സൂക്ഷ്മദര്ശിനിയിലൂടെ തിരിച്ചു വരവ് നടത്തികൊണ്ട് സിദ്ധാർഥ് ഭരതൻ

ബേസിൽ- നസ്രിയ കോമ്പോയുടെ ‘സൂക്ഷ്മദര്‍ശിനി’ റിലീസായി മൂന്നാം വാരവും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിൽ അധികം കണ്ടുപരിചയിക്കാത്ത രീതിയിലുള്ളൊരു ത്രില്ലർ സബ്ജക്ടാണ് സിനിമയെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ശ്രദ്ധേയമായമായൊരു വേഷത്തിൽ നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതനും എത്തിയിട്ടുണ്ട്. ‘സൂക്ഷ്മദര്‍ശിനി’യിലെ ഡോ. ജോൺ എന്ന കഥാപാത്രം സമാനതകളില്ലാത്ത രീതിയിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ ആ കഥാപാത്രം നർമ്മം കലർത്തി അവതരിപ്പിക്കാൻ തനിക്ക് പ്രചോദനമായത് ‘പട്ടണപ്രവേശത്തി’ലെ തിലകൻ സാറിന്‍റെ കഥാപാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. ”കഥാപാത്രത്തെ കുറിച്ച് ആദ്യം എനിക്ക് കിട്ടിയ ഇമേജ് തന്നെ തിലകൻ സാറിന്‍റേതാണ്. അദ്ദേഹത്തിന്‍റെ ‘പ്രഭാകരാ…’ വിളി ആയിരുന്നു പിടിച്ചത്. അതിലെ സീനുകളൊക്കെ നമുക്ക് കാണാപ്പാഠം ആണല്ലോ, അതിന്‍റെ ഫൺ ക്യാച്ച് ചെയ്യാം എന്നതായിരുന്നു ബേസ് ഐഡിയ. ആ ടിമിന്‍റെ ഡൈനാമിക്സിൽ അത് സംഭവിക്കുകയായിരുന്നു.

അധികം മൂവ് ചെയ്യാത്ത പോളിഷ്ഡ് ബോഡി ലാഗ്വേജായിരുന്നു പിടിച്ചത്. ഹൈലി ഡേഞ്ചറസ് ആയ ലിക്വിഡുകളുമൊക്കെയായി വർക്ക് ചെയ്യുന്ന കഥാപാത്രമായതിനാൽ തന്നെ ബ്രേക്കിങ് ബാഡ് റഫറൻസും ബ്രെയ്ൻ സ്ടോമിങ് സെക്ഷനിൽ കയറി വന്നിരുന്നു. ബേസിലുമായി സെറ്റിൽ ഞങ്ങള്‍ കുറെ ഇംപ്രൊവൈസേഷനൊക്കെ ചെയ്തത് രസമായിരുന്നു. നല്ലൊരു കെമിസ്ട്രി വർക്കൗട്ട് ആയിരുന്നു, എല്ലാവരും സേം പേസിലായിരുന്നു സെറ്റിൽ. വളരെ എൻജോയ് ചെയ്‍ത വേഷമായിരുന്നു ഡോ.ജോൺ”, സിദ്ധാർത്ഥ് വണ്ടർവോൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.