പാതിരാത്രി കതകിൽ മുട്ടിയ പകൽ മാന്യൻ; അവസരം നഷ്ടമായപ്പോൾ മോഹൻലാൽ ഇടപെട്ടു ;ശിവാനി ഭായ്

തനിക്ക് സിനിമ മേഖലയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും മോശം അനുഭവത്തിനെതിരെ പ്രതികരിച്ചപ്പോൾ സിനിമ കിട്ടാതെ ആയെന്നുംപറയുകയാണ് നടി ശിവാനി ഭായ്. അമ്മ കൂടെയുണ്ടായിരുന്ന, സെറ്റിൽ വച്ചാണ് സംഭവം , എന്നാൽ ഇപ്പോൾ ആരോപണം നടത്തിയിട്ടുള്ള മറ്റു  താരങ്ങൾ ആരും തന്നെ മോശമായി പെരുമാറിയിട്ടില്ലാ  നടി പറയുന്നു. മറ്റൊരു നടൻ ആണ് തന്നോട് മോശമായി പെരുമാറിയത്. തമാശയ്ക്കും കാര്യമായും ഒക്കെ നടിമാരുടെ വാതിലിൽ മുട്ടുന്ന പതിവ് ഉണ്ടായിരുന്നു. രാത്രിയിൽ 12 മണി ഒരു മാണി സമയത്തൊക്കെ ഒരു നടൻ തന്റെ റൂമിൽ വന്നുതട്ടി ഒരു നടൻ.

അന്ന് തന്റെ കൂടെ അമ്മയും ഉണ്ടായിരുന്നു, ആരാണ് അത് ചെയ്യുന്നതെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. അങ്ങനെയാണ് തങ്ങൾ ആളെ കണ്ടതെന്നും ശിവാനി പറയുന്നു. ഈ നടൻ പകൽ സമയത്തൊക്കെ നല്ല ഫ്രണ്ട്ലിയായിരുന്നുവെന്നും പക്ഷേ രാത്രി ആവുമ്പോൾ പുള്ളിക്ക് ബാധ കയറിയത് പോലെ ആവുമെന്ന് തോന്നുന്നു, ആളെ കണ്ടതോടെ തങ്ങൾ നിർമ്മാതാവിനോടും സംവിധായകനോടും കാര്യം പറഞ്ഞുവെന്നും പിന്നീട് കുറെ കാലത്തേക്ക് എനിക്ക് സിനിമ ഉണ്ടായിരുന്നില്ലയെന്നും പിന്നീട് ഒന്നര വർഷത്തിന് ശേഷമാണ് സിദ്ധു പനയ്ക്കൽ ചൈന ടൗൺ എന്ന സിനിമയ്ക്ക് വേണ്ടി വിളിക്കുന്നതെന്നും  ശിവാനി പറയുന്നു,

താനും അമ്മയും എയർപോർട്ടിൽ എത്തിയപ്പോൾ അവിടെ ഈ നടനെ കണ്ടിരുന്നു, താൻ അദ്ദേഹത്തോട് സാധാരണ രീതിയിലാണ് സംസാരിച്ചത്. എന്നാൽ പുള്ളി ടെൻഷനിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാമായിരുന്നു. ഹൈദരാബാദിൽ എത്തി ആദ്യത്തെ ദിവസം ഷൂട്ടിംഗ് നടന്നിരുന്നില്ല, പിന്നെ മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നില്ല, എന്നാൽ നാലാമത്തെ ദിവസം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. ഞാൻ അഭിനയിക്കുകയും ചെയ്‌തു. ആ സിനിമയുടെ പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ ആയിരുന്നുവെന്നും ആ നടനുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന് അദ്ദേഹം തന്നോട് ചോദിച്ചുവെന്നും താൻ കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞു,തന്നെ കണ്ടത് മുതൽ ആ നടൻ സെറ്റിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ് എന്നും  അഭിനയിപ്പിക്കരുതെന്ന് പറഞ്ഞെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു, താൻ അഭിനയിച്ചാൽ തിരുവനന്തപുരത്ത് തിയേറ്ററിൽ കൂവുമെന്നും പറഞ്ഞുവെന്നും  ഇതോടെ തന്നെ മടക്കി അയക്കാൻ അവർ ആലോചിച്ചെങ്കിലും നടൻ മോഹൻലാൽ ഇടപെട്ടാണ് തനിക്ക് അഭിനയിക്കാൻ അവസരം കിട്ടിയതെന്നും ശിവാനി പറഞ്ഞു. മോഹൻലാൽ പറഞ്ഞ വാക്കുകൾ ആന്റണി പെരുമ്പാവൂർ തന്നോട് പറഞ്ഞിരുന്നു. ഒരു പെൺകുട്ടിയാണ് ഇവിടെ വിളിച്ചുവരുത്തി തിരിച്ചയക്കുമ്പോൾ അവൾക്കുണ്ടാവുന്ന നാണക്കേടുണ്ട്. സാമ്പത്തിക നില എങ്ങനെയാണെന്ന് നമുക്കറിയില്ലയെന്നും അവർക്ക് ഈ പണം കൊണ്ട് പല കണക്കുകൂട്ടലുകളും ഉണ്ടാവും. അത് നടക്കാതാവുമ്പോൾ ഉണ്ടാവുന്ന വിഷമം, ആ ശാപം നമുക്ക് ഉണ്ടാവരുത്; എന്നായിരുന്നു ലാലേട്ടന്റെ വാക്കുകളെന്നും ശിവാനി പറയുന്നു