ദേവദൂതന്റെ കഥയെഴുതാനായി താൻ ആദ്യം സമീപിച്ചത് ദേവരാജൻ മാസ്റ്ററിന്റെ ആയിരുന്നു, സിബി മലയിൽ

സിബി മലയിൽ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ദേവദൂതൻ. ചിത്രത്തിന്റെ റീ റിലീസുമായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ ഒന്നാകെ . ദേവദൂതന്റെ റീ റിലീസുമായി ബന്ധപ്പെട്ട സിബി മലയിൽ നൽകുന്ന അഭിമുഖങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രഘുനാഥ് പാലേരി തിരക്കഥയെഴുതിയ ചിത്രം മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സിനിമയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതാനായി ആദ്യം സമീപിച്ചത് പത്മരാജനെയാണെന്ന് പറഞ്ഞിരിക്കുകയാണ് സിബി മലയിൽ. തന്റെ ഏറ്റവും മികച്ച സിനിമയായി എന്നെങ്കിലും കാണാൻ കാത്തിരുന്ന ചിത്രമായിരുന്നു ദേവദൂതൻ എന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. “ദേവദൂതൻ എഴുതാനായി ആദ്യം ഞങ്ങളുടെ മനസിലേക്ക് വന്നത് പത്മരാജൻ സാർ ആയിരുന്നു. അദ്ദേഹത്തെ സമീപിക്കുകയും എന്നാൽ അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം പത്മരാജൻ സാറിന് അത് ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് രഘുനാഥ് പാലേരി അതെഴുതുകയാണ് ചെയ്തത് എന്നാണ് സിബി മലയിലിന്റെ വക്കുകൾ . എൺപത്തിരണ്ട് എൺപത്തിമൂന്ന് കാലഘട്ടത്തിൽ എന്റെ ആദ്യത്തെ സിനിമക്ക് വേണ്ടി എഴുതിയ കഥ കൂടിയാണ്.

ഒരു വർഷത്തോളം ഇരുന്ന് താനും രഘുവും കൂടെ എഴുതി പൂർത്തീകരിച്ച സ്ക്രിപ്റ്റ് പക്ഷെ സിനിമയായില്ല. പല കാരണങ്ങളാൽ അത് മുടങ്ങി പോവുകയായിരുന്നു. തന്റെ ഏറ്റവും മികച്ച ഒരു സിനിമയായി എന്നെങ്കിലും രൂപപ്പെടാനായി കാത്തിരുന്ന ചിത്രമായിരുന്നു അത്. പിന്നീട് പതിനെട്ടു വർഷങ്ങൾക്ക് ശേഷമാണ് ദേവദൂതൻ എന്ന പേരിൽ ആ സിനിമ ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടായതെന്നാണ് അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്. ദേവദൂതൻ 83ൽ ഇറങ്ങിയിരുന്നെങ്കിൽ തന്റെ കരിയർ ഇല്ലാതായേനെ എന്ന് പറഞ്ഞുകൊണ്ടാണ് ദേവദൂതന്റെ പിന്നാമ്പുറ കഥകൾ സിബി മലയിൽ പറഞ്ഞ് തുടങ്ങുന്നത്. ഒരു മാജിക്കൽ എലമെന്റ് ദേവദൂതൻ സിനിമയ്ക്കൊപ്പമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഈ സിനിമ ഇറങ്ങേണ്ടത് ഈ സമയത്താണെന്ന് തോന്നു. അന്നത്തെ ജനറേഷനെ ഈ സിനിമയെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴത്തെ ജനറേഷൻ കണ്ടന്റിലെ വൈവിധ്യങ്ങളെ സ്വീകരിക്കുന്നു. സോഷ്യൽമീഡിയ ഡിസ്കഷൻ കണ്ടാണ് റീ റിലീസ് ആലോചിച്ചത്. അതുപോലെ എൺപത്തിമൂന്നിൽ ഈ സിനിമ സംവിധാനം ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷെ വലിയൊരു ദുരന്തമായി മാറിയേനെഎന്നും മാത്രമല്ല ആദ്യത്തെ സിനിമ തന്നെ പരാജയപ്പെട്ട് പോയ സംവിധായകൻ എന്ന നിലയിൽ താൻ ചരിത്രത്തിൽ ഉണ്ടാവില്ലായിരുന്നു. ഒരു ദൈവനിയോ​ഗമായി കാണുന്നു. ഈ സിനിമ തന്റെ ആ​ദ്യത്തെ സ്വപ്നമായിരുന്നു.

തുടക്കം മുതൽ കാലത്തിന് അപ്പുറമുള്ള കഥയായിരുന്നു ഇതിന്റേത്. മോഹൻലാൽ സിനിമയുടെ ഭാ​ഗമായപ്പോഴാണ് കഥയിൽ മാറ്റം വരുത്തി തുടങ്ങിയത് എന്നും സംവിധായകൻ പറയുന്നുണ്ട്. അതെസമയം മലയാളികൾ എന്നും ഒരു അത്ഭുതമായി കണക്കാക്കുന്ന എവർ ഗ്രീൻ ക്ലാസിക്ക് സിനിമയാണ് മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ. ഈ ചിത്രം എങ്ങനെ ഫ്ലോപ്പായി എന്ന ചോദ്യം പുതുതലമുറയിലെ സിനിമാപ്രേമികൾക്ക് എപ്പോഴുമുള്ള സംശയമാണ്. അതുകൊണ്ട് തന്നെ കാലം തെറ്റി ഇറങ്ങിയ സിനിമയെന്നാണ് പുതുതലമുറ ദേവദൂതനെ വിശേഷിപ്പിക്കുന്നത്. സോഷ്യൽമീഡിയയിലെ സിനിമാ ചർച്ചകളിൽ എപ്പോഴും ഒരു പ്രധാന സബ്ജക്ടായിരുന്നു ദേവ​ദൂതൻ. ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 26-നാണ് ചിത്രം റീ റിലീസായി തിയേറ്ററുകളിൽ എത്തുന്നത്. 4K റീമാസ്റ്റേർഡ് വേർഷനായാണ് ചിത്രമെത്തുന്നത്. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്.