‘കിരീട’ത്തിന്റെ രണ്ടാം ഭാഗമായ ‘ചെങ്കോൽ’ എന്ന ചിത്രം എടുക്കാൻ കാരണക്കാരി താൻ, ഉഷ 

നടൻ മോഹൻലാലിൻറെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു കിരീടം, ഇപ്പോൾ ചിത്രത്തിലെമോഹൻലാലിന്റെ  സഹോദരിയായി അഭിനയിച്ച ഉഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ കിരീടത്തിലെ വേഷം കണ്ടു ഒരുപാടുപേർ തന്നെ അഭിനന്ദിച്ചിരുന്നു, അതിൽ പ്രധാനി ആയിരുന്നു മോഹൻലാൽ എന്നും ഉഷ പറയുന്നു, എന്നാൽ കിരീടം സിനിമയുടെ ബാക്കി ഭാഗമായ ചെങ്കോൽ ചെയ്യാൻ കാരണമായത് താൻ ആണെന്നാണ് ഉഷ പറയുന്നു.

താൻ കിരീടം ചെയ്യുന്ന സമയത്തു വലിയ ധാരണകൾ ഒന്നുമില്ലായിരുന്നു, ഞാൻ സിനിമയിലേക്ക് ചുവടു വെച്ച സമയമായിരുന്നു. അതിൽ സിബി സാർ പറയുന്നത് ഞാൻ ചെയ്യുന്നു അത്രെയുള്ളായിരുന്നു, എന്നാൽ കിരീടം കഴിഞ്ഞു മൂന്നു വര്ഷം കഴിഞ്ഞാണ് ചെങ്കോൽ എടുത്തത്. ആ സമയത്തു ഞാൻ പാടിയ ഓഡിയോ കാസറ്റ് ഇറങ്ങുന്ന സമയമായിരുന്നു, ആ കാസ്റ്റ് റിലീസ് ചെയ്യ്തത് ലാലേട്ടൻ ആയിരുന്നു, അപ്പോളേക്കും ഞാൻ കുറച്ചു സിനിമകളിൽ അഭിനയിച്ചു

കിരീടത്തിന്റെ രണ്ടാം ഭാഗം മുൻപ് അവർ പ്ലാൻ ചെയ്യ്തിരുന്നു, പക്ഷെ ആ സമയത്തേക്ക് ഞാനും, പാർവതിയും വിവാഹിതരായി, അപ്പോൾ നടക്കില്ല എന്ന് അവർ കരുതി, അങ്ങനെ ചിത്രം താമസിച്ചു, എന്നാൽ പിന്നീട് താൻ സ്വാന്തനം സീരിയൽ സമയത്തു ഞാൻ സിബി സാറിന് കണ്ടു അപ്പോൾ അദ്ദേഹം ചോദിച്ചു വീണ്ടും അഭിനയിക്കാൻ തുടങ്ങിയോ , ഉഷയും, പാർവതിയും വിവാഹിതരായില്ലേ എന്ന്, അപ്പോൾ വീണ്ടും ഉഷ അഭിനയിക്കാൻ തുടങ്ങി അല്ലെ എന്ന്, പിന്നീട് കുറച്ചു നാൾ കഴിഞ്ഞു ഉണ്ണിച്ചേട്ടന്‍ വീട്ടില്‍ വന്നിട്ട് പറഞ്ഞു, കിരീടത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുകയാണ് എന്ന്. എനിക്ക് അഡ്വാന്‍സ് തന്നിട്ട് ഡേറ്റ് ബ്ലോക്ക് ചെയ്തു. ആ സിനിമയുടെ ലൊക്കേഷന്‍ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.ഈ സമയത്ത് ലാലേട്ടന്‍ എന്നോട് പറഞ്ഞു, ഉഷ ഗംഭീരമായിട്ടുണ്ട്. ഇത് ഉഷയുടെ സിനിമയാണ്ന്ന്  . അത് എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് തുല്യമായിരുന്നു  ഉഷ പറയുന്നു .