Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Search
Thursday, June 25, 2026
Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy
Password recovery
Recover your password
A password will be e-mailed to you.
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Home Film News
  • Film News

Dr ഗംഗദരൻ : “എന്റെ മരണം അടുത്തെന്ന് എനിക്കറിയാം. കൂടി വന്നാൽ ഏതാനും മണിക്കൂറുകൾ മാത്രം”. സിൻസി അനിൽ ആണ് തന്റെ സ്കോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് !

By
Rahul
-
Monday, 15th November 2021, 3:43 pm IST
Facebook
Twitter
WhatsApp
Telegram
Copy URL

    സാമൂഹികരമായ പ്രശ്നങ്ങളിൽ ഇടപെട്ടുന്ന വ്യക്തിയാണ് സിൻസി അനിൽ. സിൻസി പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ പലപ്പോഴും വിവാദങ്ങളിലേക്ക് നയിക്കാറുമുണ്ട്. തന്റെ ഫേസ്ബുക് അക്കൗണ്ട് വഴിയാണ് മിക്കപ്പോഴുമുള്ള പ്രതികരണം. ഇപ്പോൾ സിൻസി പങ്കവെച്ച കുറിപ്പാണ് വൈറലായി മാറുന്നത്. കുറിപ്പ് ഇങ്ങനെ : എന്റെ മരണം അടുത്തെന്ന് എനിക്കറിയാം. കൂടി വന്നാൽ ഏതാനും മണിക്കൂറുകൾ മാത്രം. അവർ എന്റെ മർമസ്ഥാനം നോക്കിത്തന്നെ ആക്രമിച്ചു കഴിഞ്ഞു. ഇനി എനിക്ക് പിടിച്ചുനിൽക്കാനാകില്ല. പക്ഷേ, മരിക്കുന്നതിന് മുൻപ് എനിക്ക് ചില വസ്തുതകൾ തുറന്നുപറഞ്ഞേ മതിയാകൂ. എന്നെ വെറുക്കുന്ന സമൂഹം അത് അറിയണം. എന്റെ മരണശേഷമെങ്കിലും ഞാൻ കുറ്റക്കാരനല്ലെന്നും യഥാർത്ഥപ്രതികൾ പിടിക്കപ്പെട്ടിട്ടില്ലെന്നും അവർ തിരിച്ചറിയണം. എന്റെ അവസാനത്തെ ഈ വാക്കുകൾ ഒരു മരണമൊഴിയായി രേഖപ്പെടുത്തണം. -സ്ഥിരപരിചയമുള്ള ഈ ശബ്ദം ഒരു കാൻസർ കോശത്തിന്റേതാണെന്ന് ഞാൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. ഞാൻ പാവമായിരുന്നു, ഈ ഭൂമിയിൽ പിറക്കുമ്പോൾ ഒരു കുഞ്ഞും കള്ളനായോ, തീവ്രവാദിയായോ, വിപ്ളവകാരിയായോ അല്ല ജനിച്ചുവീഴുന്നത്. ജീവിത സാഹചര്യങ്ങളാണ് അവനെ, അല്ലെങ്കിൽ അവളെ അങ്ങനെ ആക്കിത്തീർക്കുന്നത്. എന്നെ ന്യായീകരിക്കാനല്ല ഞാൻ ഇതെല്ലാം അവതരിപ്പിക്കുന്നത്. -കാൻസർ കോശം നെടുവീർപ്പോടെ കഥ തുടർന്നു.

