
മലയാളത്തിന്റെ അതുല്യനടന് പ്രേം നസീറിന്റെ കൂടെ നിരവധി സിനിമകളില്‍ അഭിനയിച്ച നടിയായിരുന്നു ഷീല, ഇപ്പോൾ താരം ഒരു സിനിമാ ഷൂട്ടിന്റെ ഇടയില്‍ തിയേറ്ററില്‍ പോയതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ, പണ്ട് കേരളത്തില്‍ സിനിമാ ചിത്രീകരണം എന്നത് അപൂര്‍വമാണ്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളുടെ തട്ടകമായിരുന്നത് മദ്രാസായിരുന്നല്ലോ. താരങ്ങളും അന്ന് അവിടെയായിരുന്നു താമസിച്ചിരുന്നത്. വല്ലപ്പോഴും പാട്ട് സീന്‍ എടുക്കാനാണ് കേരളത്തില്‍ പോകുന്നത്, ഷീല പറയുന്നു.

അത് കേരളത്തനിമ കൊണ്ടു വരാന്‍ തെങ്ങും മറ്റുമുള്ള സീനറി ചിത്രീകരിക്കാനാണ്. ആ സമയത്ത് നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടമായിരിക്കും. ഇന്ന് താരങ്ങളെ അടിക്കടി കാണാനും അവരുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് അവസരമുണ്ട്. എന്നാൽ അന്നത്തെ സ്ഥിതി അങ്ങനെയല്ല. പക്ഷെ ഒരിക്കല്‍ അത്തരത്തില്‍ ചിത്രീകരണത്തിനിടയില്‍ വീണുകിട്ടിയ ബ്രേക്കില്‍ ഞാന്‍, നസീര്‍ സാര്‍, അടൂര്‍ ഭാസി എന്നിവരൊക്കെ കൂടി ഒരു സിനിമ കാണാന്‍ പോയി.
തലയില്‍ മുണ്ടൊക്കെ ഇട്ടും, മുഖം മറച്ചുമൊക്കെയാണ് പോയത്, തിയേറ്ററിനകത്ത് ലൈറ്റ് ഓഫായതിന് ശേഷമാണ് കയറിയിരുന്നതും. പക്ഷേ ഇടയ്ക്ക് ആരോ ഞങ്ങളെ തിരിച്ചറിഞ്ഞു. അതോടെ തീര്‍ന്നു,അവിടെ ആകെ ബഹളമായി. അവിടെ നിന്ന് ആര്‍ക്കും പടം കാണണ്ട. എല്ലാവരും ഞങ്ങളെ അടുത്തു കാണാന്‍ ഓടിക്കൂടി. തിയേറ്റര്‍ മാനേജറും മറ്റും ചേര്‍ന്ന് പുറകിലെ വഴിയിലൂടെയാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്.അന്നത്തെ പ്രേഷകരുടെ ആരാധന അങ്ങനെ ആയിരുന്നു ഷീല പറയുന്നു.












