
മലയാളിപ്രേക്ഷകർക്ക് അന്നും, ഇന്നും ഇഷ്ട്ടപെട്ട നടിയാണ് ഷീല. ഇപ്പോൾ താരം തന്നെ നിത്യ ഹരിത നായിക എന്ന് പലരും അന്ന് വിളിക്കുമായിരുന്നു എന്ന് പറയുകയാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തുന്നത്. സിനിമയില്‍ ആദ്യ കാലങ്ങളില്‍ തന്നെ നിത്യ ഹരിത നായിക എന്ന് പലരും വിളിച്ചിരുന്നുവെന്നും അഭിനയ സരസ്വതിയെന്നും പേരുണ്ടായിരുന്നുവെന്നും പറയുന്നു നടി, അതുപോലെ തന്നെ അങ്ങനൊരു പേരിൽ അറിയപെടുമ്പോൾ നടി ശാരദയെ ശോകപുത്രിയെന്നും വിളിക്കുമായിരുന്നു എന്ന് പറയുന്നു ഷീല.

എന്നാൽ ഇപ്പോള്‍ അതെല്ലാം മാറി വെറും ഷീല ആയെന്നും ഷീല പറഞ്ഞു.നിത്യ ഹരിത നായിക എന്ന് എല്ലാവരും പണ്ട് പറയുമായിരുന്നു. അതും കൂടാതെ അഭിനയ സരസ്വതി എന്ന പേരും തനിക്ക് കിട്ടി. ശാരദയ്ക്ക് ശോകപുത്രിയെന്നും. അങ്ങനെ, ഓരോരുത്തരെയും ഓരോ പേര് വിളിച്ചിരുന്നു, എന്നാൽ ഇപ്പോൾ അതെല്ലാം മാറി. അന്നൊക്കെ ഷൂട്ടിംഗ് കൂടുതലും ചെന്നൈയിലായിരുന്നു. അതിനാല്‍, എല്ലാ ആര്‍ട്ടിസ്റ്റുകളും അവിടെയായിരുന്നു താമസം. ജയഭാരതി, ശാരദ, ടി.ആര്‍. ഓമന, അങ്ങനെ, എല്ലാവരും.
അന്നെനിക്ക് കേരളത്തിൽ വന്നു താമസിക്കാൻ ആയിരുന്നു ഇഷ്ട്ടം,പക്ഷേ, വേരുകളൊക്കെ തമിഴ് നാട്ടില്‍ ഉറച്ചുപോയി. പിഴുതെടുത്തുകൊണ്ടുവരാന്‍ കഴിയില്ലാ, ഷീല പറഞ്ഞു. അതേസമയം മലയാള സിനിമയിലെ രണ്ട് മഹാനടികൾ ആയിരുന്നു ഷീലയും, ശാരദയും. ശാരദയ്ക്ക് “ശോകപുത്രി” എന്ന വിശേഷണവും കിട്ടിയിരുന്നു, കാരണം അവരെ കേന്ദ്രീകരിച്ചിട്ടുള്ള പല സിനിമകളിലും ദുഃഖഭരിതമായ കഥാപാത്രങ്ങളായിരുന്നു അഭിനയിച്ചിരുന്നത്.