    നിങ്ങളുടെയൊക്കെ വളർച്ചയെ സഹായിക്കാനായി, നിങ്ങളോടൊപ്പം തോളോടുതോൾ ചേർന്ന് സ്നേഹത്തോടെ വളരാനാണ് ഞാൻ ആഗ്രഹിച്ചത്. ശ്രമിച്ചത്. പക്ഷേ, എന്റെ കൂടെപ്പിറപ്പായ മറ്റു കോശങ്ങൾക്കൊപ്പം കളിച്ചുചിരിച്ച് വളർന്ന എന്നെ നിങ്ങൾ ജീവിക്കാൻ അനുവദിച്ചില്ല. അതല്ലേ സത്യം -സമൂഹത്തിനു നേരെ വിരൽചൂണ്ടി കോശം ആക്രോശിച്ചു. നിങ്ങളുടെ സന്തോഷത്തിനായി നിങ്ങൾ പുക വലിച്ചു, മദ്യപിച്ചു, പുകയില ചവച്ചരച്ച് ആസ്വദിച്ചു. പഴങ്ങളും പച്ചക്കറികളും ഇലകളും കഴിച്ച് എന്റെ ജീവൻ നിലനിർത്താൻ സഹായിക്കാൻ എത്രയോ വട്ടം ഞാൻ നിങ്ങേളുടെ കാൽക്കൽ വീണ് കെഞ്ചിയിട്ടുണ്ട്. അവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ കെമിക്കൽസും നാരുകളും മതിയായിരുന്നു എന്റെ സ്വഭാവത്തെ നിയന്ത്രിച്ചുനിർത്താൻ, ഞാനൊരു നല്ലവനായി വളരാൻ. വ്യായാമം നിങ്ങൾ മറന്നു. നിങ്ങളുടെ ഫാസ്റ്റ് ഫുഡ് ജീവിതം, നിങ്ങളുടെ തോന്നിവാസ ജീവിതം, നിങ്ങൾ തുടർന്നു..ഫലമോ? എനിക്ക് സൈ്വരമായി ജീവിക്കാൻ പറ്റാത്ത ഒരു സാഹചര്യം നിങ്ങൾ സൃഷ്ടിച്ചെടുത്തു. എത്രയോ രാത്രികൾ ഞാൻ ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടെന്നോ?കോശം കണ്ണീരൊപ്പി വീണ്ടും തുടർന്നു. എനിക്ക് ജീവിക്കണം, എനിക്കും ജീവിക്കണം. ഞാൻ ഉറച്ച ഒരു തീരുമാനമെടുത്തു. എന്നെ സഹായിക്കാൻ എന്റെ ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളുമായി എനിക്കുചുറ്റും എന്നുമുണ്ടായിരുന്ന മറ്റു കോശങ്ങളും തയ്യാറായിരുന്നു.

    അങ്ങനെ ഞാൻ കുറേശ്ശേ കുറേശ്ശേ.. വായ്ക്കും വയറിനും വിശ്രമമനുവിക്കാതെ ൈകയിൽ കിട്ടിയതെല്ലാം വാരിവലിച്ചു തിന്ന് നടന്ന നിങ്ങൾ, ഒരിക്കലെങ്കിലും കണ്ണാടിയിൽ നോക്കി പൊണ്ണത്തടി തിരിച്ചറിഞ്ഞിരുന്നെങ്കിൽ.. എനിക്കു ചുറ്റുമുള്ള പ്രശ്നങ്ങളെ, സാഹചര്യങ്ങളെ നേരിടാൻ പഠിച്ചു. പതുക്കെ പതുക്കെ ഞാൻ അനുസരിയില്ലാത്തവനായി മാറി. അമിതമായി, അനിയന്ത്രിതനായി മരണമില്ലാതെ വളരാൻ ഞാൻ ശീലിച്ചു. ഒറ്റയ്ക്ക് പൊരുതാൻ സാധിക്കില്ല എന്ന തിരിച്ചറിവ് പെട്ടെന്ന് സംഭവിച്ചതൊന്നുമല്ല. എന്റെ പ്രത്യുത്പാദനശേഷി ഉപയോഗിച്ച് ഞാൻ എനിക്കുചുറ്റും മക്കളുടെ ഒരു നിരതന്നെ പടുത്തുയർത്തി. അവർ ജന്മനാതന്നെ ബലവാന്മാരായിരുന്നു. എന്നേക്കാൾ ശക്തർ. പുതിയ പുതിയ മേച്ചിൽസ്ഥലങ്ങൾ തേടി ഞങ്ങൾ യാത്ര തുടങ്ങിയത് രണ്ടാം ഘട്ടത്തിൽ മാത്രമായിരുന്നു. അങ്ങനെ, നിങ്ങളറിയാതെ നിങ്ങളുടെ പല രഹസ്യസങ്കേതങ്ങളിലും ഞങ്ങൾ എത്തി. അവിടെയും ഞങ്ങൾ, ഞങ്ങളുടേതായ ഒരു ലോകം തീർത്തു. പാവം, നിങ്ങളറിഞ്ഞില്ല. നിങ്ങൾക്ക് അത് തിരിച്ചറിയാൻ സംവിധാനങ്ങളില്ലാതെ പോയി. നിങ്ങളുടെ പട്ടാളക്കാരേയും പോലീസുകാരേയും നിയമപാലകരേയും ഞങ്ങൾ നിർവീര്യരാക്കി. ഞങ്ങൾ പൂർവാധികം ശക്തിപ്രാപിച്ച്, ഞങ്ങളുടെ ജീവിതം സുഗമമാക്കി. അങ്ങനെ മനഃസമാധാനത്തോടെ കിടന്നുറങ്ങാനുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾ വർഷങ്ങളെടുത്തെന്നു മാത്രം.

    പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഞങ്ങൾ പെറ്റുപെരുകിയതോടെ അവശ്യസാധനങ്ങൾക്കുപോലും ക്ഷാമമായിത്തുടങ്ങി. ഞങ്ങൾ പട്ടിണികിടക്കാൻ തയ്യാറല്ലായിരുന്നു. ജീവൻ നിലനിർത്താനാവശ്യമായ അത്യാവശ്യ സാധനങ്ങൾക്കു പോലും ദൗർലഭ്യമായിത്തുടങ്ങിയത് ഞങ്ങൾ തിരിച്ചറിഞ്ഞു. ഞങ്ങളുടെ മുന്നിൽ ഒരൊറ്റ മാർഗമേ ഉണ്ടായിരുന്നുള്ളൂ. പിടിച്ചുപറിക്കുക, കൊന്ന് കവർന്നെടുക്കുക. അങ്ങനെ, ഞങ്ങൾ കള്ളന്മാരായി, കൊള്ളക്കാരായി നിങ്ങളുടെ നല്ല കോശങ്ങളെ ഞങ്ങൾ കവർന്നു, പലരേയും കൊന്നു. എന്നിട്ടും നിങ്ങൾക്ക് ഞങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നില്ലല്ലോയെന്നത് ഒരു വലിയ ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു എന്നത് ഒരു സത്യം. എന്നെ, ഞങ്ങളെ, നിങ്ങൾ തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. ഞങ്ങളുടെ താവളങ്ങൾ ഞങ്ങൾ ഉറപ്പിച്ചിരുന്നു… ഞങ്ങൾ നിങ്ങളേക്കാൾ ശക്തരായിക്കഴിഞ്ഞിരുന്നു. ഞങ്ങളുടെ ഒരു കൈ വെട്ടിയാൽ. ആയിരം കൈകൾ വീണ്ടും പടുത്തുയർത്താനുള്ള ആർജവം ഞങ്ങൾ സമ്പാദിച്ചു കഴിഞ്ഞിരുന്നു. നിങ്ങളുടെ ആവനാഴിയിലെ അമ്പുകളുടെ എണ്ണവും ശക്തിയും കൂടുന്നതും ഞങ്ങൾ തിരിച്ചറിയുന്നുണ്ടായിരുന്നു. സർജറിയും റേഡിയേഷനും കീമോതെറാപ്പിയും ഇമ്യൂണോ തെറാപ്പിയും പ്രതിരോധിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചും ഞങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ കൂട്ടായ ശ്രമങ്ങൾ കൂടുതൽ ബലവത്താകുന്നത് ഞങ്ങൾ ആശങ്കയോടെ നോക്കിക്കാണുന്നുമുണ്ടായിരുന്നു. നിങ്ങളും തോൽക്കാൻ, തോൽവി സമ്മതിക്കാൻ തയ്യാറല്ലായിരുന്നു.

    അനിവാര്യമായ ഒരു ആഭ്യന്തര യുദ്ധത്തിന് ഞങ്ങൾ തയ്യാർ. നിങ്ങളും തയ്യാറെടുത്തു കഴിഞ്ഞിരുന്നു. മഹാഭാരത യുദ്ധത്തിന് സമാനമായ ഒരന്തരീക്ഷമെന്ന് ഞങ്ങൾക്കുതോന്നി. കർണൻ ഒരാൾ മാത്രമായിരുന്നില്ലെന്നു മാത്രം. എല്ലാ അർത്ഥത്തിലും ഞങ്ങളെല്ലാം കർണന്മാരായിരുന്നു. യുദ്ധത്തിൽ ഞങ്ങളെ സഹായിക്കാൻ, ഞങ്ങൾ വ്യാജഡോക്ടർമാരെ കൂടെക്കൂട്ടി. നിങ്ങളെ സഹായിക്കാൻ ധാരാളം പേരുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. നിങ്ങൾ ഞങ്ങളുടെ പല ഒളിത്താവളങ്ങളും തകർത്തു. ഞങ്ങളെ മാത്രം തേടിപ്പിടിച്ച് നശിപ്പിക്കാനുള്ള നിങ്ങളുടെ ശക്തി ഞങ്ങളെ നിർവീര്യരാക്കിത്തുടങ്ങിയിരുന്നു. ഞങ്ങൾ ഉറക്കിക്കിടത്തിയിരുന്ന നിങ്ങളുടെ യോദ്ധാക്കളെ നിങ്ങൾ ഉണർത്തിയത്, പൂർവാധികം ശക്തരാക്കിയത്. ഞങ്ങൾക്ക് ഒരു വലിയ തിരിച്ചടിയായി. വിട്ടുകൊടുക്കാൻ ഞങ്ങളും തയ്യാറല്ലായിരുന്നു. പുതിയ പുതിയ ഒളിത്താവളങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിച്ചു. ജീവിക്കാനും ശക്തി ആർജിക്കാനും പുതിയ മാർഗങ്ങൾ, തന്ത്രങ്ങൾ ഞങ്ങൾ മെനഞ്ഞു. പക്ഷേ, അന്തിമ വിജയം നിങ്ങൾക്കായിരുന്നു. ധർമത്തിനായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. അങ്ങനെ ഞാൻ, മരണത്തെ മുന്നിൽ കണ്ടുകൊണ്ട് എന്റെ അവസാന നിമിഷങ്ങൾ…

