
നടി എന്നതിലുപരി അവതാരകയായിട്ടും വിധികര്‍ത്താവായിട്ടുമൊക്കെ ടെലിവിഷന്‍ പരിപാടികളില്‍ സജീവമാണ് ഇന്ന് ശ്വേത മേനോന്‍. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും മറ്റ് മേഖലകളിലും ശ്വേത തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. ഇതിനൊപ്പം കുടുംബജീവിതവും മനോഹരമായി തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. മകളെയും ഭര്‍ത്താവിനെയും ഒരുമിച്ച് ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് ശ്വേത മേനോന്റെ യാത്ര. ഇതിനിടെ മകളെ കുറിച്ച് നടി പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ വിധികര്‍ത്താവായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്വേത മേനോന്‍. മത്സരാര്‍ഥിയുടെ കുഞ്ഞിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ മകളെ കുറിച്ചും നടി പറഞ്ഞത്. താനൊരു വര്‍ക്കിങ് മദറാണെന്ന് പറഞ്ഞാണ് ശ്വേത സംസാരിച്ച് തുടങ്ങുന്നത്. മിക്കപോഴും താന്‍ സ്ഥലത്ത് ഉണ്ടാവാറില്ലയെന്നും കൂടുതലും ഔട്ട് ഓഫ് സ്റ്റേഷന്‍ ആയിരിക്കും. അതില്‍ ഒരുപാട് നന്ദി പറയാനുള്ളത് തന്റെ മകളോടാണ് എന്നും ശ്വേതാ മേനോൻ പറയുന്നു. മോള്‍ക്ക് ആണെങ്കില്‍ ഞാന്‍ എപ്പോഴും അടുത്തു വേണമെന്നാണ്.

എന്നാല്‍ തനിക്ക് അത്രയും സമയം കൂടെ നില്‍ക്കാനും സാധിക്കില്ലയെന്നും താന്‍ അവളോട് അതൊക്കെ പറഞ്ഞു മനസ്സിലാക്കാറുണ്ട് എന്നും ഒരിക്കലും അമ്മ നിന്നില്‍ നിന്നും അകന്ന് പോകില്ലെന്നും എന്നും കൂടെ തന്നെയുണ്ടെന്നൊക്കെ പറഞ്ഞാലും അവള്‍ക്ക് തന്നെ ഒരുപാട് മിസ്സ് ചെയ്യുമെന്നൊക്കെയാണ് ശ്വേതാ മേനോൻ പറയുന്നത്. തന്റെ മോളുടെ മനസ്സില്‍ എവിടെയൊക്കെയോ ഒരു വേദന ഉണ്ടെന്ന് തനിക്കും നന്നായി അറിയാം. തന്റെ അച്ഛന്‍ പോയ സമയത്ത് മോള്‍ തന്നോട് പറഞ്ഞൊരു വാചകം ഉണ്ട്. അമ്മ, മുത്തച്ഛന്‍ എവിടെയും പോയിട്ടല്ല, അദ്ദേഹം എന്റെ ഹൃദയത്തില്‍ ജീവിക്കുമെന്ന്. അന്നവള്‍ക്ക് ആറു വയസ്സാണ് പ്രായം. അത് കേട്ടപ്പോള്‍ തന്റെ മനസ് നിറഞ്ഞുപോയിയെന്നും എവിടുന്നാണ് ഇവള്‍ക്ക് ഈ അറിവൊക്കെ കിട്ടുന്നതെന്ന് താന്‍ ആലോചിക്കാറുണ്ട് എന്നും അവളുടെ ഈ പ്രായത്തില്‍ തനിക്കൊന്നും അതിന്റെ കാല്‍ ശതമാനം പോലും പക്വത ഉണ്ടായിരുന്നില്ലയെന്നും ശ്വേതാ മേനോൻ പറയുന്നു. അവര്‍ക്ക് എവിടുന്നാണ് ഈ എനര്‍ജി കിട്ടുന്നതെന്ന് തനിക്കും അറിയില്ല. എന്നെ കണ്ടില്ലെങ്കിലും കുഴപ്പം ഇല്ലമ്മ, ഒരു ചെറിയ വീഡിയോ കോള്‍ മതി എനിക്ക്’, എന്നൊരു വാചകം പറയും. അതാണ് എന്റെ മനസ്സിനെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചതെന്നും ഇതില്‍ കൂടുതല്‍ വേറെന്ത് വേണമെന്നുമാണ് ശ്വേത മത്സരാര്‍ഥിയോട് ചോദിക്കുന്നത്.

അതേസമയം ഗര്‍ഭകാലവും പ്രസവവുമൊക്കെ സിനിമയില്‍ കാണിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ള ആളാണ് നാഡീ ശ്വേത മേനോന്‍. എന്നാല്‍ അതിന് ശേഷവും ഇതൊക്കെ കൈകാര്യം ചെയ്ത് പോവുന്നതിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍. മകള്‍ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ നാലു വയസ്സുവരെ മകള്‍ തന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അവളെ എക്‌സ്‌പോസ് ചെയ്തിരുന്നില്ലെന്ന് മാത്രം. അവള്‍ കുറച്ചുകൂടി അക്കാദമിക് ലെവലില്‍ നില്‍ക്കുന്ന ആളായത് കൊണ്ട് ഷൂട്ടിങ് സെറ്റിലേക്ക് ഒന്നും വരാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. ഷൂട്ടിങ് സെറ്റിലേക്ക് കൊണ്ട് വരാറില്ലെങ്കിലും ഹോട്ടലില്‍ അവള്‍ ഉണ്ടാകുമായിരുന്നു. പിന്നെ എന്റെ ഭര്‍ത്താവിന്റെ സപ്പോര്‍ട്ട് വളരെ വലുതാണ്. മകളെ നോക്കുന്നതിന് വേണ്ടി അദ്ദേഹം ജോലി രാജിവച്ചു. അത്രയും നല്ലൊരു അച്ഛനാണ് ഭർത്താവ് ശ്രീ വത്സനെന്നും ഇപ്പോള്‍ ഹോം ഹസ്ബന്‍ഡ് ആന്‍ഡ് ഹോം ഫാദര്‍ ആയിട്ടാണ് അദ്ദേഹമുള്ളതെന്നും ഭാവി എങ്ങനെയായിരിക്കണമെന്ന് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം തന്നെ ആയിരുന്നുവെന്നും ശ്വേത മുൻപും പറഞ്ഞിട്ടുണ്ട്. അതേമസയം തന്റെ അച്ഛനെപോലെയൊരു സുഹൃത്താണ് ശ്വേതാ മേനോന് ഭർത്താവ് ശ്രീവത്സൻ മേനോൻ. അച്ഛൻ കുട്ടിയായി വളർന്ന തനിക്ക് ജീവിതത്തിൽ എല്ലാം പറയാൻ അച്ഛൻ കഴിഞ്ഞാൽ സ്വാതന്ത്ര്യം തന്റെ ഭർത്താവിനോട് ആണെന്ന് പലവട്ടം ശ്വേത പറഞ്ഞിട്ടുമുണ്ട്.











