പവർ ഗ്രൂപ്പിൽ സ്ത്രീകളുമുണ്ട്; കരാറൊപ്പിട്ട 9 സിനിമകൾ നഷ്ടമായി; ശ്വേതാ മേനോൻ 

സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും അതിന്റെ ഭാഗമായി തനിക്ക് ഒൻപത് സിനിമകൾ നഷ്ടമായി എന്നും തുറന്നു പറയുകയാണ് നടി ശ്വേത മേനോൻ, മലയാള സിനിമയില്‍ അനധികൃത വിലക്ക് താനും നേരിട്ടുണ്ട് , അതിന്റെ പേരിൽ  കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ ഇല്ലാതായി  ശ്വേതാ പറയുന്നു. ഈ പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും ഉൾപ്പെടുന്നുണ്ട് , ഇവര്‍ മറ്റുചിലരുടെ അവസരം നഷ്ടപ്പെടുത്താറുണ്ട് , ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ട്. എന്നാലിത്  കുറച്ച് താമസിച്ചുപോയി. സിനിമ മേഖലയിൽ സ്ത്രീകൾക്കു പ്രശ്നമുണ്ട്, അത് നമ്മൾ സ്വന്തമായി തന്നെ  പോരാടണമെന്ന് കുറേ വർഷങ്ങളായി താൻ പറയുന്ന കാര്യമാണ്.

കാരണം ഇക്കാര്യത്തില്‍ നമുക്കൊപ്പം ആരും ഉണ്ടാകില്ല. അതിപ്പോഴും താൻ ഉറപ്പിച്ചു പറയുന്നു. സിനിമയിൽ വിലക്കുകൾ ഉണ്ടാകും. അനധികൃത വിലക്ക് താനും നേരിട്ടിട്ടുണ്ട് . കരാർ  ഒപ്പിട്ട ഒൻപത് സിനിമകൾ ഒരുസുപ്രഭാതത്തിൽ ഇല്ലാതായത് അതിന്റെ ഭാഗമാകുമെന്നും കരാർ ഒപ്പിട്ട സമയത്ത് ലഭിച്ച പൈസ എനിക്കു കിട്ടി. പക്ഷേ സിനിമകളൊന്നും നടന്നില്ല. പിന്നെ അതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടുമില്ല.സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു എന്നും നടി പറയുന്നു

അവർ പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. താൻ തന്നെ പത്ത് പന്ത്രണ്ട് കേസുകളിൽ പോരാടുന്ന ആളാണ്, സ്കൂൾ കാലഘട്ടം മുതല്‍ പലതിലും പ്രതികരിക്കാറുണ്ട്, അതുകൊണ്ട് ഇതൊന്നും പുതുമയല്ല, നോ പറയേണ്ടടത്ത് നോ പറയണം. എല്ലാവരും നല്ല കുടുംബത്തിൽ നിന്നൊക്കെ വരുന്ന ആളുകളാണ്. നോ പറയാത്തതുകൊണ്ടു വരുന്ന പ്രശ്നങ്ങളാണിത് , ഒരുപാട് സ്ത്രീകൾ നേരിട്ട ബുദ്ധിമുട്ടുകൾ തനിക്ക് നേരിട്ടറിയാമെന്നും  വേതനത്തിന്റെയും സമയത്തിന്റെയും ലൊക്കേഷന്റെയും കാര്യത്തിലൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് നടി പറയുന്നു ,സ്ത്രീകൾക്കു വേണ്ടി എപ്പോഴും ശക്തമായി കൂടെ നിന്നിട്ടുള്ള ആളാണ് താനെന്നും വർഷങ്ങളായി സിനിമ കിട്ടാതിരുന്നതും അതിനുദാഹരണമാണ് എന്നും ശ്വേതാ മേനോൻ പറയുന്നു