
റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും കഥാപാത്രങ്ങളും ,കഥാസന്ദർഭങ്ങളും, ഡയലോഗുകൾ വരെ പ്രേക്ഷകർക്ക് മനപ്പാഠമായ ഒരു സിനിമയാണ് ‘മണിച്ചിത്രത്താഴ്’,വർഷങ്ങൾക്കിപ്പുറം ‘മണിച്ചിത്രത്താഴ് ‘റീ റിലീസ് ചെയ്യുകയാണ്,ഇപ്പോൾ സിനിമയെക്കുറിച്ച് തമിഴ് മീഡിയകളോട് ശോഭന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റീ റിലീസ് സമയത്തും തനിക്കൊരു ദുഖമുണ്ടെന്നാണ് ശോഭന പറയുന്നത്, ഇതെല്ലാം നടക്കുന്നുണ്ടെങ്കിലും തനിക്ക് മനസിൽ സങ്കടമാണ്. എല്ലാവരും സന്തോഷത്തിലാണ്. സിനിമ ഭംഗിയായിട്ടുണ്ട്. പക്ഷെ അതിൽ അഭിനയിച്ച പകുതി ആർട്ടിസ്റ്റും മരിച്ചു, ഞങ്ങൾ വളരെ ചെറുപ്പത്തിൽ സിനിമയിലേക്ക് വന്നവരാണ്. കോളേജ് കാലം പോലെ

ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസാണ്. ഇവരെല്ലാമായിരുന്നു എന്റെ കോളേജ് മേറ്റ്സും പ്രൊഫസർമാരും. അവരെ കണ്ടാണ് വർക്ക് ചെയ്തത്. അവരിൽ നിന്നാണ് അറിവ് ലഭിച്ചത്. അവർ ഇന്ന് ജീവനോടെയില്ലെന്ന വിഷമം തനിക്കുണ്ട് നടി പറയുന്നു, മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്ക് താൻ കണ്ടിട്ടില്ല എന്നാൽ ഹിന്ദി കണ്ടു ശോഭന വ്യക്തമാക്കി.ഇന്നത്തെ കാലത്ത് കാണുമ്പോൾ പോലും ഔട്ട് ഡേറ്റഡായി തോന്നാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. കേരളത്തിൽ എല്ലാവരും ഈ സിനിമയിലെ ഡയലോഗ് ഇന്നും ഓർക്കുന്നുണ്ടു ശോഭനപറഞ്ഞു

തമിഴ്, ഹിന്ദി, കന്നട, ബംഗാളി തുടങ്ങി നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. റീമേക്ക് ചെയ്ത ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് ഹിറ്റുകളുമായിരുന്നു. എല്ലാ ഭാഷകളിലും അവിടെ പ്രമുഖ നടിമാരെ വെച്ചാണ് റീമേക്ക് ചെയ്തത്. തന്നെ വിളിക്കാത്തതിൽ വിഷമം ഇല്ല. വിളിച്ചാലും വീണ്ടും ഈ സിനിമ ചെയ്യാനിടയില്ലെന്നും ശോഭന മുൻപും പറഞ്ഞിരുന്നു, ഈ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെ ബി ഗണേഷ് കുമാർ, കുതിരവട്ടം പപ്പു, ശ്രീധർ, കെപിഎസി ലളിത, രുദ്ര, വിനയപ്രസാദ്, കുട്ട്യേടത്തി വിലാസിനി തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോൾ ഗംഗ, നാഗവല്ലി എന്നീ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ സിനിമാ പ്രേമികളെ ഒന്നാകെ അമ്പരപ്പിച്ചിരുന്നു.











