതിയ താരങ്ങളോട് കഥ പറയാനുള്ള വെല്ലുവിളിയും കഥ പറയുന്നതാണെന്നു സേതു കൂട്ടിച്ചേർത്തിരുന്നു.

പുതിയ ആളുകൾക്ക് സ്ക്രിപ്ട് മുഴുവനായും വേണമെന്നും, എന്നാൽ മമ്മൂട്ടിയെപ്പോലെയുള്ളവർക്ക് കുറച്ചു മാത്രം അറിഞ്ഞാൽ മതിയെന്നുമാണ് സേതു പറയുന്നത്. എന്തായാലും അവസാനം കൊഴിതങ്കച്ചൻ എന്ന ആ സിനിമ നടന്നില്ല. ഒരു നാട്ടിലെ പക്കാ കോഴിയായിട്ടാണ് മമ്മൂട്ടിയുടെ ആ കഥാപാത്രം. പലതരം വിവാദങ്ങൾ കാരണമായേക്കാവുന്ന ഒരു സാഹചര്യം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ആ സിനിമ വേണ്ടെന്ന് തീരുമാനിച്ചതെന്ന് സംവിധായകൻ സേതു പറഞ്ഞു. ഏകദേശം ഒരു വർഷത്തോളമെടുത്ത് എഴുതിയ കഥയായിരുന്നു അത്. അത് മാറ്റി വെച്ചിട്ട് മൂന്ന് മാസം കൊണ്ട് എഴുതിയ കഥയാണ് കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രം. അതിനാൽ പലതരം പോരായ്മയും ആ ചിത്രത്തിനുണ്ട് എന്നും സേതു പറഞ്ഞു. മമ്മൂട്ടിയോട് പറഞ്ഞ ഈ കഥയിൽ ഒരുപാട് മാറ്റങൾ വരുത്തി ജയസൂര്യയെ നായകനാക്കി ഷാഫി ഈ കഥ സിനിമയാക്കുന്നുണ്ട് എന്നും സേതു വ്യതമാക്കി . അതേസമയം സച്ചി- സേതു എന്ന പേര് ഒരുപാട് നാളുകൾ പ്രേക്ഷകർ സ്ക്രീനിൽ കണ്ടിട്ടുള്ളതാണ് . ഈ കൂട്ടുകെറ്റിൽ പിറന്ന സിനിമകളെല്ലാം ഹിറ്റായിരുന്നു. അതിനു ശേഷമാണ് രണ്ടു പേരും രണ്ടായി എഴുതാനും സംവിധാനം ചെയ്യാനും തുടങ്ങിയത്. സംവിധാനം ചെയ്തത് രണ്ട് സിനിമകളാണെങ്കിലും നിരവധി സിനിമകൾക്കാണ് സേതു കഥ എഴുതിയത്.











