
നടി ശ്രുതി ഹാസന് 18 വയസ്സുള്ളപ്പോഴാണ് തന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞത്. അതേ കുറിച്ച് ശ്രുതി ഹാസന് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്. ഇപ്പോള്‍ സാധാരണയായി മിക്ക വീടുകളിലും വിവാഹ മോചനം നടക്കുന്നുണ്ട്. മക്കളെ സംബന്ധിച്ച് വളരെ വേദന നിറഞ്ഞത് തന്നെയാണ്. പക്ഷേ അച്ഛനും അമ്മയും രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ അവര്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണത്. അവര്‍ ഒന്നിച്ചുണ്ടായിരുന്നപ്പോള്‍, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല പെയര്‍ ആയിരുന്നു. വേര്‍പിരിഞ്ഞപ്പോഴും അവരാണ് ഏറ്റവും നല്ല അച്ഛനും അമ്മയും എന്നാണ് ശ്രുതി ഹാസന് പറഞ്ഞത്.

സന്തോഷത്തോടെയായിരുന്ന കുടുംബം വേര്‍പിരിയുക എന്നത് വലിയൊരു വേദന തന്നെയാണ്. എല്ലാം പെട്ടന്ന് മാറി. പലതും തിരിച്ചറിയാന്‍ സാധിച്ചു . അച്ഛന്റെയും അമ്മയുടെയും വേര്‍പിരിയല്‍ എന്നെയും സഹോദരിയെയും മാനസികമായി തകര്‍ത്തിയിരുന്നു. റിലേഷന്‍ഷിപ്പിനെ കുറിച്ചും , കമ്മിറ്റ്മെന്റ്സിനെ കുറിച്ചും, ഫിനാന്‍ഷ്യല്‍ ഇൻഡിപെൻറ് ആകുന്നതിനെ കുറിച്ചുമൊക്കെ തിരിച്ചറിഞ്ഞത് അപ്പോഴാണ് ശ്രുതി പറയുന്നു.
അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ മുംബൈയിലേക്ക് മാറിയ തനിക്ക് അവിടത്തെ സാഹചര്യവും പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ശരിക്കും താൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. തനിക്ക് വിവാഹം കഴിക്കുക എന്ന കമ്മിറ്റ്മെന്റിനോട് താത്പര്യമില്ലാത്തത് ഒരു പക്ഷേ അച്ഛന്റെയും അമ്മയുടെയും ലൈഫ് കണ്ടത് കൊണ്ടാവാം എന്നും ശ്രുതി പറയുന്നുണ്ട്.പ്രണയിച്ചു വിവാഹം കഴിച്ചവരാണ് നടൻ കമൽ ഹാസനും , സരികയും, ശ്രുതി ഹസൻ , അക്ഷര ഹാസൻ എന്നിവരാണ് ഈ താരദമ്പതികളുടെ മക്കൾ.











