ശിവണ്ണയുടെ ‘ഗോസ്റ്റ്’ ; പ്രേക്ഷക പ്രീതി നേടി മുന്നോട്ട് , ഒപ്പം ജയറാമും 

നവരാത്രി ഉത്സവ സീസണില്‍ ഒറ്റ റിലീസ് മാത്രമാണ് കന്നട സിനിമ ലോകത്തുള്ളത്. അത് സൂപ്പര്‍താരം ശിവരാജ് കുമാറിന്‍റെ ഗോസ്റ്റാണ്. എം.ജി ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. മസ്തി, പ്രസന്ന വി.എം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ ജയിലറില്‍ ഒരു ക്യാമിയോ അപ്പിയറന്‍സില്‍ എത്തിയതോടെ തെന്നിന്ത്യ മുഴുവൻ തന്‍റെ സാന്നിധ്യം അറിയിച്ച ശിവരാജ് കുമാര്‍ പുതിയ ചിത്രവുമായി എത്തുമ്പോള്‍ വലിയ തോതിലുള്ള പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. കേരളത്തിലടക്കം ശിവരാജ് കുമാര്‍ പ്രമോഷന് എത്തിയിരുന്നു. മാത്രമല്ല മലയാളിക്ക് പ്രിയപ്പെട്ട നടന്‍ ജയറാമും ഗോസ്റ്റില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ദളപതി വിജയ് നായകനായ ലിയോയ്ക്കൊപ്പം കന്നടയില്‍ ക്ലാഷായിട്ടാണ് ഗോസ്റ്റ് ഇറങ്ങിയിരിക്കുന്നത് ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതി​ഗംഭീര ആക്ഷൻ രം​ഗങ്ങൾ നിറഞ്ഞതായിരിക്കും ചിത്രമെന്ന സൂചന ട്രെയ്‌ലറിലൂടെ നൽകിയിരുന്നു. പ്രേക്ഷകർക്ക് ചിത്രത്തിന്റെ ആവേശകരമായ ആഖ്യാനത്തിലേക്ക് ഒരു ത്രില്ലിംഗ് കാഴ്ച നൽകിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളം ട്രെയിലർ നിർമ്മാതാക്കൾ ഒടുവിൽ പുറത്തിറക്കിയപ്പോൾ പൃഥ്വിരാജ് സുകുമാരൻ തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ശിവരാജ്കുമാറിന്റെ ആക്ഷൻ ചിത്രമായ ‘ഗോസ്റ്റിന്റെ മലയാളം ട്രെയിലർ പങ്കുവെച്ചിരുന്നു. തമിഴ് ട്രെയിലർ ധനുഷും പങ്കു വെച്ചിരുന്നു. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ശിവരാജ് കുമാർ ചിത്രത്തിലെത്തുന്നത്. ഇതിൽ ഒരു ലുക്ക് ഡീ എയ്ജിങ് സാങ്കേതികത ഉപയോ​ഗിച്ചുള്ളതാണ്. പ്രേക്ഷകർ വളരെ ആവേശത്തോടയാണ് ശിവണ്ണയുടെ ഗോസ്റ്റിനെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചില എക്സ്  പ്രതികരണങ്ങള്‍ കാണാം. ഗോസ്റ്റ് ഒരു ആക്ഷന്‍ ത്രില്ലര്‍ ഫുള്‍ പാക്ഡ് ചിത്രം എന്നാണ് അണിയറക്കാര്‍ പറയുന്നത്. നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറഞ്ഞത് ചിത്രത്തെ ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതേ സമയം ജയറാമിന്‍റെ റോളിനും കൈയ്യടി ലഭിക്കുന്നുണ്ട്. അതേ സമയം ഒരു ഹീസ്റ്റ് ത്രില്ലറാണ് ഗോസ്റ്റ്, ജയിലില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലെ കൂടുതല്‍ രംഗങ്ങളിൽ ഉള്ളത് .

ശിവരാജ്കുമാറിനും ജയറാമിനും പുറമെ അനുപം ഖേർ, പ്രശാന്ത് നാരായണൻ, അർച്ചന ജോയിസ്, സത്യപ്രകാശ്, ദത്തണ്ണ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗോസ്റ്റ് കന്നട, ഹിന്ദി, തമിഴ് ഭാഷകളിൽ ഒക്ടോബർ 19-ന് റിലീസ് ചെയ്തു. തെലുങ്ക് പതിപ്പ് ഒരാഴ്ച കഴിഞ്ഞ് ഒക്ടോബർ 27-നായിരിക്കും റിലീസ്. അതേ സമയം ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകിന്‍റെ മുന്‍കൂര്‍ കണക്കുകള്‍ പ്രകാരം ഗോസ്റ്റ് വളരെ മന്ദഗതിയിലുള്ള ഓപ്പണിംഗാണ് ബോക്സോഫീസില്‍ ഉണ്ടാക്കിയിരിക്കുന്നത്. ശിവരാജ് കുമാര്‍ ചിത്രം ആദ്യദിനത്തില്‍ 2.5 കോടിക്ക് അടുത്താണ് നേടിയത് എന്നാണ് പുറത്തു വരുന്ന  വിവരം. സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് നാഗരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അതുപോലെ തന്നെ ജയറാമിന്റെ ആദ്യ കന്നഡ ചിത്രമാണ് ഗോസ്റ്റ്. ഗോസ്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത് ഗോസ്റ്റിന്റെ പ്രൊമോഷൻ പരിപാടിക്കിടെ ത്രില്ലര്‍ സിനിമകളുടെ ഭാഗമാകാന്‍ ആണ് താന്‍ താല്പര്യപ്പെടുന്നതെന്നും ജയറാം വ്യക്തമാക്കിയിരുന്നു. വളരെ നല്ല ത്രില്ലിംങ് ആയിട്ടുള്ള സിനിമ വരികയാണെങ്കില്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കും. മലയാള സിനിമ ചെയ്യുന്നില്ലെങ്കിലും മറ്റു ഭാഷകളില്‍ താന്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കില്‍ ഇപ്പോള്‍ ശങ്കര്‍ രാംചരണ്‍ സിനിമയും ത്രിവിക്രമന്റെ സിനിമയും ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. ജോലിയില്ലാത്ത ഒരു ദിവസം പോലും തനിക്കില്ല എന്നും ജയറാം പറഞ്ഞു.