തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു ഷംന കാസിം

മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ ആദ്യ പ്രണയകഥ നടി വെളിപ്പെടുത്തിയത്. എല്ലാവരുടെ ജീവിതത്തിലും പ്രണയകഥകളുണ്ട്. എല്ലാവര്‍രക്കും ഫസ്റ്റ് ക്രഷ് ഉറപ്പായിട്ടും ഉണ്ടാവും. തന്റെ ജീവിതത്തിലും അങ്ങനെ തന്നെയാണെന്നാണ് നടി പറയുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു സംഭവം നടക്കുന്നത്. സ്‌കൂള്‍ പഠന കാലത്താണ് ആദ്യ പ്രണയം തുടങ്ങിയത്. ഒരു വര്‍ഷത്തോളം ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അന്ന് ഗേള്‍സ് സ്‌കൂളിലാണ് താന്‍ പഠിച്ചത്. അതുകൊണ്ട് തന്നെ സ്‌കൂളില്‍ ആണ്‍കുട്ടികള്‍ ഇല്ലായിരുന്നു. എന്നാല്‍ അവരുടെ സ്‌കൂളിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ആണ്‍കുട്ടികളുടെ സ്‌കൂള്‍ ഉണ്ടായിരുന്നു. ബോയ്സ് സ്‌കൂളിന് സമീപത്ത് കൂടിയാണ് ഞങ്ങളുടെ സ്‌കൂള്‍ ബസ് പോയിരുന്നത്. ചില കുട്ടികളെ ഇറക്കാന്‍ വേണ്ടി ആ സ്‌കൂളിന്റെ അടുത്ത് കുറച്ചു നേരം ബസ് നിര്‍ത്താറുണ്ടായിരുന്നു. ഒരു ദിവസം ഒരു പയ്യന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി. അന്നു മുതല്‍ എല്ലാ ദിവസവും അവന്‍ ഒരേ സ്ഥലത്ത് തന്നെ നില്‍ക്കാനും തന്നെ കാണാന്‍ ശ്രമിക്കുകയും ചെയ്തു. ഏകദേശം ഒരു വര്‍ഷത്തോളം ഇത് സംഭവിച്ചു. ഞങ്ങളുടെ ബസ് പോകുമ്പോള്‍ അവന്‍ എന്നെയും നോക്കി നിന്നു. ഒരു വര്‍ഷത്തോളം ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് പ്രണയിച്ചിരുന്നു. പിന്നെയൊരിക്കല്‍ ഒരു പ്രണയദിനത്തില്‍ അവന്‍ കുറേ ചോക്ലേറ്റുകളും റോസാപ്പൂക്കളും ഒരുമിച്ചു അയച്ചു. ഇതോട് കൂടി തങ്ങളുടെ പ്രണയം നിലച്ചു പോയെന്നാണ് നടി പറയുന്നത്. നടി എന്നതിലുപരി നര്‍ത്തകി കൂടിയാണ് ഷംന കാസിം. കുട്ടിക്കാലം മുതലേ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്ന നടി നൃത്തത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. 2004ല്‍ പുറത്തിറങ്ങിയ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം ആദ്യമായി അഭിനയിക്കുന്നത്. തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നുവെങ്കില്‍ പിന്നീട് പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി. മലയാളത്തിന് പുറമേ തെലുങ്കിലേക്ക് കൂടി അഭിനയിക്കാന്‍ പോയതോട് കൂടിയാണ് ഷംന കാസിം നായികയായി വളരുന്നത്. പിന്നെ തെലുങ്കിലും തമിഴിലും കന്നടയിലുമൊക്കെ നടി സജീവമായി. മലയാള നടിയാണെങ്കിലും തെലുങ്ക് സിനിമയാണ് ഷംന കാസിമിന് രാശിയായത്.

തെലുങ്കില്‍ പൂര്‍ണ എന്ന പേരില്‍ നിരവധി നായിക വേഷം നടിയ്ക്ക് ലഭിച്ചു.മലയാളത്തിൽ സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിൽ നടി ഭാവന ചെയ്ത റോളാണ് തെലുഗില്‍ ചിത്രത്തിന്റെ റീമേക്ക് ആയ ശ്രീ മഹാലക്ഷ്മിയിൽ ഷംന കാസിം ആദ്യമായി ചെയ്തത്. ഇഷ്‌ക്, ജോസഫ് തുടങ്ങിയ മലയാളം സിനിമകളുടെ തമിഴ്-തെലുഗു പതിപ്പുകളിലും നായിക ആയെത്തിയതും ഷംന കാസിം ആയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടിയുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യങ്ങളാണ് നടന്നത്. ഈയ്യടുത്താണ് ഷംന കാസിം വിവാഹിതയായതും അമ്മയായതുമൊക്കെ. ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത് ഈയ്യടുത്താണ്. ഹംദാന്‍ എന്നാണ് ഷംന കാസിമിന്റെ മകന്റെ പേര്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് ഷംന കാസിം. മകൻ വന്നതോടെ തന്റെ ജീവിതം മാറിയെന്നാണ് ഷംന കാസിം പറയുന്നത്. ഇപ്പോള്‍ മകന്റെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ്. അതിനൊപ്പം സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവും ഷംന നടത്തിയിരുന്നു. അഭിനയത്തിന് പുറമെ ഡാന്‍സിലും പ്രതിഭ തെളിയിക്കാന്‍ ഷംന കാസിമിന് സാധിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിലൂടേയും ഷംന ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ ലോകത്തും ഷംന സാന്നിധ്യമാണ്. ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഷംന കാസിം. ഗര്‍ഭകാലത്ത് സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത ഷംന കാസിം ഈയ്യടുത്തിറങ്ങിയ മഹേഷ് ബാബു ചിത്രമായ ഗുണ്ടൂർ കാരത്തിലെ ഷംന കാസിമിന്റെ ഡാന്‍സ് വൈറലായി മാറിയിരുന്നു.