ആ കാര്യങ്ങൾ അന്ന് വീട്ടുകാരോട് പറഞ്ഞു! ഇപ്പോൾ ഭാര്യയോടെ, പറഞ്ഞില്ലെങ്കിൽ പേടിയാണ്, ഭാര്യയെക്കുറിച്ചു ഷാജോൺ 

കലാഭവൻ ഷാജോണിന്റെ പുതിയ ചിത്രമാണ്‌ സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. എല്ലാ കാര്യങ്ങളിലുമുള്ള പിന്തുണ തൻെറ  കുടുംബമാണ്, എല്ലാം ഭാര്യയുമായി സംസാരിക്കും. കുട്ടികൾ വലുതായതിനാൽ ഇപ്പോൾ അവരുമായും ചർച്ച ചെയ്യും. സിനിമയ്ക്കുള്ളിലെ കാര്യം ആണെങ്കിലും സിനിമയ്ക്ക് പുറത്തുള്ള സൗഹൃദങ്ങളാണെങ്കിലും എല്ലാം ഭാര്യയോടെ പറയും

ഒരാൾ കഥ പറയാൻ വീട്ടിൽ വന്ന് അവർ പോകുമ്പോൾ അത് ഇഷ്ടപ്പെട്ടെങ്കിൽ അവളോട് സംസാരിക്കും. അവൾ അവളുടെ അഭിപ്രായങ്ങൾ തന്നോട് പറയാറുണ്ട്, പണ്ട് പ്രോ​ഗ്രാമിന് പോകുന്ന കാലം മുതൽ പോകുന്ന സ്ഥലം വീട്ടിൽ വിളിച്ച് പറയുമായിരുന്നു, കല്യാണം കഴിഞ്ഞപ്പോൾ നേരെ അത് ഭാര്യയിലോട്ടായി. ഇപ്പോൾ ഞാൻ എവിടെയുണ്ടെന്ന് ഭാര്യയോട് ചോദിച്ചാൽ ഭാര്യക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഭാര്യയോട് പറയാതെ പോകാൻ തനിക്ക് പേടിയാണ് ഷാജോൺ പറയുന്നു

സുഹൃത്തുക്കൾ എവിടെയെങ്കിലും പോകാമെന്ന് പറഞ്ഞ് എന്നെ വിളിച്ചാൽ ഭാര്യയോട് പറയാതെ അവർക്കൊപ്പം പോയാൽ തനിക്ക് ആ യാത്ര ഒന്നും ആസ്വദിക്കാൻ പറ്റില്ലെന്ന പേടിയാണ് തനിക്ക്,ഫോൺ വിളിക്കുമ്പോൾ നമ്മൾ ഏത് അവസ്ഥയിലാണെന്ന് കൃത്യമായി അവൾക്കറിയാം. ഒറ്റ ഹലോയിൽ അവൾ തന്റെ കള്ളത്തരം  പി‌ടിക്കും. അതുകൊണ്ട് ഒന്നും ഭാര്യയോട് ഒളിച്ച് വെക്കാൻ പറ്റില്ലെന്നും നടൻ പറയുന്നു