
എന്ത് കാരണം കൊണ്ടാണ് പുരുഷന്മാർ തന്നെ താര സംഘടനയായ അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നതെന്ന് ചോദിക്കുകയാണ് നടി രഞ്ജിനി. ശ്വേത മേനോനെപ്പോലെയുള്ളവർ നേതൃസ്ഥാനങ്ങളിലേക്ക് വരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും രഞ്ജിനി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോഴത്തെ സ്ഥിതി കാണുമ്പോൾ വളരെ സങ്കടമുണ്ട് എന്നും ഇത്രയും നാൾ നിരവധി ഹിറ്റുകൾ തന്ന് ഫെയ്മസാക്കിയ ഇൻഡസ്ട്രിയാണ് മലയാളം സിനിമാ ഇൻഡസ്ട്രിയെന്നും മികച്ച സംവിധായകൻ, മികച്ച സിനിമ തുടങ്ങിയ അംഗീകാരങ്ങളും കിട്ടിയിട്ടുള്ളതാണ് എന്നും അത്തരമൊരു ഇൻഡസ്ട്രിയെ കുറിച്ച് ഇങ്ങനെയൊക്കെ വരുമ്പോൾ തനിക്ക് വളരെ സങ്കടമുണ്ട് എന്നും രഞ്ജിനി പറയുന്നു.
എഎംഎംഎയിൽ പുതിയ നേതൃത്വം വരുമ്പോൾ അതിൽ കൂടുതൽ സ്ത്രീകൾ വരണം. എനിക്ക് ഇഷ്ടം ശ്വേത മേനോനെപ്പോലെയുള്ള സ്ട്രോങ്ങായിട്ടുള്ള ലേഡി പ്രസിഡന്റാകുന്നതാണ് എന്നും എന്ത് കാരണം കൊണ്ടാണ് പുരുഷന്മാർ തന്നെ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നതെന്നും സ്ത്രീകൾ വരാൻ പാടില്ലേയെന്നും താരം ചോദിക്കുന്നു. ശ്വേത മേനോനെപ്പോലെയുള്ളവർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ അവരെപ്പോലെയുള്ള ഒരുപാട് സ്ത്രീകളുണ്ടല്ലോ. അവരെല്ലാം പ്രസിഡന്റും വൈസ് പ്രസിഡന്റുമാകണമെന്നും എല്ലാത്തിലും മാറ്റങ്ങൾ വരണമെന്നും നടന്മാർക്കെതിരെ വന്ന കേസുകളിൽ തനിക്ക് ഒന്നും പറയാനില്ലയെന്നും ഗവൺമെന്റുണ്ടല്ലോ അവർ നോക്കിക്കോളുമെന്നും അതുകൊണ്ട് ഞാനിതിൽ അധികം സംസാരിക്കാൻ പോകുന്നില്ല. കാരണം എന്താണ് നടന്നതെന്ന് തനിക്ക് അറിയില്ലയെന്നും രഞ്ജിനി പറയുന്നു.

അതുകൊണ്ട് ആരോപണങ്ങൾ അന്വേഷിക്കട്ടെയെന്നും ഗവൺമെന്റ് എന്തെങ്കിലും ഇൻവസ്റ്റിഗേഷൻ നടത്തി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അവർ മുന്നോട്ട് പോകട്ടെയെന്നും ഇരകൾക്ക് നീതി കിട്ടണമെന്നും നടി വ്യക്തമാക്കി. ആര് തെറ്റ് ചെയ്താലും അവർക്ക് ശിക്ഷ ലഭിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇതുവരെ പുറത്ത് വിടാതിരുന്നതിനെ കുറിച്ച് നമുക്ക് ഗവൺമെന്റിനോടെ ചോദിക്കാൻ പറ്റുകയുള്ളുവെന്നും ഇനിയും ചർച്ച ചെയ്ത് നാല് വർഷം വീണ്ടും കളയുന്നതിൽ അർത്ഥമില്ല. നിലവിലുള്ള റെക്കമന്റേഷൻ ഇപ്പോൾ തന്നെ നടപ്പാക്കണമെന്നും അതാണ് തനിക്ക് ഗവൺമെന്റിനോടുള്ള റിക്വസ്റ്റ് എന്നും രഞ്ജിനി വ്യക്തമാക്കി.
ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തപ്പോൾ ഉദ്ദേശിച്ച രീതിയിലല്ല ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. ഒരുപാട് മോശം കഥകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. അത് നമ്മുടെ സിനിമാ മേഖലയെ തന്നെ ബാധിക്കുമെന്നും തെലുങ്ക്, തമിഴ് എന്നിവിടങ്ങളിൽ നിന്നെല്ലാം എനിക്ക് നിരന്തരം കോൾ വരുന്നുണ്ട് എന്നും മലയാള സിനിമയിൽ ഇങ്ങനെയാണോ എന്നാണ് അവർ ചോദിക്കുന്നതെന്നും കോൺക്ലേവ് വെച്ചാൽ അതൊരു മീറ്റിങായി മാറും. അതിന്റെ ആവശ്യം ഇല്ലയെന്നും അതിൽ അർത്ഥവുമില്ലെന്നാണ് രഞ്ജിനി വ്യക്തമാക്കിയത്.
എന്നാൽ സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ് നവംബർ 23 ന് നടന്നേക്കില്ല. നിലവിലെ പ്രതിഷേധങ്ങളിൽ കോടതി നിലപാട് കൂടി വ്യക്തമായിട്ടാവും കോൺക്ലേവ് നടത്തുക.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഇതുവരെ ജനങ്ങൾ അറിയാതിരുന്ന സിനിമയിലെ പല നീചമായ പ്രവർത്തികളും പുറം ലോകം അറിഞ്ഞ് തുടങ്ങിയത്. മലയാളത്തിലെ പ്രമുഖ നടന്മാരിൽ ചിലർ തന്നെ കുറ്റാരോപിതരായിരിക്കുന്നവെന്ന വാർത്തയും ജനങ്ങൾ ഞെട്ടലോടെയാണ് കേട്ടത്.











