മോഹൻലാൽ കരയുന്നതിനേക്കാൾ കൂടുതൽ സങ്കടം വരും മമ്മൂട്ടി കരയുമ്പോൾ! എനിക്ക് അദ്ദേഹത്തിന്റെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിഞ്ഞിട്ടില്ല; സിബി മലയിൽ 

മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ, ഇപ്പോൾ നടന വിസ്മയങ്ങളായ മമ്മൂട്ടിയുടെയും , മോഹൻലാലിന്റെയും അഭിനയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. സിനിമകളിൽ മോഹൻലാൽ കരയുന്നതിനേക്കാൾ വിഷമം തോന്നാറുണ്ട് മമ്മൂട്ടി കരയുമ്പോൾ എന്നാണ് സംവിധായകൻ പറയുന്നത്. മമ്മൂട്ടി കരയുമ്പോൾ നമ്മളും കരയും, മോഹൻലാൽ കരയുന്നതിനേക്കാൾ കൂടുതൽ സങ്കടമാണ് മമ്മൂക്ക കരയുമ്പോൾ

മമ്മൂക്ക കരയുന്നത് കാണാൻ എനിക്ക് കഴിയില്ല, ഞാൻ അദ്ദേഹത്തിന്റെ കരച്ചിൽ കണ്ടുനിൽക്കില്ല, അത് എന്റെ ഭാര്യയും പറയാറുണ്ട്, ഇപ്പോൾ ശ്രീനിവാസന്റെ കഥ പറയുമ്പോൾ എന്ന സിനിമയിൽ ഇമോഷണൽ ആയി മമ്മൂക്ക ആ പ്രസംഗം സ്കൂളിൽ പറയുമ്പോൾ കരയുന്ന കരച്ചിൽ കാണുമ്പൊൾ എനിക്ക് കണ്ണ് നിറ യാറുണ്ടു, സിബി മലയിൽ പറയുന്നു.

അതുപോലെ പരമ്പര എന്ന സിനിമ എനിക്ക് ഒട്ടും ഇഷ്ട്ടമല്ലാതെ ചെയ്യ്ത സിനിമയാണ്, അന്ന് പ്രൊഡ്യൂസർ നിർബന്ധിച്ചു ചെയ്യിപ്പിച്ചതാണ്, ഓഗസ്റ്റ് ഒന്ന് എന്ന ചിത്രത്തിന്റെ സക്സസ് വെച്ചിട്ടാണ് ആ സിനിമ ചെയ്യ്തത്, പക്ഷെ ഈ കഥയുടെ ആദ്യം കേട്ടപ്പോൾ ഈ പരുപാടി വേണ്ടെന്ന് ഞാൻ പറഞ്ഞു. അതിൽ മമ്മൂട്ടി ഡബ്ബിൾ റോൾ ചെയ്യ്തതോടെ മനസിൽ ഭാരം കൂടുകയായിരുന്നു, സിബി മലയിൽ പറയുന്നു