    കാൻസർ കോശം വികാരാധീനനായി. ഞാൻ ഇങ്ങിനെയാവില്ലായിരുന്നു… നിങ്ങൾ കുറച്ച് ശ്രമിച്ചിരുന്നെങ്കിൽ… സമൂഹത്തിനു നേരേ വിരൽ ചൂണ്ടി കോശം തുടർന്നു. എല്ലാ കോശങ്ങളും നല്ല കോശങ്ങളാണ്. നല്ല കുട്ടികളാണ്. അവരെ വെറുതെവിടൂ. ജീവിക്കാൻ അനുവദിക്കൂ. അവർ നിങ്ങൾക്കുവേണ്ടി ജീവിക്കും. നിങ്ങൾക്ക് വേണ്ടി പടപൊരുതും.നിങ്ങൾക്കുവേണ്ടി മരിക്കും. പക്ഷേ, ഒരു കാര്യം മനസ്സിൽ ഓർക്കുന്നത് നന്ന്. എന്റെ കിങ്കരന്മാർ അഞ്ചുവർഷം വരെ നിങ്ങളുടെ കൂടെത്തന്നെയുണ്ടാകും. നിങ്ങളറിയാതെ. അവരെ സൂക്ഷിക്കുക, അവർ ശക്തരാകാതെ നോക്കുക… ഞാൻ…ഞാൻ…കാൻസർ കോശം കണ്ണുകളടച്ചു…ആ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു. ഇതൊരു മരണമൊഴിയായി ഞാൻ നിങ്ങളുടെ മുന്നിലെത്തിക്കുന്നു.പാവം കാൻസർ കോശം.എന്റെ മനസ്സ് മന്ത്രിച്ചു. ഉറക്കച്ചടവോടെ ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു.

    • TAGS
    • sincy anil
    • sincy anil facebook
    • sincy anil facebook post
    Facebook
    Twitter
    WhatsApp
    Telegram
    Copy URL
      Rahul

      RELATED NEWSMORE FROM AUTHOR

      ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം പ്രോമോ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

      പുരാണവും ഫാന്റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!

      മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

      റോഷൻ മാത്യുവിന്റെ ‘ഉയിർ’ ടീസർ പുറത്തിറങ്ങി; ദുരൂഹ കേസിന്റെ ചുരുളഴിക്കാൻ യുവ പോലീസ് ഓഫീസർ

      നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിൽ വിക്രം മാലിക് ആയി രാഘവ് ജൂയാൽ; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

      ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

      മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; വർഷ വാസുദേവ് – മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19 ന്,

      ‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

      തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടീസർ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

      b4blaze google news icon
      • ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
      • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം പ്രോമോ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്
      • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്
      • പുരാണവും ഫാന്റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!
      • മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.
      B4blaze News

      ABOUT US

      B4blaze News is an independent digital news platform based in Kerala, We bring every aspect of news topics directly from Entertainment, Technology, Politics, Current Affairs, Health and many more..

      Contact us: [email protected]

      FOLLOW US

      Facebook
      Instagram
      Linkedin
      Mail
      RSS
      Telegram
      Twitter
      WhatsApp
      Youtube

      © 2024 B4blaze News. Powered By B4 Entertainments P Ltd

      • Privacy Policy
      • About Us
      • Contact Us
      • Grievance Redressal