
സിനിമകളിലൂടെയും സീരിയലുകളിലൂടെയും തിളങ്ങിയ താരമാണ് നടിയും നർത്തകിയുമായ ശാലു മേനോൻ. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച സോളാർ വിവാദവുമായി ബന്ധപ്പെട്ട് ശാലു മേനോന്റെ പേരും ഉയർന്നു വന്നിരുന്നു. സോളാർ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേർന്ന് പണം തട്ടിയെടുത്തുവെന്നാണ് അന്ന് ശാലു മേനോനെതിരായി കേസ് വന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ശാലു മേനോൻ മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ പുതിയ അഭിമുഖത്തിൽ ജയിലിൽ കിടന്നപ്പോഴുള്ള അനുഭവത്തെപ്പറ്റിയും ശാലു മേനോൻ സംസാരിക്കുന്നുണ്ട്. നാൽപ്പത്തിയൊമ്പത് ദിവസത്തെ ജയിൽ വാസത്തെ കുറിച്ച് വെളിപ്പെടുത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. താൻ സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് തന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളത് എന്ന് ശാലു മേനോൻ പറയുന്നു. പല തരത്തിലുള്ള ആളുകളെ ജയിലിൽ വെച്ച് കണ്ടു. നാൽപ്പത്തിയൊമ്പത് ദിവസം ജയിലിൽ കിടന്നു. പലരുടെയും വിഷമങ്ങൾ മനസിലാക്കി. നടി എന്ന രീതിയിലുള്ള പരിഗണനയൊന്നും ജയിലിൽ ലഭിച്ചിരുന്നില്ല. എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് താനും ഉറങ്ങിയിരുന്നത്. തന്റെ കൂടെ ഒരാളെ താമസിച്ചിരുന്നുള്ളു. ഒരു പ്രായമായ അമ്മയായിരുന്നു അത്. നാല് വർഷമായി അവർ ജയിലിൽ കിടക്കുകയാണ്. മകന് അമ്മയെ വേണ്ട. അതുകൊണ്ടാണ് അവർ ജയിലിൽ തന്നെ തുടരുന്നത്. അധികം ആരെയും വിശ്വസിക്കരുതെന്ന പാഠം താൻ പഠിച്ചു. അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

അന്ന് ന്യൂസ് കവർ ചെയ്യാൻ വന്ന മീഡിയയ്ക്ക് താൻ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാർ വരെ മാറി തന്റെ അടുത്ത് നിന്നും മാറി നിന്നു എന്നും ശാലു മേനോൻ വ്യക്തമാക്കുന്നു. താൻ അമിതമായി എല്ലാവരേയും വിശ്വസിച്ചിരുന്നയാളാണ് എന്നും അതിന്റെ ഭാഗമായി ചില സംഭവങ്ങൾ ലൈഫിലുണ്ടായി. അതോടെ പല പാഠങ്ങളും പഠിച്ചു എന്നും ശാലു മേനോൻ പറയുന്നു. തനിക്ക് ഒരു കഷ്ടകാലം വന്നപ്പോഴാണ് ആരൊക്കെ കൂടെ നിൽക്കും എന്നത് തനിക്ക് മനസിലായതെന്നും എല്ലാവരേയും വിശ്വസിക്കുന്ന തന്റെ സ്വഭാവം അതോടെ മാറിയെന്നും ശാലു മേനോൻ പറയുകയാണ്. തനിക്ക് ഈശ്വരന്റെ അനുഗ്രഹം ഉള്ളതായി തോന്നിയിട്ടുണ്ട്. വിഷമഘട്ടത്തിൽ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും തന്റെ സ്റ്റുഡന്റ്സും അവരുടെ പാരന്റ്സുമാണ്. ജയിലിൽ കിടന്നുവെന്നതിന്റെ പേരിൽ പലരും തന്നെ സീരിയലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. താൻ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്. അതിന്റെ പേരിൽ താൻ വിഷമിച്ചിരിക്കേണ്ട കാര്യമില്ലല്ലോ എന്ന് ശാലു മേനോൻ പറയുന്നു. അതേസമയം അടുത്തിടെ ശാലു മേനോനെതിരെ ആരോപണങ്ങളുമായി മുൻ ഭർത്താവും രംഗത്ത് എത്തിയിരുന്നു. 2016ലാണ് ശാലു മേനോൻ നടൻ സജി നായരെ വിവാഹം കഴിച്ചത്. അന്ന് ഏറെ വാര്‍ത്ത പ്രധാന്യം നേടിയതായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ത്ത. എന്നാല്‍ 2022 ഡിസംബറില്‍ ഇരുവരും പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തു വന്നത്. ശാലു മേനോന്‍ തന്നെയാണ് ഈ വാര്‍ത്ത ആദ്യം പുറത്തു വിട്ടത്.

തന്നെ മുഴുവനായും ശാലു മേനോൻ നശിപ്പിച്ചു എന്നാണ് സജി നായർ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. തിരിച്ച് പറയാൻ തുടങ്ങി കഴിഞ്ഞാൽ നമ്മളും അവരും തമ്മില്‍ വ്യത്യാസവും ഇല്ലാതെയാകും. ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. കുറച്ചധികം പറയാനുണ്ട് അതിനുള്ള സമയം എത്തിയാല്‍ താൻ പറയും. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയുന്നത് അല്ലല്ലോ നമ്മുടെയൊക്കെ ജീവിതം എന്നാണ് സജി നായർ ശാലു മേനോനുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. അതേസമയം സോളാർ കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു മേനോൻ. കേസിൽ ശാലു മേനോൻ അറസ്റ്റിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. ആ സമയത്ത് ചങ്ങനാശ്ശേരിയിൽ ശാലു മേനോന്റെ വീട് നിർമ്മിച്ച് നൽകിയത് ബിജു രാധാകൃഷ്ണനാണെന്നും ആരോപണം ഉയർന്നിരുന്നു. കലാരംഗത്തേയ്ക്കുള്ള തന്റെ കടന്നു വരവിനെപ്പറ്റിയും ശാലു മേനോൻ സംസാരിക്കുന്നു. അപ്പൂപ്പനായിട്ടാണ് തന്നെ നൃത്തം പഠിപ്പിച്ച് തുടങ്ങിയത് എന്നാണ് ശാലു മേനോൻ പറയുന്നത്. താൻ ആദ്യമായി ചെയ്ത സീരിയലിൽ ലഭിച്ച വേഷം യക്ഷിയുടേതാണ്. പിന്നീടാണ് ദേവി കഥാപാത്രങ്ങൾ ചെയ്ത് തുടങ്ങിയത്. തന്റെ ജീവിതം വേണമെങ്കിൽ ഒരു ബുക്ക് ആക്കിമാറ്റം എന്നാണ് ശാലു മേനോൻ പറയുന്നത്. അതേസമയം 1998ൽ ബ്രിട്ടീഷ് മാർക്കറ്റ് എന്ന സിനിമയിലൂടെയാണ് ശാലു മേനോൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് ടെലിവിഷൻ സീരിയലുകളിലും ശാലു മേനോൻ സജീവമായി. നൃത്തരംഗത്തും ശാലു മേനോൻ തിളങ്ങിയിരുന്നു. എന്നാൽ പക്ഷെ വിവാദങ്ങളിൽ കുടുങ്ങിയ ശേഷം ഏറെക്കാലം ശാലു മേനോൻ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് അഭിനയത്തിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തി. ഇപ്പോൾ അഭിനയവും നൃത്തം പരിശീലിപ്പിക്കലും എല്ലാമായി ശാലു മേനോൻ സജീവമാണ്.











