
തന്റെ മാതാപിതാക്കളും സിനിമാതാരങ്ങളുമായ കമല്‍ഹാസന്റേയും സരികയുടേയും വിവാഹമോചനത്തെ കുറിച്ചും ഇരുവരുടേയും വേര്പിരിയലില്നിന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ച ജീവിതപാഠങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് മകളും നടിയുമായ ശ്രുതി ഹാസന്. ഏറെ ആനന്ദകരമായ ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കലാമൂല്യമുള്ള, മികച്ച നിലവാരമുള്ള മാതാപിതാക്കള്‍, കൂടാതെ ഈശ്വരാനുഗ്രഹവും. ഒരുപാട് സുഖവും സന്തോഷവും. എന്നാല്‍ ആ സൗകര്യങ്ങളുടെ മറുവശവും ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും പിരിഞ്ഞപ്പോള്‍, എല്ലാം മാറിമറിഞ്ഞു ശ്രുതി ഹാസൻ പറഞ്ഞു.

സാമ്പത്തികമായും വ്യക്തിത്വാടിസ്ഥാനത്തിലുമുള്ള സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കിയത്. വിവാഹബന്ധത്തില്‍നിന്ന് അമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്, പ്രത്യേകിച്ച് ഒരു മകളെന്ന നിലയിലും എനിക്ക് തിരിച്ചറിയാന്‍ സാധിച്ചത് ശ്രുതി പറഞ്ഞു.തങ്ങളുടെ തീരുമാനത്തെ കുറിച്ച് ആത്മാര്‍ഥതയോടെ തുറന്നുസംസാരിക്കാനുള്ള പക്വത മാതാപിതാക്കള്‍ക്കുണ്ടായിരുന്നതായും എല്ലാത്തിനുമുപരി അവര്‍ മക്കളുടെ സൗഖ്യത്തിന് പ്രധാന്യം നൽകി എന്നും നടി പറഞ്ഞു.

തനിക്കും സഹോദരി അക്ഷര ഹാസനും ഇവരുടെ വേര്‍പിരിയല്‍ നല്കിയ വേദന വലുതായിരുന്നു, ശ്രുതി വിവാഹമോചനം ഇപ്പോള്‍ സാധാരണമായിരിക്കുന്നു എന്നും പുറത്ത് സന്തോഷം തോന്നിപ്പിക്കുന്ന പല കുടുംബങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അച്ഛനും അമ്മയും ഒരുമിച്ചായിരുന്നപ്പോള്‍ അവര്‍ ഏറെ സന്തോഷിച്ചു കാരണം അവർ നല്ല ദമ്പതികൾ ആയിരുന്നു ശ്രുതി പറഞ്ഞു.രാജ് തിലക് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് കമല്‍ഹാസനും സരികയും പ്രണയത്തിലായത്. പിന്നീട് അവര്‍ വിവാഹിതരാകുകയും ചെയ്തു, പിന്നീട് വേർപിരിയുകയും ചെയ്യ്തു.












