ഇത് അങ്ങേയറ്റം അനീതി തന്നെ! ‘ദേവദൂതനൽ  ജഗതി ഇല്ലാഞ്ഞത് മോശമായി പോയി, വിമർശനവുമായി ആരാധകർ; മറുപടി പറഞ്ഞു സിബി മലയിൽ 

ദേവദൂതൻ റീ റിലീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. 24 വർഷങ്ങൾക്ക് മുൻപ് പ്രേക്ഷക പ്രശംസ നേടാതെ പരാജയപ്പെട്ടുപോയ സിനിമ ഇന്ന് വീണ്ടും പ്രേക്ഷകർ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രമാണ് ദേവദൂതൻ,  റി റിലീസിനു എത്തിയപ്പോള്‍ ചിത്രത്തിലെ പല ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച വൈദികന്റെ വേഷമാണ്, ദേവദൂതൻ റീറിലീസിന് ശേഷം കഥ നടക്കുന്ന കോളേജിലെ വൈദികരില്‍ ഒരാളായാണ് ജഗതി അഭിനയിച്ചിരിക്കുന്നത്. ഒരു കോമഡി കഥാപാത്രമായിരുന്നു അത്. റി റിലീസ് ചെയ്തപ്പോള്‍ ജഗതിയുടെ വേഷം പൂര്‍ണമായി ഒഴിവാക്കി

ഇത് മോശമായെന്നാണ് പല സിനിമാ പ്രേമികളുടേയും വിമര്‍ശനം. ഏതാനും രംഗങ്ങള്‍ മാത്രം ഒഴിവാക്കിയാല്‍ അതിന് ന്യായീകരണമുണ്ട്. എന്നാല്‍ ജഗതിയെ പോലൊരു നടന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പൂര്‍ണമായി കട്ട് ചെയ്തു കളഞ്ഞത് അങ്ങേയറ്റം അനീതിയായെന്നാണ് പലരും വിമര്‍ശിക്കുന്നത്, ഇപ്പോൾ ഇതിന് മറുപടി നൽകുകയാണ് സിബി മലയിൽ. റീ എഡിറ്റഡ് വെർഷൻ ആയതുകൊണ്ട് തന്നെ ജഗതിയുടെ ചില രംഗങ്ങൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്യേണ്ടിവന്നുവെന്നും, എന്നാൽ അത് ചിത്രത്തിന്റെ ടോട്ടലിറ്റിയെ ബാധിച്ചില്ലസിബി മലയിൽ പറയുന്നുണ്ട്

അമ്പിളിച്ചേട്ടന്റെ കഥാപാത്രവും ഹ്യൂമർ കണ്ടന്റിനു മാത്രമായിരുന്നു. അതു പ്രധാന കഥയെ പിന്തുണയ്ക്കുന്നുമില്ല. എന്നാൽ അമ്പിളി ചേട്ടൻ അത് ഗംഭീരമായി ചെയ്തു. ചിലർ ആ സീൻസ് ആസ്വദിക്കുകയും ചെയ്തു. പക്ഷേ ഈ കഥയ്ക്ക് അത് ആവശ്യമില്ല. ഇവിടെ സംഭവിച്ചത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, ഞങ്ങൾ അന്നെടുത്ത തെറ്റായ തീരുമാനം ഇവിടെ കറക്ട് ചെയ്തതാണ്. ഈ സിനിമയ്ക്ക് ഏറ്റവും ആവശ്യമായ കാര്യം, കഥ മാത്രം പറഞ്ഞുപോകുക എന്നതാണ്. 34 മിനിറ്റാണ് എഡിറ്റ് ചെയ്ത് ഒഴിവാക്കിയത്. 2 മണിക്കൂർ 46 മിനിറ്റുണ്ടായിരുന്ന സിനിമ ഇപ്പോൾ രണ്ട് മണിക്കൂർ 12 മിനിറ്റാണ്.അമ്പിളിച്ചേട്ടനെ മിസ് ആയെന്ന് പടം കഴിയുന്നതുവരെ ആരും പറഞ്ഞുകേട്ടില്ല. പടം കഴിഞ്ഞാണ് അങ്ങനെയൊരു സീൻ ഉണ്ടായിരുന്നല്ലോ എന്ന് ഓർത്തത്. മോഹൻലാലിന്റെ ആദ്യ ഫൈറ്റ് സീനും കട്ട് ചെയ്ത് കളഞ്ഞു. രണ്ടാമതൊരു ഫൈറ്റ് സീനും കൃത്യമായി കട്ട് ചെയ്ത് കളഞ്ഞു. ഇത് രണ്ടാമത് എഡിറ്റ് ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ് സിബി പറയുന്നു , കൂടാതെ ഈ സിനിമ 24 വർഷം മുമ്പ് മരിച്ചുപോയതാണ്. മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവമുണ്ട്, ആ ഉയർത്തെഴുന്നേൽപ്പ് ആണ് ഈ സിനിമയ്ക്കും സംഭവിച്ചത്എന്നും അദ്ദേഹം പറഞ്ഞു